Saturday, July 30, 2011

മലയാള ചലചിത്രത്തിന്റെ മാസ്റ്റര്‍പീസ്

സംവിധായകന്‍,തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്.

നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണെന്ന് നന്നുക്കെല്ലാവർക്കും അറിയാം അതുപോലെ ചലച്ചിത്രനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ് എന്ന് പറയേണ്ടതില്ല.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്.

പിന്നീട് കുറച്ചു ചിത്രങ്ങളില്‍ കലാസംവിധായകനായും സഹസംവിധായകനായും പ്രവര്‍ത്തിച്ച ഇദ്ദേഹം, 1974-ല്‍ പത്മരാ‍ജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുളള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനു കിട്ടി. അശ്ലീലത്തിലേക്ക് വഴുതിവീഴാതെ ലൈംഗീകത ചിത്രീകരിക്കുവാനുളള അപൂര്‍വ്വമായ തന്റെ കൈപ്പട ഈ ചിത്രത്തോടെ ഇദ്ദേഹം തെളിയിക്കുകയുണ്ടായി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്.

പത്മരാജന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു അവര്‍ തകര എന്ന ചിത്രത്തിലൂടെ ചെയ്തത്.ഈ ചിത്രം ഭരതന്റെ ഏറ്റവും നല്ല ചിത്രമായിരുന്നു.

ഭരതന്‍ പിന്നീട് ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ ഭരതനും പത്മരാജനും ചേര്‍ന്ന് പല ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു. ‘ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന' എന്നിവ ഇതില്‍ ചിലതാണ്. ഇവ കലാപരമായി എടുത്തുപറയത്തക്കവ അല്ലെങ്കിലും വാണിജ്യ വിജയങ്ങള്‍ ആയിരുന്നു. മലയാള ചലച്ചിത്രത്തില്‍ റൊമാന്റിക്ക് ട്രെന്റിന് ഇവ തുടക്കമിട്ടു.

നമുക്ക് ഒരു സവിശേഷമായ ഗൃഹാതുരാനുഭൂതി നല്‍കുന്ന ഒരു ചിത്രമായിരുന്നു ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം അതുപോലെ കല എങ്ങിനെ കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരുന്നു ഇദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം.

വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് ഭരതനറിയാമായിരുന്നു, അതിന്റെ ഫലമായി ഒരു മറക്കാനാവാത്ത ക്ലാസിക് ചലച്ചിത്രം മലയാളികള്‍ക്ക് ലഭിച്ചു.ഈ ചിത്രം ഭരതന്റെ മാസ്റ്റര്‍പീസ് ചിത്രമായി കണക്കാക്കപ്പെടുന്നു.

ഭരതന്‍ തമിഴില്‍ ചെയ്ത തേവര്‍മകന്‍ എന്ന ചലചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനര്‍നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം പല ദേശീയ പുരസ്കാരങ്ങളും നേടി.

ചലച്ചിത്ര സംവിധാനത്തിനു പുറമേ ഭരതന്‍ പല തിരക്കഥകളും രചിക്കുകയുണ്ടായി, തന്റെ പല ചിത്രങ്ങള്‍ക്കുമായി ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു.കേളി എന്ന ചലച്ചിത്രത്തിലെ “താരം വാല്‍ക്കണ്ണാടി നോക്കി“ എന്ന ഗാനം ഭരതന്റെ സംഗീത പ്രാവീണ്യത്തിന് ഉത്തമ ഉദാഹരണമാണ്.

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു. അദ്ദേഹമില്ലാതെ പതിനൂന്ന് വർഷങ്ങൾ മലയാള ചലചിത്രലോകത്തിലൂടെ കടന്നു പോയിരിക്കുന്നു.അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾക്ക് പുതിയ നിറങ്ങൾ പകരുന്ന ഈ അവസരത്തിൽ അദ്ദേഹത്തിനൊരു പകരക്കാരനായി ഒരാളെയും ഇതുവരെ കണ്ടത്താന്നായില്ല എന്ന നഗ്നസത്യം നമ്മൾ മറന്നു പോവുന്നു. മലയാള ചലചിത്രത്തിന്റെ ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ് ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

4 comments:

ചിരാത്‌ said...

ഈ കലാകാരന്‍ 1998 ജൂലൈ 30-നു മദ്രാസില്‍ വെച്ച് നമ്മോട് വിടപറഞ്ഞു. അദ്ദേഹമില്ലാതെ പതിനൂന്ന് വർഷങ്ങൾ മലയാള ചലചിത്രലോകത്തിലൂടെ കടന്നു പോയിരിക്കുന്നു.അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾക്ക് പുതിയ നിറങ്ങൾ പകരുന്ന ഈ അവസരത്തിൽ അദ്ദേഹത്തിനൊരു പകരക്കാരനായി ഒരാളെയും ഇതുവരെ കണ്ടത്താന്നായില്ല എന്ന നഗ്നസത്യം നമ്മൾ മറന്നു പോവുന്നു. മലയാള ചലചിത്രത്തിന്റെ ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ് ഓർമകൾക്ക് മുന്നിൽ എന്റെ ബാഷ്പാഞ്ചലി.

