Wednesday, June 16, 2010

പി.രാമനും,എസ്സ്.ജോസഫും

മാതൃഭൂമി ലക്കം 88:4 ല്‍ പി.രാമന്‍ എഴുതിയ ലേഖനമാണ് ഇങ്ങനെയൊരു കുറിപ്പിന് കാരണം.

പാരത്രിക സൌഭാഗ്യങ്ങളെ കുറിച്ച് സൌന്ദര്യാത്മകമായി സംസാരിച്ച നബി തിരുമേനിയുടെ പ്രഥമ വനിത ആയിഷ പോലും കവിത എഴുതുകയും വായിക്കുകയും ചെയ്തിരുന്നു.പ്രാചീനകാലം മുതല്‍ക്കേ കവിത മാനവ ഹൃദയങ്ങളില്‍ മഹത്തായ സ്വാധീനം ചെലുത്തിയീട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.ജാതിമത, ബ്രാഹ്മണ, അബ്രാഹ്മണ, ദേശ, ഭാഷ ചിന്തകള്‍ക്ക് അതീതമാണ് കവിതയുടെ ലോകം.

അരിസ്റോട്ടിലിന്റെ കാലം മുതല്‍ക്കേ കാവ്യമീമാംസകര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയീട്ടുണ്ട്.

അത്രയൊന്നും മോശമല്ലാത്ത യുവകവികളായ പി.രാമനും,എസ്സ്.ജോസഫും തമ്മിലൊരു കശപിശ പിന്നെ എന്തിനാണെന്ന് മനസ്സിലാവുന്നില്ല.ഒരു പക്ഷെ പരസ്പരം കൂടുതല്‍ അടുത്ത ഇടപഴകാനുള്ള ആഗ്രഹചീതിന്റെ കാവ്യനീതിയായിരിക്കാം!.

"അമ്മകുത്തിയാലും മോള് കുത്തിയാലും അരിവെളുത്താല്‍ പോരെ'' സഹൃദയര്‍ക്ക് വേണ്ടത് കവിതയാണ്.കവിത പഴകാറില്ല.പിഴിഞ്ഞെടുത്ത അക്ഷരങ്ങളുടെ തീതൈല പ്രവാഹമാണത്.പുതുമ നഷ്ടപ്പെടുകയോ,പുരാവസ്തുഗവേഷണശാലയില്‍ അന്വേഷിക്കുകയോ ചെയ്യാറില്ല.

വിനയത്തിന്റെ മഹാസംസ്കാരമായ അക്കിത്തം എഴുതിയപോലെ "കറന്നെടുക്കുന്നത് പ്രകൃതിയുടെ അന്തര്‍ന്നാദമായ സത്യങ്ങളാണ്.അതിനുവേണ്ടത് ഹൃദയശുദ്ധിയും ബുദ്ധിയും വാക്ക് ദേവതയുടെ അനുഗ്രഹങ്ങളും".

പരസ്പരം എണ്ണതുണികൊണ്ട് ഏറ് കൂടുന്നതിനുപകരം കൂടുതല്‍ കാവ്യാത്മകതയിലൂടെ ക്രാന്തദര്‍ശ്ശികളാവാന്‍ ശ്രമിക്കുന്നതാണ് ഉത്തമം.

1 comment:

ചിരാത്‌ said...

മാതൃഭൂമി ലക്കം 88:4 ല്‍ പി.രാമന്‍ എഴുതിയ ലേഖനമാണ് ഇങ്ങനെയൊരു കുറിപ്പിന് കാരണം.