
കാവ്യ സിദ്ധിയും ജനപ്രീതിയും കൊണ്ട് അനുഗ്രഹീതനായ മലയാള കവിയായ വയലാര്‍ രാമവര്‍മ്മ എന്ന വയലാര്‍ ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ചു മാസം 25നു ജനിച്ചു.
അച്ചന്‍, വെള്ളാരപ്പള്ളി കേരള വര്‍മ്മ. അമ്മ, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി എന്നിവരായിരുന്നു.
വളരെ ചെറുപ്പത്തിലേ പിതാവ് മരിച്ച ഇദ്ദേഹത്തിന്റെ വിദ്യഭ്യാസം ചേര്‍ത്തല ഹൈസ്ക്കൂളിലും പിന്നിട് ഗുരുകുല രീതിയിലുമായിരുന്നു അവിടെ നിന്നാണ് ഇദ്ദേഹം സംസ്കൃതം പഠിച്ചത്.
ചെങ്ങണ്ട പുത്തന്‍ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യഭാര്യ. ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍ അതേ കോവിലകത്തെ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു.
ആദ്യ കാലങ്ങളില്‍ ഗാന്ധിജിയുടെ അനുഭാവിയായിരുന്നെങ്കിലും പിന്നീടെപ്പോഴോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഇദ്ദേഹം പാവപ്പെട്ടവരുടെ പാട്ടുകാരനായാണ് അറിയപ്പെട്ടിരുന്നത്
സര്‍ഗസംഗീതം, മുളങ്കാട്, പാദമുദ്ര തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. വയലാര്‍ സമരം,വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
കവി എന്നതിലുപരി, സിനിമാപിന്നണി ഗാനരചയിതാവ് എന്ന നിലയിലാണു വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്.കവിതയില്‍ നിന്ന് വയലാര്‍ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യമാണ്.
മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിത പോലെ മനോഹരമാക്കി പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1974-ല്‍ രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി.
ഇദ്ദേഹത്തിന്റെ ആദ്യ സമാഹാരമായ പാദമുദ്രകള്‍ 1948 ലാണ് പുറത്തിറങ്ങുന്നത് പിന്നെ കൊന്തയും പൂണൂലും (1950), ആയിഷ (1954),എനിക്കു മരണമില്ല (1955), മുളംകാട് (1955), ഒരു ജൂഡാസ് ജനിക്കുന്നു (1955), എന്‍റെ മാറ്റൊലിക്കവിതകള്‍ (1957), സര്‍ഗ സംഗീതം (1961).ഇദ്ദേഹം രണ്ടു ചെറുകഥാസമാഹാരങ്ങളും എഴുതിയീട്ടുണ്ട് വെട്ടും തിരുത്തും, രക്തം പുരണ്ട മണ്‍തരികള്‍ എന്നിവയാണ് അവ.
അകാലത്തില്‍ പൊലിഞ്ഞ് പോയ കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ്.
പ്രശസ്തമായ വയലാര്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഇദേഹം മരിച്ചിട്ട് 36 കൊല്ലം തികയുകയുന്ന ഈ വര്‍ഷത്തിലും,അദ്ദേഹത്തിന്റെ മരണത്തെ പറ്റിയുള്ള ദുരൂഹത ഇപ്പോഴും നിലനിലക്കുന്നു.പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം.
1975 ഒക്ടോബർ 27-നു തന്റെ 47ആമത്തെ വയസ്സിലായിരുന്നു ഇദ്ദേഹം നമ്മളില്‍ നിന്നും അകന്നു പോയത്.രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.
ഗ്രാമ്യമായും പ്രൗഢമനോഹരമായും ആധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കഴിവാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്.
52 കൊല്ലമേ അദ്ദേഹത്തിനു ജീവിച്ചിരുന്നുള്ളൂവെങ്കിലും ഇന്നും ഓരോമലയാളികളുടെയും മനസില്‍ അദ്ദേഹം ജീവിക്കുന്നു.
മക്കള്‍,വയലാര്‍ ശരത്ചന്ദ്രന്‍ (ഇദ്ദേഹം മലയാളത്തിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ്), ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ്.
ഈ ലേഖനം പാഥേയം ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം
1 comment:
കാവ്യ സിദ്ധിയും ജനപ്രീതിയും കൊണ്ട് അനുഗ്രഹീതനായ മലയാള കവിയായ വയലാര്‍ രാമവര്‍മ്മ എന്ന വയലാര്‍ ആലപ്പുഴ ജില്ലയിലെ വയലാര്‍ ഗ്രാമത്തില്‍ 1928 മാര്‍ച്ചു മാസം 25നു ജനിച്ചു.
Post a Comment