ഷാഹുല്‍ പണിക്കവീട്ടില്‍ said...

ഞാന്‍ വളരെ ഇഷ്ടപെട്ടിരുന്ന ഒരു കലാകാരന്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ എല്ലാ സിനിമയും കാണുവാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ടു. മലയാള ചലച്ചിത്രലോകത്തു കാവ്യാത്മത കൊണ്ടുവന്നവരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
അകാല വിയോഗം ഒരു നഷ്ടം തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ പാവന സ്മരണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Muhammed Sageer Pandarathil said...

പത്മരാജനെക്കുറിച്ച് പറയാതെ ഭരതനും, ഭരതനെക്കുറിച്ച് പറയാതെ പത്മരാജനും പൂര്‍ണമാകില്ല. ഭരതനും പത്മരാജനുംമലയാള സിനിമയുടെ നല്ല കാലത്തെകുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്ന രണ്ടുപേരുകളാണിത്. ഗൃഹാതുരമായ ഓര്‍മയാണ് മലയാളിക്ക് ഇവരുടെ ചിത്രങ്ങള്‍. പത്മരാജന്‍ സിനിമ കൊണ്ട് കവിത രചിച്ചുവെങ്കില്‍ ഭരതന്‍ ഒരു ചിത്രകാരന്റെ പ്രതിഭാസ്പര്‍ശമാണ് സമ്മാനിച്ചത്. ഒന്നിച്ചും പിന്നീട് വഴി മാറിയും വീണ്ടും ഒരുമിച്ചും നടന്ന പത്മരാജനും ഭരതനും സുന്ദരമായ സൃഷ്ടികള്‍ കൊണ്ട് മലയാളസിനിമയെ സമ്പന്നമാക്കിയാണ് കടന്നുപോയത്. 1975 ലാണ് ഭരതന്‍പത്മരാജന്‍ പ്രതിഭകളുടെ സംഗമത്തിലൂടെ ആദ്യചിത്രമായ 'പ്രയാണം' പുറത്തുവരുന്നത്. കലാസംവിധായകനായി അറിയപ്പെട്ടുതുടങ്ങിയിരുന്നു ഭരതന്‍. പത്മരാജനാവട്ടെ യുവ എഴുത്തുകാരനെന്ന നിലയില്‍ പ്രശസ്തനുമായിരുന്നു. ഇരുവരുടേയും സൗഹൃദം 'പ്രയാണ'ത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. പത്മരാജന്റെ തിരക്കഥയിലെടുത്ത ഈ ബ്ലാക്ക് ആന്റ് ആന്റ് വൈറ്റ് ചിത്രം ഇതിവൃത്തം കൊണ്ടും അവതരണത്തിലെ മികവും കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

വൃദ്ധനായ നമ്പൂതിരിയെ വിവാഹം കഴിക്കേണ്ടിവന്ന യുവതിയ്ക്ക് മറ്റൊരു പുരുഷനുമായുള്ള പ്രണയബന്ധമാണ് ചിത്രത്തിന്റെ കഥാപരിസരം. ബ്രാഹമണസമുദായത്തിലെ അനാചാരങ്ങളെയും യാഥാസ്തിക സങ്കല്‍പ്പങ്ങളെയും ലംഘിക്കുന്നതായി ചിത്രം. ലക്ഷ്മിയും മോഹനുമാണ് നായികാ നായകന്‍മാരായി അഭിനയിച്ചത്. കപടസദാചാരത്തിന്റെ മുഖംമൂടി വലിച്ചുമാറ്റിയ ചിത്രം സദാചാരസംബന്ധമായ ചര്‍ച്ചകള്‍ക്കു തന്നെ വഴിവെച്ചു. സൗന്ദര്യാത്മകമായ ഒരു അവതരണരീതി ഈ ചിത്രം പരിചയപ്പെടുത്തി. ഭരതന്‍ ചിത്രങ്ങളിലെല്ലാം കാണുന്ന രതി (സെക്‌സ്) രംഗങ്ങള്‍ ആദ്യചിത്രമായ പ്രയാണത്തില്‍ തന്നെ തുടങ്ങുന്നുണ്ട്. പ്രണയവും രതിയും തമ്മിലുള്ള ഭേദിക്കാനാവാത്ത ബന്ധമാണ് ചിത്രം പ്രേക്ഷകര്‍ക്കുമുന്നില്‍ വെച്ചത്. ഭരതന്റെ പിന്നീടുള്ള എല്ലാ ചിത്രങ്ങളിലും പ്രണയവും രതിയും തമ്മിലുള്ള ഈ ബന്ധം കാണാം. ഭരതന്റെ രണ്ടാമത്തെ ചിത്രം 'ഗുരുവായൂര്‍ കേശവനി'ല്‍ പ്രയാണത്തെ പോലെ സമൂഹ്യപ്രതിബദ്ധമായ വിഷയമില്ല. ഒരു സംവിധായകനെന്ന നിലയിലെ ഭരതന്റെ അനിവാര്യതയായിരുന്നിരിക്കാം ഈ ചിത്രം.

