സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് അറിയുന്നത്.നിര്‍മാണമേഖല, ബാങ്കിംഗ്, റിയല്‍എസ്റേറ്റ് എന്നി മേഖലകളില്‍ ജോലിചെയ്യുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ആഗോള ബാങ്കിംഗ് മേഖലയിലുണ്ടായ തകര്‍ച്ചയുടെ ചുവടുപിടിച്ച് ഗള്‍ഫ് മേഘലയിലെ ബാങ്കിംഗ്, റിയല്‍എസ്റേറ്റ്, നിര്‍മാണ മേഖലകളും കടുത്ത പ്രതിസന്ധിയില്‍ കുഴങ്ങുന്ന ഒരു കാഴച്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുവരുന്നത്. ഗള്‍ഫ് മേഖലകളില്‍ നിര്‍മാണത്തിലിരിക്കുന്നതും തുടങ്ങാനിരുന്നതുമായ മിക്കവാറും എല്ലാ നിര്‍മാണ പദ്ധതികളും താത്കാലികമായി ബന്ധപ്പെട്ടവര്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഒരവസ്ഥയാണ്.
ഗള്‍ഫ് മേഘലയില്‍ മുഖ്യമായും ആഗോളപ്രതിസന്ധി ബാധിച്ചിരിക്കുന്നത് ദുബായിലാണ്. ഇവിടത്തെ ഒരു പ്രധാന പദ്ധതിയായിരുന്ന ജബല്‍അലിയിലെ 'അല്‍മഖ്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നു. ഇതിനുകാരണം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. ഒട്ട് മിക്ക കമ്പനികളുടെ നിലവിലുള്ള നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിയിരിക്കുന്നതിന്നാല്‍ ജോലിക്കാരെ മറ്റ് പദ്ധതികളിലേക്ക് സ്ഥലംമാറ്റുകയോ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയോയാണ്.
പല കമ്പനികള്‍ ജീവനക്കാരെ തരംതിരിച്ച് നിര്‍ബന്ധിതമായി നീണ്ട അവധിയില്‍ പറഞ്ഞയക്കുകയാണ്.സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ചില കമ്പനികള്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നതായും ആക്ഷേപമുയരുന്നുണ്ട്. അധിക വേതനം നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതായും ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയാത്തവിധം ടാര്‍ജറ്റ് നിശ്ചയിച്ചതായുമാണ് ഇതിലെ പ്രധാന പരാതികള്‍. ഗള്‍ഫ് മേഖലയില്‍ ഫ്ളാറ്റുകളുടേയും വില്ലകളുടേയും വാടകയില്‍ കുറവുണ്ടായിട്ടുണ്ടെന്നുള്ളത് ഒരു മുഖ്യഘടകമാണ്. ബാങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ത്തയിലാണ്. ലോണ്‍ വഴി കാര്‍ എടുത്തവര്‍ കാര്‍ ഉപേക്ഷിച്ചു പോകുന്നതായും വാര്‍ത്തകളില്‍ വായിക്കാന്‍ കഴിഞ്ഞു.
മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആഗോള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ അന്‍പത്തി ശതമാനം കമ്പനികള്‍ വിദേശികളുടെ നിയമനം മരവിപ്പിച്ചിട്ടുണ്ട്. പതിനേഴ് ശതമാനം കമ്പനികള്‍വരും മാസങ്ങളില്‍ ഈ നിലപാടെടുക്കുമെന്നും സൂചനയുണ്ട്. യു.എ.ഇ, സൌദി, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണു വിദേശ ജീവനക്കാരെ നിയമിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നത്. പതിനെഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിലെ സ്ഥിതിയാകും കൂടുതല്‍ മോശം. സാമ്പത്തിക മാന്ദ്യത്തിനു ദുബായിലെ ആയിരക്കണക്കിനു ജീവനക്കാര്‍, പ്രത്യേകിച്ച് റിയല്‍ എസ്റേറ്റ് മേഖലയിലുള്ളവരാണ് ഇതിന്ന് ഇരയായിക്കുന്നത്.
ശമ്പളം മരവിപ്പിക്കുക എന്നതാണ് സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ പല കമ്പനികളും കണ്ട എളുപ്പ മാര്‍ഗ്ഗം.തൊഴിലാളികളുടെ ശമ്പളം മരവിപ്പിക്കരുതെന്ന് കമ്പനികളോട് ഗള്‍ഫിലെ അധികാരികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇത് എത്രകണ്ട് പ്രാപല്യത്തില്‍ വരും എന്ന് പറയാനാവില്ല. ശമ്പള നിരക്കു കുറച്ചും ജീവനക്കാരെ വെട്ടിച്ചുരുക്കിയും ബജറ്റ് സന്തുലിതമാക്കാനുള്ള ശ്രമത്തിലാണവര്‍. പതിനെഞ്ച് ശതമാനം കമ്പനികള്‍ ലേ ഓഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരുപത് ശതമാനം കമ്പനികള്‍ ഇതേക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ എണ്ണം അഞ്ചുലക്ഷം വരുമെന്നാണ് നമ്മുടെ ധനകാര്യ മന്ത്രി ബഡ്ജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ പറഞ്ഞത്.
എണ്ണ വിപണയിലുണ്ടായ തകര്‍ച്ച ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഒരവസ്ഥയിലാനിപ്പോള്‍. സാമ്പത്തിക മാന്ദ്യം കടന്നാക്രമിച്ച നിര്‍മാണ മേഖലയിലും ബാങ്കിംഗ് മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതിനാല്‍ മിക്ക ജോലിക്കാരും പ്രതിസന്ധിഘട്ടത്തിലാണ്. പിരിച്ചു വിടുന്ന വരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ചിന്തിക്കപ്പൊടേണ്ട ഒന്നാണ്.ഇതു തന്നെയാവും നമ്മുടെ ബഡ്ജറ്റില്‍ തിരിച്ചിവരുന്ന മലയാളികള്‍ക്കായി പല പദ്ധതികളും ഉള്‍പ്പെടുത്താന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചതും. പതിനെഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇ.യില്‍, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതിനായിരം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായും ഇന്ത്യന്‍ എംബസിയുടെ കണക്കില്‍ പറയുന്നു.
യു.എ.ഇ.യിലെ വിസാ നിയമപ്രകാരം ജോലി നഷ്ട്ടപ്പെട്ടാല്‍ ഒരു മാസത്തിനകം വിസ റദ്ദാക്കണമെന്നാണ് നിയമം. പ്രതിസന്ധി മാറുമ്പോള്‍മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് മിക്ക മലയാളികളും ഗള്‍ഫ് വിടുന്നത്.ഇന്ത്യയിലെ പ്രവാസികാര്യ വകുപ്പും കോസുലേറ്റും തങ്ങളുടെ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെട്ട് എന്തെങ്കിലും വഴി തുറന്നു തരുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോള്‍ പ്രവാസികള്‍.
ഈ ലേഖനം പാഥേയം
എന്ന പുതിയ ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം
1 comment:
സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്നാണ് അറിയുന്നത്.നിര്‍മാണമേഖല, ബാങ്കിംഗ്, റിയല്‍എസ്റേറ്റ് എന്നി മേഖലകളില്‍ ജോലിചെയ്യുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
Post a Comment