Saturday, January 16, 2010

പ്രിയ എന്‍ .പി ഓര്‍മയായി ഏഴു വര്‍ഷം



2003 ജനുവരി മൂന്നിനായിരുന്നു മലയാള സാഹിത്യ ത്തില്‍ നിന്നും എന്‍ ‍.പി.മുഹമ്മദ് എന്ന് പ്രിയ എന്‍ .പി കഥയുടെ മറ്റൊരു ലോകത്തേക്ക് കടന്നുപോയത്.

ജനിച്ചുവളര്‍ന്ന ദേശത്തിന്‍റെ കഥ അക്ഷരത്തിലാക്കുന്നതില്‍ വിജയിച്ച കഥാകാരന്‍ , നോവലിസ്റ്റ്, കോളമിസ്റ്റ്, ലേഖകന്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എന്‍ .പി അബുവിന്‍റെ മകനായി 1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലിലാണ് എന്‍ ‍.പി മുഹമ്മദ് ജനിച്ചത്.

ദൈവത്തിന്‍റെ കണ്ണ് എന്ന നോവല്‍ സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി.മലയാളത്തിലാദ്യമായി രണ്ടു പേര്‍ ചേര്‍ന്ന് (എം.ടി.യും എന്‍.പി.) എഴുതിയ അറബിപ്പൊന്ന് എന്ന നോവല്‍ ഒരു പുതിയ തുടക്കമായിരുന്നു.

എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം, മരം ഇവ പ്രസിദ്ധ നോവലുകള്‍ . അവര്‍ നാലു പേര്‍ എന്ന പേരില്‍ ഒരു ബാലസാഹിത്യ കൃതി രചിച്ചിട്ടുണ്ട്.

ഹിരണ്യകശിപു എന്ന ആക്ഷേപഹാസ്യ നോവല്‍ രചിച്ചു .സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍ , മാനുഷ്യകം, മന്ദഹാസത്തിന്‍റെ മൗനരോദനം, മദിരാശി സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവും (ആദ്യ കൃതി) വിമര്‍ശനാത്മക കൃതികളാണ്‍ ‍.

പ്രസിഡന്‍റിന്‍റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ,
സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഒട്ടേറെ കൃതികള്‍ സിനിമയായിട്ടുണ്ട്. ‘മരം' യൂസഫലി കേച്ചേരി സിനിമയാക്കി. എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍ .മേനോന്‍ പരമ്പരയാക്കി. മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ ‘ദൈവത്തിന്‍റെ കണ്ണ്' 2001 ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനര്‍ഹമായി.

കേരള കൗമുദി കോഴിക്കോട് റസിഡന്‍റ് എഡിറ്റര്‍ ‍, നവസാഹിതി, ഗോപുരം, ജാഗ്രത, നിരീക്ഷണം, പ്രദീപം മാസിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ എന്‍ .പി പ്രവര്‍ത്തിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മലയാള വിഭാഗം ഉപദേശക സമിതി കണ്‍വീനര്‍ , കേരള സംഗീത നാടക അക്കാദമി അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മരിക്കുന്ന സമയത്ത് കേരള സാഹിത്യ അക്കാദമിയുടെ പ്രസിരണ്ടായിരുന്നു

ബിച്ചാത്തുമ്മയാണ് ഭാര്യ.മക്കള്‍ പരേതനായ എന്‍ ‍.പി.നാസര്‍ (എസ്.ബി.റ്റി), എന്‍ ‍.പി. ഹാഫിസ് മുഹമ്മദ് (അധ്യാപകന്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ ‍, സാഹിത്യകാരന്‍ ‍, പത്രപ്രവര്‍ത്തകന്‍ ‍), സക്കീര്‍ഹുസൈന്‍ (കുവൈറ്റ്), അബുഫൈസി(മലയാള മനോരമ), ജാസ്മിന്‍ , ബാബുപേള്‍ ‍, സെറീന എന്നിവര്‍

പാഥേയം ഇറങ്ങാന്‍ വൈകിയതിന്നാല്‍ മാത്രം വൈകിയ ഒരു പോസ്റ്റ് ഇത് ഇവിടെയും വായിക്കാം.

1 comment:

ചിരാത്‌ said...

പാഥേയം ഇറങ്ങാന്‍ വൈകിയതിന്നാല്‍ മാത്രം വൈകിയ ഒരു പോസ്റ്റ് ഇത് ഇവിടെയും വായിക്കാം