Saturday, January 16, 2010
കഴിഞ്ഞ വര്‍ഷത്തിലെ മലയാള ചലചിത്രലോകത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
ലൗ ഇന്‍സിംഗപ്പൂരില്‍ തുടങ്ങി ലൗഡ്സ്പീക്കറും ഡാഡികൂളും പട്ടണത്തില്‍ ഭൂതവും പഴശ്ശിരാജയും പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും കേരള കഫേയും കഴിഞ്ഞ് ചട്ടമ്പി നാട്ടിലൂടെയാണ് മമ്മുട്ടി 2009 അവസാനിപ്പിച്ചത്.എട്ടു ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തുവന്നത്.വര്‍ഷാദ്യത്തിലെ പിഴവുകള്‍ മാറി വര്‍ഷാന്ത്യത്തില്‍ പല നല്ല ചിത്രങ്ങളുടെ ഭാഗമാകാനായത് മമ്മുട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
റെഡ്ചില്ലീസ്' ,സാഗര്‍ ഏലിയാസ് ജാക്കി, എയ്ഞ്ചല്‍ ജോണ്‍ ,ഭഗവാന്‍ , ഭ്രമരം തുടങ്ങി ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രമാണ് കഴിഞ്ഞ വര്‍ഷത്തിലെ മോഹന്‍ലാലിന്റെ അവസാനചിത്രം. കമലഹാസനൊപ്പം ചേര്‍ന്ന് തമിഴില്‍ ഉന്നൈപ്പോള്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ വേഷമിട്ടതുള്‍പ്പെടെ മോഹന്‍ലാലിന് ഏഴു ചിത്രങ്ങളാണ് ഉണ്ടായത്.
കളേഴ്‌സ്, മൗസ് ആന്‍ഡ് ക്യാറ്റ്, പാസഞ്ചര്‍ ,കേരള കഫേ, സ്വ.ലേ. എന്നീ ചിത്രങ്ങളുമായെത്തിയ ദിലീപിനു തന്റെ മുന്‍കാല പ്രകടനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.
പുതിയമുഖം,റോബിന്‍ഹുഡ്,കേരള കഫേ,കലണ്ടര്‍ എന്നീ നാല് ചിതങ്ങളാണ് പൃഥിരാജിന്റെതായി ഇറങ്ങിയത്.
ഹയ്ലെസ, ഐജി, ഭൂമിമലയാളം, ബ്ളാക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച സുരേഷ്‌ഗോപിക്കും കഴിഞ്ഞ വര്‍ഷം കാര്യമായ നേട്ടം നല്‍കിയില്ല.
കാണാക്കണ്മണി, സമസ്ത കേരളം പി.ഒ.,ഭാഗ്യദേവത,വിന്റര്‍ ,സീതാകല്യാണം,മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ ഭാഗ്യദേവതമാത്രമാണ് ജയറാമിന് വിജയം നല്‍കിയത്.
ഇവര്‍ വിവാഹിതരായാല്‍ , ഡോ. പേഷ്യന്റ്, ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം, വൈരം, റോബിന്‍ഹുഡ്, കേരള കഫേ, ഉത്തരാ സ്വയംവരം, പത്താം നിലയിലെ തീവണ്ടി, ഗുലുമാല്‍ , കറന്‍സി എന്നീ ചിത്രങ്ങളില്‍ ജയസൂര്യ തിളങ്ങി. 'ഗുലുമാലി'ല്‍ ജയസൂര്യയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബനും പ്രേഷകര്‍ക്ക് നല്ല ഒരു വിരുന്നാണ് നല്‍കിയത്
ലാല്‍ സംവിധാനം ചെയ്ത 2 ഇന്‍ ഹരിഹര്‍ നഗറില്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ വീണ്ടും കേരളത്തെ പൊട്ടിച്ചിരിപ്പിച്ചു.
മകനും അച്ഛനും ,പാസഞ്ചര്‍ എന്നീ ചിതങ്ങള്‍ ശ്രീനിവാസന്‍ തന്റ കഴിവുതെളിയിച്ചു.