ഗുരുവായൂര്‍ കേശവനിലും രതിരംഗങ്ങള്‍ക്ക് കുറവുണ്ടായില്ല. ക്ഷേത്രാങ്കണവും ആനക്കൊട്ടിലുമെല്ലാം പശ്ചാത്തലമായി വരുന്ന ചിത്രത്തില്‍ അതിന്റെ പരിസരങ്ങളില്‍ കഴിഞ്ഞുകൂടുന്നവരുടെ ജീവിതം ഒട്ടൊക്കെ ഭംഗിയായിതന്നെ വരച്ചുകാട്ടുവാന്‍ ഭരതന് കഴിഞ്ഞു. പി ഭാസ്‌കരനും ജി ദേവരാജനും ചേര്‍ന്ന് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ജനപ്രിതി നേടി. പിന്നീട് ഉറൂബിന്റെ കഥയെ ആസ്പദമാക്കി 'അണിയറ' എന്ന ചിത്രവും ചെയ്തു. തുടര്‍ന്ന് പത്മരാജന്റെ തിരക്കഥയില്‍ രതിനിര്‍വേദമാണ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം. കൗമാരപ്രായക്കാരന് അയല്‍പക്കത്തെ യുവതിയോട് തോന്നുന്ന പ്രണയവും കാമവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരെ കൂട്ടത്തോടെ തീയേറ്ററിലേക്ക് ആകര്‍ഷിച്ച ചിത്രം വന്‍വിജയം കൊയ്തു. തിരക്കഥയിലെ രംഗങ്ങള്‍ ചിത്രകാരന്റയും ശില്‍പ്പിയുടെയും കണ്ണിലൂടെയാണ് ഭരതന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. രതിനിര്‍വേദത്തിലെ ജയഭാരതിയുടെ വിവിധ പോസ്സുകള്‍ ഭരതന്‍ ആദ്യം കാന്‍വാസ്സില്‍ വരച്ചെടുക്കുകയായിരുന്നു. പത്മരാജനുമൊത്ത രണ്ടു ചിത്രങ്ങള്‍ കൂടി ഭരതന്‍ സംവിധാനം ചെയ്തു. 'ലോറി'യും 'തകര'യുമായിരുന്നു അവ. രതിയുടെ സ്പര്‍ശം ആവോളമുണ്ടായിരുന്നു ഈ ചിത്രങ്ങളിലും. രതിനിര്‍വേദത്തിലെ ജയഭാരതിയെപ്പോലെ 'തകര'യിലെ സുരേഖയും രതിദൃശ്യങ്ങളിലുടെ മങ്ങാത്ത ചിത്രമായി പ്രേക്ഷകരില്‍ ഇന്നുമുണ്ട്.

അടുത്ത ചിത്രമായ ആരവം പരീക്ഷണത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു. അത് പക്ഷെ പരാജയമായി. തനതുനാടകത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കൊത്ത് തയ്യാറാക്കിയ ചിത്രം കലാപരമായി മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും സാധാരണ പ്രേക്ഷകരുടെ നല്ല അഭിപ്രായം കേള്‍പ്പിച്ചില്ല. എഴുപതുകളില്‍ ജനപ്രിയ ചിത്രങ്ങളിലേറെയും രതിയുടെ സ്പര്‍ശം ഉണ്ടായിരുന്നു. തീയേറ്ററുകളില്‍ ആളു കയറണമെങ്കില്‍ അത് ഒഴിച്ചുകൂടാനാവാത്ത അവസ്ഥയായിരുന്നു. ഭരതന്റെ ചിത്രങ്ങളില്‍ രതി വേണ്ടുവോളം ഉണ്ടായിരുന്നു. എന്നാല്‍ വെറും കച്ചവടച്ചരക്കായ രതിരംഗങ്ങളായിരുന്നില്ല ഭരതന്റെ ചിത്രങ്ങളില്‍. രതിയുടെ സൗന്ദര്യമാണ് ഭരതന്റെ സിനിമകളില്‍ കണ്ടത്. ഇത് ഭരതനെ വേറിട്ടുനിര്‍ത്തി. സെക്‌സ് ചിത്രീകരിക്കുന്നതിലെ ഭരതന്‍ സപര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടു. രതിദൃശ്യങ്ങള്‍ അരോചകമാക്കാതെയും അശ്ലീലമാക്കാതെയുമാണ് ഭരതന്‍ പകര്‍ത്തിയത്. കണ്ടുമടുക്കേണ്ട ഒന്നല്ല സെക്‌സ് എന്ന് തെളിയിക്കുന്ന സൗന്ദര്യബോധവും കയ്യടക്കവും രതിചിത്രീകരണത്തില്‍ ഭരതന്‍ പ്രദര്‍ശിപ്പിച്ചു.

ജയരാജ്‌മുരുക്കുംപുഴ said...

ormmakalkku munpil bashpanjalikal......