
നമ്മുടെ സര്‍ക്കാര്‍ മദ്യപാനം പഠിപ്പിക്കുന്നു.മദ്യപാനം നടത്താത്തവരെ ‘വരൂ, പഠിക്കാം, മദ്യപാനം‘.അതിനായി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു മദ്യകോള!.
സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ലഭ്യമാകാന്‍ ഇനി താമസമുണ്ടാകില്ല എന്നാണ് കേള്‍ക്കുന്നത്.
ഇതിനായി രാജ്യത്തെ ഒരു പ്രമുഖ മദ്യവ്യവസായ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. നാല് ശതമാനത്തോളം ആള്‍ക്കഹോള്‍ കലര്‍ന്നതാകും ഈ ശീതളപാനീയം. എന്നാല്‍ അതിലും കൂടുതല്‍ ആള്‍ക്കഹോള്‍ ഇതിലുണ്ടാകുമെന്ന പ്രചാരണം മദ്യക്കമ്പനികള്‍ നടത്തുന്നത്.
ഇതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഈ വിഷയം പരിഗണനയിലുണ്ടെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള കോള സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമാണ് ആദ്യം വകുപ്പ് പ്രകടിപ്പിച്ചത്
മദ്യവ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യക്കോള വില്‍പന നടത്തുന്ന പശ്ചാത്തലത്തില്‍ ‘കേരളത്തിലും മദ്യം കലര്‍ന്ന ശീതളപാനീയം വില്‍പ്പന നടത്താം‘ എന്ന തീരുമാനത്തിലാണ് ഒടുവില്‍ സര്‍ക്കാര്‍ എത്തിനില്‍ക്കുന്നതെന്നറിയുന്നു.
ആദ്യം ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി ഈ കോളയുടെ വിപണനം നടത്താനാണ് ഉദ്ദേശ്യം. എന്നാല്‍ മദ്യക്കോളക്ക് നികുതി ഏത് രീതിയില്‍ ചുമത്തണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിദേശമദ്യത്തിനുള്ള നികുതി ചുമത്തണമെന്ന ആവശ്യം ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ ബിയറിന്റെ നികുതി ചുമത്തിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്.എന്തായാലും സംസ്ഥാനത്ത് നികുതി വരുമാനമുണ്ടാക്കുന്ന നിലയില്‍ മദ്യക്കോള നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇതുസംബന്ധിച്ച അത്യാവശ്യ ഭേദഗതികള്‍ അബ്കാരി ആക്ടില്‍ വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അക്കാര്യം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നുമാണറിയുന്നത്.
ഇത്തരത്തില്‍ ലഹരികോള നിരന്തരം ഉപയോഗിക്കുന്ന വ്യക്തി കാലക്രമേണ മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ഈ പാനീയം വിപണനം നടത്തുകയുള്ളൂയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശീതളപാനീയം വില്‍ക്കുന്ന കടകളിലും മദ്യക്കോള വില്‍ക്കുന്നുണ്ട്.അങ്ങിനെയെങ്കില്‍ സംസ്ഥാനം ഇതിനായി അനുമതി നല്‍കുകയാണെങ്കില്‍ പെട്ടിക്കടകള്‍ വഴിയും മദ്യക്കോള വിപണനം നടക്കാന്‍ സാധ്യത തള്ളിക്കളയാനാവില്ല.
വന്‍കിട മദ്യക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും മദ്യപാന്‍മാരാക്കുന്ന നിലയിലേക്കാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.കൂടാതെ സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുകയാകും ഈ മദ്യക്കോള വിപണിയിലിറക്കുന്നത് മൂലം സംഭവിക്കുക.ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കേണ്ടതുണ്ട്.അതിനായി നമ്മള്‍ സംഘടിക്കണം.
ഈ ലേഖനം ഞാന്‍ പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ എഴുതിയ എഡിറ്റോറിയലാണ്
7 comments:
നമ്മുടെ സര്‍ക്കാര്‍ മദ്യപാനം പഠിപ്പിക്കുന്നു.മദ്യപാനം നടത്താത്തവരെ ‘വരൂ, പഠിക്കാം, മദ്യപാനം‘.അതിനായി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു മദ്യകോള!.
ആ ഫോട്ടോ എനിക്ക് ഇഷ്ടപ്പെട്ടു.
ഇനി അതായിട്ടെന്തിനാ കുറയ്ക്കുന്നത്...........:)
സഗീറേ, ഈ വീര്യം കുറഞ്ഞ മദ്യം ഇവിടേം ലൈസന്‍സ് ഉണ്ടെങ്കില്‍ കിട്ടുന്നുണ്ട്. “സ്മിറണ്‍ ഓഫ് ഐസ്” ലിംകാ കുടിക്കുന്ന പോലെയേ ഉള്ളു. നമ്മുടെ നാട്ടില്‍ മദ്യ നിരോധനമൊന്നും ഇല്ലല്ലോ?? നിരോധനമുള്ളിടത്ത് ഇതിനേക്കാള്‍ വാറ്റും കുടിയും ഒക്കെ നടക്കുന്നില്ലേ??
അത് കൂടി ഒന്നെഴുത് സഗീറേ.
ഒന്നും കിട്ടാനില്ലെങ്കില്‍ വൈറ്റ്നര്‍ (കറക്ഷന്‍ പെന്‍) ശ്വസിച്ചും പിള്ളേര് ലഹരി ആസ്വദിക്കുന്നെന്ന് വാര്‍ത്ത കണ്ടു. അതൊക്കെ ശ്വസിച്ച് കൂമ്പ് വാട്ടുന്ന പിള്ളേരും നമ്മുടെ നാട്ടില്‍ ഉണ്ട്.
അനൂപ് പറഞ്ഞപോലെ,ആ ഫോട്ടോ ആണ് കലക്കീത്.:)
ഇത്തരത്തില്‍ ഒരു ശ്രമവും ഉള്ളതായി അറിവില്ല.എവിടുന്നാണാവോ ഈ വിവരം കിട്ടിയത്.4% വീര്യം എന്നു പറയുന്നത് അത്ര ഉയര്‍ന്ന അളവൊന്നുമല്ല.അരിഷ്ടങ്ങളില്‍ പോലും 6%ല്‍ മുകളിലുണ്ട്..
nalla post....ithinottha photoyum..
Post a Comment