Thursday, January 20, 2011

ആയുസ്സിന്റെ ഒരു അദ്ധ്യായം പിന്നിട്ടു


ഒരു വര്‍ഷം കൂടി പടിയിറങ്ങി.പുതിയൊരു വര്‍ഷം ആരംഭിച്ചു കഴിഞ്ഞു.അനസ്യൂതം തുടരുന്ന ലോക ക്രമത്തില്‍ ഈ വര്‍ഷാറുതിയും തുടക്കവും പ്രത്യേകത നല്‍കുന്ന ഒരു വിഷയമല്ലാതായിരിക്കുന്നു.ഇതെല്ലാം നാം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ കടന്നു പോകുന്ന വെറും ദിനമോ,ആഴച്ചയോ,മാസമോ ഒക്കെ ആയി മാറിയിരിക്കുന്നു.എന്നാല്‍ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്.നമ്മുടെ ജീവിതത്തിലെ ആയുസ്സിന്റെ ഒരു അദ്ധ്യായം പിന്നിട്ടുവെന്ന സത്യം!.

ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും നല്‍കിയാണ് 2010 എന്ന് ഈ വര്‍ഷം നമ്മോട് വിട പറഞ്ഞത്.ഒട്ടനവധി പ്രകൃതി ദുരന്തങ്ങള്‍ , സംഘര്‍ഷ മേഘലകളിലെ ഭീതിത മുഖങ്ങള്‍ ,പട്ടിണി മരണങ്ങള്‍ ,അഴിമതികള്‍ ,മരണങ്ങള്‍ ,ശാസ്ത്ര പുരോഗതി,കളിക്കളങ്ങളിലെ മുന്നേറ്റങ്ങള്‍ക്കെല്ലാം കഴിഞ്ഞു പോയ വര്‍ഷം എല്ലാ വര്‍ഷത്തെപ്പോലെയും സാക്ഷിയായി.

ഹെയ്തിയിലെ ഭൂകമ്പം,ഇന്ത്യോനേഷ്യയിലെ സുനാമി,മംഗലാപ്പുരം വിമാന ദുരന്തം,മീനച്ചിലാര്‍ ബസ്സ് ദുരന്തം,പൂനാ ബോംബ് സ്ഫോടനം അങ്ങിനെ നീളുന്ന ദുരന്തങ്ങളുടെ പട്ടിക.

കെ.കരുണാകരന്‍,ജ്യോതീബസ്സു,ഭൈറോണ്‍ ശെഖാവത്ത്,വര്‍ക്കല രാധാകൃഷണന്‍ എന്നിങ്ങനെയുള്ള രാഷട്രീയ നേതാക്കളുടെ വിയോഗങ്ങള്‍ ഇതില്‍ ചിലതാണ്.

കൊച്ചിന്‍ ഹനീഫ,ഗിരീഷ് പുത്തഞ്ചേരി,ശ്രീനാഥ്,പി.ജി.വിശ്വംഭരന്‍ ,അടൂര്‍ പങ്കജം,എം.ജി.രാധാകൃഷണന്‍ ,സ്വര്‍ണ്ണലത,വേണുനാഗവള്ളി,ശാന്താദേവി,മങ്കട രവിവര്‍മ്മ,കോട്ടക്കല്‍ ശിവരാമന്‍ എന്നിങ്ങനെ തുടരുന്ന കലാകാരന്മാരുടെ വിയോഗങ്ങള്‍ക്കൊപ്പം കോവിലന്‍ ,കവി അയ്യപ്പന്‍ ,വിംസി,ഐ.വി.ദാസ്,കെ.ഇ.ഈപ്പന്‍ തുടങ്ങിയ എഴുത്തുക്കാരും കാലയവനികക്കുളിലേക്ക് പിന്‍വാങ്ങുകയുണ്ടായി.

കളിക്കളത്തില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ കരുത്തുകാട്ടിയ ഒരു വര്‍ഷം കൂടിയായിരുന്നു കടന്നു പോയതെന്ന് എടുത്ത് പറയേണ്ടതുണ്ട്.ഏഷ്യന്‍ ഗൈംസിലും,അഴിമതിയുടെ ഈറ്റിലമായിരുന്ന കോമണ്‍വെല്‍ത്ത് ഗൈംസിലും നമ്മുടെ താരങ്ങള്‍ തിളങ്ങുകയുണ്ടായി.ടെസ്റില്‍ അന്‍പത് സെഞ്ചുറി തികച്ച സച്ചിന്‍ എന്ന പ്രതിഭയുടെ പേര്‍ ഇതില്‍ എടുത്ത് പറയേണ്ട ഒന്നാണ്!പക്ഷെ നാം ഒന്ന് മറക്കാതെ ഓര്‍ക്കേണ്ട ഒരാളുണ്ട്, ഐ.പി.എല്‍ അഴിമതി വീരന്‍ ലളിത് മോഡിയാണ് അദ്ദേഹം.അഴിമതി വിഷയം പറയുമ്പോള്‍ സ്പ്രെക്ടം അഴിമതി രാജാവായ രാജയെയും നാം വിസ്മരിക്കാതെ ഓര്‍ക്കേണ്ടതുണ്ട് !.

