Wednesday, August 11, 2010
പ്രഭാതം മുതല്‍പ്രദോഷം വരെ
ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍നാലാമതു പറയുന്ന വ്രതാനുഷ്ഠാന മാസമായ റമദാന്‍വരുന്നത് ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ്.
ശഅബാന്‍മുപ്പത് ദിവസം തികയുകയോ റമദാന്‍മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ആരംഭിക്കുന്നു. ശവ്വാല്‍മാസപ്പിറവി കാണുകയോ റമദാന്‍മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍അവസാനിക്കുന്നു. ഇതിനിടയില്‍വരുന്ന 29 അല്ലെങ്കില്‍30 ദിവസമാണ് റമദാന്‍.
ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്.
മാസങ്ങളില്‍അല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാന്‍എന്നാണ് ഇസ്‌ലാമിക വിശ്വാസം. സാധാരണ മാസങ്ങളെ കേവലം പേര് വിളിച്ച് പ്രയോഗിക്കുമ്പോല്‍റമദാന്‍മാസത്തെ മാത്രം ശഹറു റമദാന്‍എന്നാണ് ഖുര്‍ആന്‍വിശേഷിപ്പിക്കുന്നത്.
പരിശുദ്ധ ഖുര്‍ആന്‍ആദ്യമായി അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് ഈ മാസത്തിന് പ്രാധാന്യം നല്‍കുന്നു.
ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക അലെങ്കില്‍അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം. നോമ്പ് എന്ന് സാധാരണയായി പറയുന്നു. എന്നാല്‍ഉപവസിക്കുന്നവന്‍, വ്രതമനുഷ്ടിക്കുന്നവന്‍എന്നൊക്കെയാണ് അര്‍ത്ഥം.
പ്രഭാതം മുതല്‍പ്രദോഷം വരെ അന്നപാനീയങ്ങള്‍ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കുക എന്നാതാണ് സ്വൌം അഥവാ സ്വിയാം.
ഭകഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരിക ഇഛകള്‍ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങള്‍ക്കും അവന്‍സ്വൌം എടുക്കണം.
റമദാന്‍മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്. അത് രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, അവശരായ വൃദ്ധര്‍, യാത്രക്കാര്‍എന്നിവര്‍ഒഴികെ എല്ലാ മുസ്ലീമുകള്‍ക്കും നിര്‍ബന്ധമാണ്.
റമദാനില്‍ഇസ്ലാം മതവിശ്വസികള്‍നല്കേണ്ട ദാനമാണ് സകാത്ത്.
സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാക്കല്‍, ഗുണകരം എന്നൊക്കെയാണര്‍ഥം. ഇത്‌ധനികന്‍പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികള്‍ക്ക്‌നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ധനികന്റെ സ്വത്തില്‍അവര്‍ക്ക്‌ദൈവം നല്കിയ അവകാശമാണ്‌എന്ന് ഖുര്‍ആന്‍വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ഒന്നാണ് സകാത്ത്.
ശവ്വാല്‍ഒന്നിന് ഈദ് അല്‍ഫിതര്‍ അഥവാ ചെറിയ പെരുന്നാള്‍ആഘോഷിക്കുന്നു.
Labels:
ലേഖനം
Subscribe to:
Post Comments (Atom)
3 comments:
പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍ . ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും ഇനി....
ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും
my present
Post a Comment