Tuesday, December 9, 2008

മറന്നുപോയ ഒരു ചിരിമുത്തപ്പനായി ഒരു ഓര്‍മ്മ



ചിരിപ്പിക്കാന്‍ എളുപ്പവഴി കണ്‍ടെത്തിയ ലോക കോമിക്സിന്റെ കുലപതിക്ക് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് 107 വയസ്സ് തികഞ്ഞു. വാള്‍ട്ട് ഡിസ്നി എന്ന വാള്‍ട്ടര്‍ എലീസ് ഡിസ്നിയുടെ ജനനം 1901 ഡിസംബര്‍ അഞ്ചിനാണ്.

മിക്കി മൌസ് എന്ന കോമിക്സിന്റെ രചനയോടെയാണ് വാള്‍ട്ട് ഡിസ്നി ലോക ചരിത്രത്തില്‍ ഇടം നേടിയത്. കുട്ടികളെ ലക്ഷ്യമിട്ട് തയാറാക്കിയ മിക്കി മൌസ് ഇന്ന് എല്ലാവര്‍ക്കും ചിരിക്കാനുള്ള വക നല്കുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും കുടുകുടെ ചിരിപ്പിക്കാന്‍ എത്തിയ മിക്കിമൌസ് എന്ന കാര്‍ട്ടൂണ്‍ കുഞ്ഞനെലിക്ക് കഴിഞ്ഞ നവംബറില്‍ 80 വയസ് തികഞ്ഞിരുന്നു.

1928 കളിലാണ് ഡിസ്നി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ നിര്‍മാണം തുടങ്ങിയത്. ആദ്യ സംരംഭമായാണ് മിക്കി മൌസ് പിറന്നത്. വാള്‍ട്ട് ഡിസ്നി, ഉബ് ഇവേര്‍ക്സ്, വില്‍ഫ്രഡ് ജാക്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് മിക്കി മൌസിനെ നിര്‍മിച്ചത്.ആദ്യം പുസ്തക രൂപത്തിലാണ് മിക്കി മൌസ് കുട്ടികളുടെ കൈകളിലെത്തിയത്. പുസ്തകത്തില്‍ കളികളും പാട്ടുകളും കവിതകളും അടക്കം നിര്‍വധി കാര്യങ്ങള്‍ പ്രതിപാധിച്ചിരുന്നു.

1931ലാണ് മിക്കി മൌസ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയത്. ദ അഡ്വഞ്ചേഴ്സ് ഓഫ് മിക്കി മൌസ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 50000 കോപ്പികള്‍ അന്ന് വിറ്റഴിഞ്ഞു. തുടര്‍ന്ന് പല പരീക്ഷണങ്ങളും പുസ്തകത്തില്‍ വരുത്തി. തുടര്‍ന്ന് 1933-ല്‍ മിക്കി മൌസ് കഥകളുടെ മാഗസിന്‍ പുറത്തിറക്കി. വാള്‍ട്ട് ഡിസ്നി പബ്ളിഷേഴ്സ് ആയിരുന്നു പ്രസാധകര്‍. പിന്നീട് പേര് വാള്‍ട്ട് ഡിസ്നി കോമിക്സ് ആന്‍ഡ് സ്റോറീസ് എന്നാക്കി.

ഇദ്ദേഹം സ്ഥാപിച്ച ചലചിത്ര സ്ഥാപനം വാള്‍ട്ട് ഡിസ്നി കമ്പനി എന്ന പേരില്‍ ഇന്ന് നിലവിലുണ്‍ട്.പുസ്തക രൂപത്തില്‍ നിന്നും ടെലിവിഷനിലേക്കും മിക്കി മൌസ് മാറ്റപ്പെട്ടു. തുടര്‍ന്ന് മിക്കി മൌസ് പോലെ പല കഥാപാത്രങ്ങളും കുട്ടികളെ ചിരിപ്പിക്കാന്‍ വാള്‍ട്ട് ഡിസ്നിയുടെ ചിന്തയില്‍ രൂപം കൊണ്‍ടു. ഓസ്ക്കര്‍ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകളും വാള്‍ട്ട് ഡിസ്നിയെ തേടിയെത്തിയിരുന്നു.