വനിതകള്‍ക്ക് സംവരണം നല്‍ക്കുന്ന ബില്ല് പാസ്സാക്കിയതും, ഇന്ത്യ ആദ്യമായി നിര്‍മ്മിച്ച ആധുനീക യുദ്ധകപ്പലായ ഐ.എന്‍.എസ്സ്.ശിവാലിക്ക് നീരിലിറങ്ങിയതും, ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നതുപ്പോലെ ഇന്ത്യന്‍ രൂപക്കും ഒരു ചിഹ്നം ആയി എന്നതും കഴിഞ്ഞ വര്‍ഷത്തിലെ ഒരു പ്രധാന സംഭവങ്ങളാണ്.

ലോകശക്തികള്‍ ആഗോല പ്രതിസന്ധിയില്‍ ആടി ഉലഞ്ഞപ്പോഴും നമ്മുടെ രാജ്യം സാമ്പത്തികാസൂത്രണത്തിന്റെ മികവില്‍ മികച്ച സാമ്പത്തിക കരുത്ത് കാട്ടി എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്.

കഴിഞ്ഞുപ്പോയ വര്‍ഷത്തെപ്പോലെ ഈ വര്‍ഷത്തിലും ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടായിരിക്കാം, അപ്രതീക്ഷിതമായ ഒരവസരത്തില്‍ അവ ഒരു നിമിത്തമെന്നോണം സംഭവിക്കാം!.എങ്കിലും എല്ലാ മാന്യവായനക്കാര്‍ക്കും സര്‍വ്വചരാചരങ്ങള്‍ക്കും നന്മയുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

7 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു വര്‍ഷം കൂടി പടിയിറങ്ങി.പുതിയൊരു വര്‍ഷം ആരംഭിച്ചു കഴിഞ്ഞു.അനസ്യൂതം തുടരുന്ന ലോക ക്രമത്തില്‍ ഈ വര്‍ഷാറുതിയും തുടക്കവും പ്രത്യേകത നല്‍കുന്ന ഒരു വിഷയമല്ലാതായിരിക്കുന്നു.ഇതെല്ലാം നാം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ കടന്നു പോകുന്ന വെറും ദിനമോ,ആഴച്ചയോ,മാസമോ ഒക്കെ ആയി മാറിയിരിക്കുന്നു.എന്നാല്‍ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്.നമ്മുടെ ജീവിതത്തിലെ ആയുസ്സിന്റെ ഒരു അദ്ധ്യായം പിന്നിട്ടുവെന്ന സത്യം!.

faisu madeena said...

ഇത്തിരി വൈകിയോ ?

നല്ല ലേഖനം ...!!!

Unknown said...

ഫൈസല്‍ ‍,തീര്‍ച്ചയായും വൈകി! ഞാന്‍ എഡിറ്ററായി വര്‍ക്ക് ചെയ്യുന്ന പാഥേയം (www.paadheyam.com) എന്ന ഓണ്‍ലൈന്‍ മാഗസിനിലെ എഡിറ്റോറിയലാണിത്.മാഗസില്‍ ചില കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ താമസിച്ചു പോയി അതിന്നാല്‍ ഈ ലേഖനവും വൈകിയെന്നു മാത്രം.വായനക്കും കമേന്റിനും നന്ദി,ഇനിയും ഈ വഴി മറക്കാതെ വരുമല്ലോ?

ഇ.എ.സജിം തട്ടത്തുമല said...

ഓരോരോ വർഷങ്ങൾ;ഓരോരോ നഷ്ടങ്ങൾ!

വാഴക്കോടന്‍ ‍// vazhakodan said...

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന രജനീകാന്ത് കമന്റ് ഓര്‍ത്തു :)

നല്ല ലേഖനം

ഏ.ആര്‍. നജീം said...

ഓരോ വർഷങ്ങളും കഴിയുമ്പോഴും ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിൽ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്തതും പിന്നെ ഒരിക്കലും മറക്കുവാൻ ആഗ്രഹിക്കാത്തതുമായ കുറെ ഓർമ്മകൾ എന്നും ബാക്കിയുണ്ടാകും..
2010- നെക്കുറിച്ചുള്ള തിരനോട്ടം നന്നായി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ലൊരു നാളെ നമുക്കാകട്ടെ!