മാതൃഭൂമി ലക്കം 88:4 ല്‍ എം.എന്‍.കാരശ്ശേരി എഴുതിയ 'ജനാതിപത്യവും മതേതരത്വവും' എന്ന ലേഖനം വായിച്ചു.
മതമൌലീകവാദികളുടെ വാക്ക് ശരമേറ്റ് ആനുകാലികങ്ങളില്‍ കിടന്ന് പിടയുന്ന കാരശ്ശേരിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങിനെ ഒരു കാവ്യനീതി.തികച്ചും സ്വാഗതാര്‍ഹമാണീകണ്ടെത്തല്‍ ,എം.എഫ്.ഹുസൈന് വരച്ചിരിക്കുന്നത് തന്നെയാണ് അദ്ദേഹവും വരച്ചിട്ടിരിക്കുന്നത്.
ജാതിമത വ്യവസ്ഥികളുടെ പീഡിതനാവാന്‍ കലാകാരന് ഇടയാകരുത്.പുരാണങ്ങളിലും കാല്‍പനീകതകയിലും യവന സംസ്കാരങ്ങളിലുമെല്ലാം കലാകാരന് ചെന്നെത്തി തന്റെ ദൌത്യത്തിനാവശ്യന്മായ ഊര്‍ജ്ജം അന്വേഷിക്കുന്നത് സ്വാഭാവികമാണ്.
കലാകാരം ആകസ്മികതയുടെ സൃഷ്ടിയാണ്.വിമര്‍ഷനത്തിന് അധീനതനാകുമ്പോഴാണ് കലയുടെ ആത്മാവ് കണ്ടെത്താന്‍ കഴിയുന്നത്.കടിഞ്ഞാണില്ലാത്ത കുതിരയോടാണ് ഭാരതീയ ചിന്ത, ഇന്ദ്രിയങ്ങളെ ഉപമിച്ചത്.കലയും ചരിത്രവും നിശ്ചിപ്തത താല്പര്യങ്ങള്ക്കു വേണ്ടി വളച്ചൊടിക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ നാഗരിക വളര്‍ച്ചയാണ് മുരടിക്കുന്നത് എന്ന സത്യം നാം മറക്കരുത്.തൊട്ടതിനും പിടിച്ചതിനുമൊക്കെ മതേതരത്വത്തിന്റെ പേരില്‍ വരച്ച വെച്ച് മതമൌലീക തീവ്രവാദികള്‍ക്ക് രസം പകരുന്നത് ജനാതിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.
പ്രാചീനഭാരതീയ സംസ്കാരങ്ങളില്‍ മുഴുക്കെ മൈഥുനക്രിയകളുടെ ചിത്രീകരണങ്ങളാണുള്ളത്.അതിന്റെ തുടര്‍ച്ചയാണ് ക്ഷേത്രഭിത്തികളില്‍ പോലും പ്രകടമാകുന്നത്.പ്രപഞ്ചസൃഷ്ടിപോലും സംഭവിച്ചത് കാമത്തില്‍ നിന്നാണ് എന്ന പോലെയാണ് കാരശ്ശേരിയുടെ ലേഖനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുവാന്‍ കഴിയുന്നത്.ലേഖകനും മാതൃഭൂമിയുടെ അണിയറശില്പികള്ക്കും ഒരു പാട് നന്ദി.
3 comments:
മാതൃഭൂമി ലക്കം 88:4 ല്‍ എം.എന്‍.കാക്കശ്ശേരി എഴുതിയ 'ജനാതിപത്യവും മതേതരത്വവും' എന്ന ലേഖനം വായിച്ചു.
ആര്.അസ്.എസിന്റെ ‘സര്ട്ടീറ്റി’ന് വേണ്ടി മാത്രം അധരവ്യായാമവും, ചിന്താക്കസര്ത്തും നടത്തി ബുദ്ധിജീവികളായവരാണ് ഹമീദ്സാലയൂം,ഈ പറഞ്ഞ ആളും. വാ തുറന്നാല്‍ മുസ്ലിം വിരോധവും, മാര്‍ക്സിസ്റ്റ് വിരോധവും പുലമ്പുന്ന ഈ ദേഹങ്ങള്‍ ഏഷ്യാനെറ്റിലും,മനോരമയിലും നിരങ്ങിയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നു തോന്നുന്നു...
ഗഡ്യേ ഇയ്യാല്‍ ചാവക്കാട്ടുകാരന് ആണ് അല്ലേ? കവിതയെഴുതി തെറിവിളി കുറേ കേട്ടിരുന്നു അല്ലെ?
എന്തായാലും തെറി വിളിച്ചാലും ആള്‍ക്കാര്‍ക്ക് അറിയാലോ തന്നെ...ഞാന്‍ ചാവക്കാട്ടുകാരന് പറഞ്ഞ് അറിഞ്ഞതാ തന്നെ പറ്റി....
ബ്ലോഗ്ഗെഴുതാന്‍ തുടങ്ങീന്ന് കേട്ടപ്പോ അവന് പറഞ്ഞത..ന്റെ നാട്ടുകാരന് ഒരുത്തന് ബ്ലോഗ്ഗെഴുതി തെറികേട്ടൂന്നു...ആള്‍ക്കാര്‍ക്ക് അല്ലെങ്കിലും കണ്ണുകടിയാ മാഷെ...
Post a Comment