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ 30 കോടി മുടക്കി മലയാള സിനിമയില്‍ ഒരു പുതിയ ചരിത്രമെഴുതി . പത്തു സംവിധായകര്‍ 'കേരള കഫേ' എന്ന ചിത്രത്തിലൂടെ മറ്റൊരു ചരിത്രം സൃഷ്ടിച്ചു.
ഐ.വി. ശശിയും ഫാസിലും യഥാകൃമമം 'വെള്ളത്തൂവല്‍ ,മൗസ് ആന്‍ഡ് ക്യാറ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനത്തിനൊരുമ്പെട്ടെങ്കിലും രണ്ടു ചിത്രങ്ങളും നിരാശയാണ് പകര്‍ന്നത്.
'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലൂടെ സജി സുരേന്ദ്രനും 'പുതിയ മുഖത്തി'ലൂടെ ദീപനും നവാഗതസംവിധായകരായി തിളങ്ങി. 'സ്വ.ലേ.'യിലൂടെ സുകുമാറും നല്ല സിനിമ ഒരുക്കാനാവുമെന്നു തെളിയിച്ചു. പക്ഷേ, സാമൂഹികപ്രസക്തിയുള്ള 'പാസഞ്ചര്‍' സംവിധാനം ചെയ്ത രഞ്ജിത്ത് ശങ്കറാണ് കൂട്ടത്തില്‍ വേറിട്ട വഴി സ്വീകരിച്ചത്.
ഡ്യൂപ്ലിക്കേറ്റിലൂടെ സുരാജ് വെഞ്ഞാറമ്മൂട് , ഡീസന്റ് പാര്‍ട്ടീസി'ലൂടെ ജഗദീഷും 'ശുദ്ധരില്‍ ശുദ്ധനി'ലൂടെ ഇന്ദ്രന്‍സും 'രാമാന'ത്തിലൂടെ ജഗതിയും നായകകഥാപാത്രങ്ങളായി.
ഐ.ടി. രംഗത്തെ ആധുനിക യുവത്വത്തിന്റെ മനസ്സിലൂടെ സഞ്ചരിച്ച് ശ്യാമപ്രസാദ് ഒരുക്കിയ 'ഋതു'വും വ്യത്യസ്തമായ അനഭുവം പകര്‍ന്നു.
കലാഭവന്‍ മണിയെ നായകനാക്കി സിബിമലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍ , മുകേഷിനെയും ജഗതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത ഭാര്യ സ്വന്തം സുഹൃത്ത് എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല.
വര്‍ഷങ്ങള്‍ക്കുശേഷം നീലത്താമരയ്ക്ക് പുതിയ മുഖം നല്‍കി എം.ടി. ലാല്‍ജോസിലൂടെ ഒരു പരീക്ഷണം നടത്തി.
ഒരു പെണ്ണും രണ്ടാണും എന്ന ചിത്രവുമായി അടൂര്‍ ,രാമാനവുമായി എം.പി. സുകുമാരന്‍നായര്‍ ,പത്താംനിലയിലെ തീവണ്ടിയുമായി ജോഷി മാത്യു,മധ്യവേനലുമായി മധു കൈതപ്രം, ലൗഡ് സ്പീക്കറുമായി ജയരാജ്, ഭൂമി മലയാളം,വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകളിലൂടെ ടി.വി. ചന്ദ്രന്‍ എന്നിവര്‍ കഴിവുകള്‍ വീണ്ടും തെളിയിച്ചപ്പോള്‍ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തിലൂടെ രാജസേനന്‍ സംവിധായകന്നായും നായകനായും അരങ്ങേറി.
പല പ്രമുഖരുടെ വിയോഗങ്ങള്‍ കണ്ട ഒരു കൊല്ലവുമായിരുന്നു, അവരിലെ ലേഹിതദാസ്, രാജന്‍.പി.ദേവ്, മുരളി, അടൂര്‍ ഭവാനി, തുടങ്ങിയ പ്രതിഭകളെ എടുത്തു പറയേണ്ടതാണ്.
Labels:
സിനിമ
Subscribe to:
Post Comments (Atom)
1 comment:
കഴിഞ്ഞ വര്‍ഷത്തിലെ മലയാള ചലചിത്രലോകത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
Post a Comment