Monday, July 28, 2008

കോണ്‍ഗ്രസ്സ്‌ നേത്രത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക




മാനവീകതയുടെ മണിമുഴങ്ങുന്ന വഴിയമ്പലങ്ങള്‍,മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത്‌ നില്‍ക്കുന്ന താഴ്‌വരകള്‍,സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍,കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍,ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം.ജീവന്‌ ആത്മവിശ്വാസവും ആദരവും നല്‍ക്കുന്ന അഹിംസയെ നെഞ്ചില്‍ കുടിയിരുത്തിയ പവിത്രമായ ഭാരതം.

നമ്മള്‍ നമ്മളായതിന്റെ ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാനുള്ള വക ഒട്ടേറെയുണ്ട്‌.പക്ഷെ വര്‍ത്തമാനകാലം ദു:ഖത്തിന്റേതും,ഭാവിഭാരതത്തിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ ആശങ്കയുമാണ്‌ ഉണ്ടാകുന്നത്‌.സ്നേഹബന്ധകളും,ശാന്തിമന്ത്രങ്ങളും നമുക്ക്‌ അന്യമാവുന്നു.സാഹോദര്യവും,സൌഹാര്‍ദങ്ങളും തകരാനും തളരാനും തക്കതായ ഒട്ടേറെ സംഭവങ്ങള്‍ ദുഷ്ടശക്തികളുണ്ടാക്കിയിരിക്കുന്നു.അവയൊന്നിനും ഒരു പരിഹാരവും കാണാതെ കിടക്കുന്നു.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്‍ത്തി വലുതാക്കുന്നുണൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത മഹത്വമേറിയ പൈത്‌^കങ്ങള്‍ ചവിട്ടിയരക്കുന്നു. ജാതിയും,മതവും,ദേശവും,ഭാഷയും പറഞ്ഞ്‌ തമ്മില്‍ തമ്മില്‍ നശിപ്പിക്കാനും,നശിക്കാനും മടിയില്ലാതാക്കുന്നുളോകത്തിലെ ആറിലൊന്നോളം വരുന്ന മനുഷ്യരെ ഈ ഒരു അവസ്ഥയിലേക്ക്‌ തള്ളിവിട്ടുകൊടുത്തതിന്റെയും,കൊടുക്കുന്നതിനെ കുറിച്ചും ചിന്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തുനിയുന്നില്ല.

പിന്നണി നഷ്ടപ്പെട്ടാല്‍ മുന്നണിയുണ്ടാക്കുക,മുന്നണി പൊളിഞ്ഞാല്‍ പടയണി രൂപപ്പെടുത്തുക എന്നതാണ്‌ രാഷ്ട്രിയത്തിലെ ഉന്നതബിരുദം.ഏത്‌ തരം നീചചിന്തകളെയും ഊതിവീര്‍പ്പിച്ച്‌ ആളെകൂട്ടിയാലും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇരിപ്പിടം ലഭിക്കും.മുന്നണി രാഷ്ട്രീയത്തിലെ ഗണിതശാസ്ത്രതത്ത്വം അങ്ങിനെയാണ്‌.ആവശ്യത്തിലേറെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്‌ നിയമനിര്‍മ്മാണസഭക്കകത്ത്‌ പോലും സ്വാധീനം ചെലുത്താനും,
ഭരണസ്തംഭനമുണ്ടാക്കാനും ഇക്കൂട്ടര്‍ക്ക്‌ കഴിയുന്നുണിയമവാഴ്ചയേയും,നീതിപീഠങ്ങളേയും വെല്ലുവിളിക്കാന്‍ ഇന്നാര്‍ക്കും മടിയില്ലൃാഷ്‌ട്രനിര്‍മാണത്തിന്‌ ഒട്ടും സഹായകരമല്ലാത്ത ഇത്തരം നിലപാടുകള്‍ നമ്മുടെ എല്ലാ അഭിമാനങ്ങളേയും ചോര്‍ത്തികളയുകയാണ്‌.

കാരണം ഒട്ടേറെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന നമ്മുടെ കണ്‍മുമ്പില്‍ രാജ്യത്തെ മൊത്തം അപമാനിച്ചു കൊണ്ടാണ്‌ ജീവന്റെ മര്‍മ്മപ്രധാന നാഡിയായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്ണാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌ തെറ്റായ വഴിയില്‍ കൂടിയാണെന്ന് വിളിച്ചറിയിക്കുകയാണ്‌ കര്‍ഷരുടെ ഈ നൊമ്പരം.ഇതില്ലാതാക്കാനുള്ള നടപടികളാണ്‌ ഭരണകൂടങ്ങളുടെ പ്രഥമകര്‍തവ്യമെന്നത്‌ ചിന്‍തിക്കാന്‍ പോലും ആരുമില്ലല്ലോ!പ്രിയ നാടെ ലജ്ജിക്കുക.

