Thursday, August 26, 2010
ഓണത്തിന്റെ ഐഹിത്യങ്ങള്‍
ഓണവും കഴിഞ്ഞു സദ്യയുടെ രുചിയും പോയി എന്നിട്ടാണോ ഓണത്തിന്റെ ഐഹിത്യങ്ങള്‍! എന്നാലും ഒന്നു വായിച്ചേക്കാം അല്ലേ?
ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെയാണ് . അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു.
മഹാബലിയുടെ ഐശ്വര്യത്തില്‍അസൂയാലുക്കളായ ദേവന്മാര്‍മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍വാമനന് അനുവാദം നല്കി.
ആകാശംമുട്ടെ വളര്‍ന്ന വാമനന്‍തന്റെ കാല്പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന്‍മഹാബലിക്കു നല്കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്ശിക്കാന്‍വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ഉള്ള വിശ്വാസം.
തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ഒരുക്കങ്ങളാരംഭിക്കുകയാണ്.
'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍മുതലാണ് പൂക്കളം ഒരുക്കാന് തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍മുതല്‍മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍സ്ഥാനമുള്ളൂ. ഉത്രാടത്തിന്നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ഒരുക്കുന്നത്.മൂലം നാളീല് ചതുരാക്രിതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
തിരുവോണപുലരിയില്‍കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുന്‍പില്‍ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്പരൂപത്തിന് മുന്നില്‍മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങള്‍മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകള്‍പോലെതന്നെ തൂശനിലയില്‍ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്‍പ്പിച്ചിരുത്തുകയും അദ്ദേത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തൃശൂര്‍ജില്ലയിലെ തെക്കന്‍ഭാഗങ്ങളില്‍തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേല്ക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ രൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നു.
ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.
കാളന്, ഓലന്, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയര്, വഴുതനങ്ങ, പാവക്ക, ശര്ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില് ഇല വയ്ക്കണം. ഇടതുമുകളില് ഉപ്പേരി, വലതുതാഴെ ശര്ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്, ഓലന്, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ഓണത്തോടനുബന്ധിച്ച് അത്തം നാളില്‍നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിലെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം. 1949 ല്‍തിരുവിതാംകൂര്‍കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കി.
ഇനി ഓണനാളുകളില്‍മാത്രം നടക്കുന്ന ഓണകളികള്‍
നഗരങ്ങളിലേക്കാളുപരി നാട്ടിന്‍പുറങ്ങളിലാണ് കൂടുതല്‍നടക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരില്‍ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണ് ഉണര്‍ത്തുന്നത്.
മലയാളികളുടെ ദേശീയോത്സവമായ ഓണം 1961 ലാണ് കേരളാ ഗവണ്മെന്റ് ഓണം ദേശീയോത്സവമാക്കുന്നത് അതോടുകൂടി ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി ഓണം രൂപാന്തരപ്പെട്ടു.
Labels:
മലയാള സാഹിത്യം,
ലേഖനം,
വിജ്ഞാനം
Subscribe to:
Post Comments (Atom)
2 comments:
ഓണവും കഴിഞ്ഞു സദ്യയുടെ രുചിയും പോയി എന്നിട്ടാണോ ഓണത്തിന്റെ ഐഹിത്യങ്ങള്‍! എന്നാലും ഒന്നു വായിച്ചേക്കാം അല്ലേ?
അതെ.
വായിച്ചു.
വൈകിപ്പോയ ഓണാശംസകൾ!
Post a Comment