Tuesday, December 2, 2008

കഴിഞ്ഞ 5 വര്‍ഷങ്ങള്‍ ഇന്ത്യ നേരിട്ട ഭീകരാക്രമണങ്ങളിലേക്ക് ഒരു എത്തിനോട്ടം

മുംബൈ: മാര്‍ച്ച് 13-2003: ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

മുംബൈ: ഓഗസ്റ്റ് 25-2003: മുംബൈയില്‍ ഉണ്ടായ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 60 മരണം.

അസ്സം: ഓഗസ്റ്റ് 15-2004 : ബോംബ് സ്ഫോടനത്തില്‍ 16 പേര്‍കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധികവും സ്കൂള്‍ കുട്ടികളായിരുന്നു.

ഡല്‍ഹി: ഒക്ടോബര്‍ 29-2005: മാര്‍ക്കറ്റുകളില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 66 പേര്‍ കൊല്ലപ്പെട്ടു.

വാരണാസി: മാര്‍ച്ച് 7-2006: തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

മുംബൈ: ജൂലൈ 11-2006: മുംബൈയില്‍ ട്രെയിനുകളിലും റയില്‍‌വെ സ്റ്റേഷനുകളിലും നടന്ന ഏഴ് സ്ഫോടനങ്ങളില്‍ 180 പേര്‍ കൊല്ലപ്പെട്ടു.

മുംബൈ, മലേഗാവ്: സെപ്തംബര്‍ 8-2006: ടൌണില്‍ നടന്ന പരമ്പര സ്ഫോടനത്തില്‍ 32 പേര്‍കൊല്ലപ്പെട്ടു.

ട്രെയിന്‍ സ്ഫോടനം: ഫെബ്രുവരി 19-2007: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 66 പേര്‍ മരിച്ചു, കൂടുതലും പാകിസ്ഥാനികള്‍.

ഹൈദരാബാദ്: മെയ് 18‌-2007: പ്രശ്സ്തമായ മെക്ക പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 11 വിശ്വാസികള്‍ മരിച്ചു.

ഹൈദരാബാദ്: ഓഗസ്റ്റ് 25-2007: ഒരു അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ ഉണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ കുറഞ്ഞത് 40 പേര്‍ മരിച്ചു.

ജയ്പൂര്‍: മെയ് 13-2008: പിങ്ക് സിറ്റിയില്‍ ഉണ്ടായ ഏഴ് ബോംബ് സ്ഫോടനങ്ങളില്‍ 63 പേര്‍ കൊല്ലപ്പെട്ടു.

ബാംഗ്ലൂര്‍: ജൂലൈ 25-2008: ഐടി നഗരത്തിലുണ്ടായ എട്ട് ബോംബ് സ്ഫോടനങ്ങളില്‍ ഒരു മരണം.

അഹമ്മദാബാദ്: ജൂലൈ 26-2008: ഗുജറാത്തിലെ അഹമ്മാദാബാദില്‍ ഉണ്ടായ 16 ബോംബ് സ്ഫോടനങ്ങളില്‍ 45 മരണം. 161 പേര്‍ക്കാണ് പരുക്ക് പറ്റിയത്.

ന്യൂഡല്‍ഹി: സെപ്തംബര്‍ 13-2008: ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉണ്ടായ അഞ്ച് സ്ഫോടനങ്ങളില്‍ 18 പേര്‍ മരിച്ചു.

അസ്സം: ഒക്ടോബര്‍ 30-2008: അസ്സമില്‍ നടന്ന 11 സ്ഫോടനങ്ങളില്‍ 68 പേര്‍ മരിച്ചു. 335 പേര്‍ക്ക് പരുക്ക് പറ്റി.

മുംബൈ: നവംബര്‍ 26-29-2008: ഭീകരര്‍ നടത്തിയ ആക്രമണത്തിലുഇം ബന്ദിനാടകത്തിലും 195 പേര്‍ മരിച്ചു.213 പേര്‍ക്ക് പരുക്ക് പറ്റി.