Wednesday, June 16, 2010

പി.രാമനും,എസ്സ്.ജോസഫും

മാതൃഭൂമി ലക്കം 88:4 ല്‍ പി.രാമന്‍ എഴുതിയ ലേഖനമാണ് ഇങ്ങനെയൊരു കുറിപ്പിന് കാരണം.

പാരത്രിക സൌഭാഗ്യങ്ങളെ കുറിച്ച് സൌന്ദര്യാത്മകമായി സംസാരിച്ച നബി തിരുമേനിയുടെ പ്രഥമ വനിത ആയിഷ പോലും കവിത എഴുതുകയും വായിക്കുകയും ചെയ്തിരുന്നു.പ്രാചീനകാലം മുതല്‍ക്കേ കവിത മാനവ ഹൃദയങ്ങളില്‍ മഹത്തായ സ്വാധീനം ചെലുത്തിയീട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.ജാതിമത, ബ്രാഹ്മണ, അബ്രാഹ്മണ, ദേശ, ഭാഷ ചിന്തകള്‍ക്ക് അതീതമാണ് കവിതയുടെ ലോകം.

അരിസ്റോട്ടിലിന്റെ കാലം മുതല്‍ക്കേ കാവ്യമീമാംസകര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയീട്ടുണ്ട്.

അത്രയൊന്നും മോശമല്ലാത്ത യുവകവികളായ പി.രാമനും,എസ്സ്.ജോസഫും തമ്മിലൊരു കശപിശ പിന്നെ എന്തിനാണെന്ന് മനസ്സിലാവുന്നില്ല.ഒരു പക്ഷെ പരസ്പരം കൂടുതല്‍ അടുത്ത ഇടപഴകാനുള്ള ആഗ്രഹചീതിന്റെ കാവ്യനീതിയായിരിക്കാം!.

"അമ്മകുത്തിയാലും മോള് കുത്തിയാലും അരിവെളുത്താല്‍ പോരെ'' സഹൃദയര്‍ക്ക് വേണ്ടത് കവിതയാണ്.കവിത പഴകാറില്ല.പിഴിഞ്ഞെടുത്ത അക്ഷരങ്ങളുടെ തീതൈല പ്രവാഹമാണത്.പുതുമ നഷ്ടപ്പെടുകയോ,പുരാവസ്തുഗവേഷണശാലയില്‍ അന്വേഷിക്കുകയോ ചെയ്യാറില്ല.

വിനയത്തിന്റെ മഹാസംസ്കാരമായ അക്കിത്തം എഴുതിയപോലെ "കറന്നെടുക്കുന്നത് പ്രകൃതിയുടെ അന്തര്‍ന്നാദമായ സത്യങ്ങളാണ്.അതിനുവേണ്ടത് ഹൃദയശുദ്ധിയും ബുദ്ധിയും വാക്ക് ദേവതയുടെ അനുഗ്രഹങ്ങളും".

പരസ്പരം എണ്ണതുണികൊണ്ട് ഏറ് കൂടുന്നതിനുപകരം കൂടുതല്‍ കാവ്യാത്മകതയിലൂടെ ക്രാന്തദര്‍ശ്ശികളാവാന്‍ ശ്രമിക്കുന്നതാണ് ഉത്തമം.

ജനാതിപത്യവും മതേതരത്വവും

മാതൃഭൂമി ലക്കം 88:4 ല്‍ എം.എന്‍.കാരശ്ശേരി എഴുതിയ 'ജനാതിപത്യവും മതേതരത്വവും' എന്ന ലേഖനം വായിച്ചു.

മതമൌലീകവാദികളുടെ വാക്ക് ശരമേറ്റ് ആനുകാലികങ്ങളില്‍ കിടന്ന് പിടയുന്ന കാരശ്ശേരിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങിനെ ഒരു കാവ്യനീതി.തികച്ചും സ്വാഗതാര്‍ഹമാണീകണ്ടെത്തല്‍ ,എം.എഫ്.ഹുസൈന്‍ വരച്ചിരിക്കുന്നത് തന്നെയാണ് അദ്ദേഹവും വരച്ചിട്ടിരിക്കുന്നത്.

ജാതിമത വ്യവസ്ഥികളുടെ പീഡിതനാവാന്‍ കലാകാരന്‍ ഇടയാകരുത്.പുരാണങ്ങളിലും കാല്‍പനീകതകയിലും യവന സംസ്കാരങ്ങളിലുമെല്ലാം കലാകാരന്‍ ചെന്നെത്തി തന്റെ ദൌത്യത്തിനാവശ്യന്മായ ഊര്‍ജ്ജം അന്വേഷിക്കുന്നത് സ്വാഭാവികമാണ്.

കലാകാരം ആകസ്മികതയുടെ സൃഷ്ടിയാണ്.വിമര്‍ഷനത്തിന് അധീനതനാകുമ്പോഴാണ് കലയുടെ ആത്മാവ് കണ്ടെത്താന്‍ കഴിയുന്നത്.കടിഞ്ഞാണില്ലാത്ത കുതിരയോടാണ് ഭാരതീയ ചിന്ത, ഇന്ദ്രിയങ്ങളെ ഉപമിച്ചത്.കലയും ചരിത്രവും നിശ്ചിപ്തത താല്‍പര്യങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ നാഗരിക വളര്‍ച്ചയാണ് മുരടിക്കുന്നത് എന്ന സത്യം നാം മറക്കരുത്.തൊട്ടതിനും പിടിച്ചതിനുമൊക്കെ മതേതരത്വത്തിന്റെ പേരില്‍ വരച്ച വെച്ച് മതമൌലീക തീവ്രവാദികള്‍ക്ക് രസം പകരുന്നത് ജനാതിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.

പ്രാചീനഭാരതീയ സംസ്കാരങ്ങളില്‍ മുഴുക്കെ മൈഥുനക്രിയകളുടെ ചിത്രീകരണങ്ങളാണുള്ളത്.അതിന്റെ തുടര്‍ച്ചയാണ് ക്ഷേത്രഭിത്തികളില്‍ പോലും പ്രകടമാകുന്നത്.പ്രപഞ്ചസൃഷ്ടിപോലും സംഭവിച്ചത് കാമത്തില്‍ നിന്നാണ് എന്ന പോലെയാണ് കാരശ്ശേരിയുടെ ലേഖനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുവാന്‍ കഴിയുന്നത്.ലേഖകനും മാതൃഭൂമിയുടെ അണിയറശില്‍പികള്‍ക്കും ഒരു പാട് നന്ദി.