വര്‍ഷങ്ങളായി ശക്തമായ ഒരു ഭരണകൂടം രാജ്യത്തിനില്ലാതായിട്ട്‌.സ്വതന്ത്രഭാരതത്തില്‍ ജനാധിപത്യം മതേതരത്വം സോഷ്യലിസം അതിലൂടെ നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യവുമായി രംഗത്തുനിന്ന കോണ്‍ഗ്രസിനെ മഹാഭൂരിപക്ഷം നല്‍കി ജനങ്ങള്‍ പല തവണ അധികാരത്തിലേറ്റി.പക്ഷെ കോണ്‍ഗ്രസു വിളിച്ചു നടന്ന മുദ്രാവാക്യങ്ങള്‍ ഒന്നും തന്നെ സക്ഷാത്‌കരിക്കപ്പെട്ടില്ല.അതൊക്കെ അധരവ്യായാമം മാത്രമാണെന്ന് മനസിലാക്കിയ പലരും ജനത്തെ പല രൂപത്തില്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.അവയോരോന്നും വളര്‍ന്നു വലുതായതനുസരിച്ച്‌ ഇന്ത്യന്‍ദേശീയതയും കോണ്‍ഗ്രസ്സും തളരുകയും ശക്തമായ ഒരു ഭരണകൂടം കേന്ദ്രത്തില്‍ ഇല്ലാതാവുകയും ചെയ്തു.എന്തുകൊണ്ടാണ്‌ ജാതിയും,മതവും,വര്‍ഗവും,വര്‍ണ്ണവും,പ്രാദേശികതയും പറഞ്ഞ്‌ ജനങ്ങള്‍ സംഘടിക്കുന്നതെന്ന്‌ മനസിലാക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല.അതു മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തില്ല.വര്‍ണവൈവിധ്യങ്ങളുടെ മനോഹാരിതയെ കുറിച്ച്‌ പറയുമ്പോള്‍ നമ്മുക്ക്‌ നാവിന്റെ വലിപ്പം വളരെ കൂടുതലാണ്‌.എന്നാല്‍ അത്‌ നിലനിര്‍ത്തണമെന്ന ചിന്ത നമ്മുക്കുണ്ടോ എന്നു സംശയമാണ്‌!ഉണ്ടായിരുന്നുവെങ്കില്‍ കിട്ടിയ സ്വാതന്ത്രവും അധികാരവും അര്‍ഹതപ്പെട്ട രീതിയില്‍ വീതിക്കുമായിരുന്നില്ലേ?
വര്‍ണവൈവിധ്യങ്ങളുടെ ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ കിട്ടിയ സ്വാതന്ത്രവും അധികാരവും അര്‍ഹതപ്പെട്ട രീതിയില്‍ വീതിക്കുക തന്നെ വേണം.ജോലിസംവരണം,പഠനസംവരണം എന്ന ചെപ്പടിവിദ്യയിലൂടെ അത്‌ നിലനിര്‍തികളയാമെന്നത്‌ വ്യാമോഹം മാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.അധികാരത്തില്‍ സംവരണം നല്‍കുക വഴി മാത്രമേ നാനാത്വത്തില്‍ ഏകത്വമെന്ന സ്വപ്നം വളര്‍ന്നു വലുതാവുകയുള്ളൂ

രാജ്യത്തിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളേയും,മതനൂനപക്ഷങ്ങളേയും അധികാരത്തിനുപുറത്ത്‌ നിറുത്തിയതാണ്‌.ഇതാണ്‌ ദേശീയതനേരിടുന്ന ഏറ്റവും വലിയ ഭീഷണി അത്‌ എന്തിനാണെന്ന് ആരും ചോദിക്കുന്നില്ല.അവരെ അധികാരത്തില്‍ പങ്കാളികളാക്കാനുള്ള സംവിധാനം എത്രയും വേഗം ഉണ്ടാവണം.അതിനു തുനിഞ്ഞില്ലെങ്കില്‍ പലരും പലതും പറഞ്ഞ്‌ അവരെ സംഘടിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങും.ഇത്രയും കാലം അതിനുള്ള അവസരം നല്‍കി കളി കണ്ടുനിന്നതാണ്‌ കോണ്‍ഗ്രസ്സിനുണ്ടായ പതനത്തിനു കാരണം.കോണ്‍ഗ്രസിനു നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു കിട്ടണമെങ്കില്‍ അര്‍ഹതപ്പെട്ട രീതിയില്‍ അധികാരം പങ്കുവെക്കുമെന്ന അജണ്ടയുമായി ജനങ്ങളിലേക്ക്‌ ഇറങ്ങിചെല്ലുകയാണ്‌ വേണ്ടത്‌.സിനിമാ താരങ്ങളേയും ക്രിക്കറ്റ്‌ കളിക്കാരേയും ചാക്കിട്ട്‌ പിടിച്ചതുകൊണ്ടും എ.ഐ.സി.സി അംഗങ്ങളുടെ ഇരിപ്പിഠം മാറ്റിയതുകൊണ്ടും പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ അധ്യക്ഷന്മാരുടെ തലമാറ്റിയതുകൊണ്ടും കാര്യമില്ല. മുന്നണി നടത്തിയാല്‍ കോണ്‍ഗ്രസ്സിന്റെ ജനപിന്തുണ വര്‍ധിക്കുകയില്ല.അനുഭവം അതിനു സാക്ഷിയാണ്‌.ശക്തമായ ഒരു മുന്നണിയുടെ ബലത്തില്‍ മന്‍മോഹന്‍ സിംഗ്‌ ഭരണം തുടങ്ങീയിട്ട്‌ നാലുകൊല്ലത്തിലേരെയായി.മുന്നണിബന്ധങ്ങളും കേന്ദ്രഭരണത്തിന്റെ ആനുകൂല്യങ്ങളും ഉണ്ടായിട്ടും അതിനുശേഷം നടന്ന മിക്ക സംസ്ഥാനതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ്‌ ദയനീയമായി തോറ്റു.ആന്ധ്രയുടെ കാര്യം വിസ്‌മരിക്കുന്നില്ല.ആന്ധ്രയില്‍ നിന്നു കിട്ടിയ ലാഭത്തിനേക്കാള്‍ ഇരട്ടി നഷ്ടമാണ്‌ ഗുജറാത്തും കര്‍ണ്‍നാടകയും കോണ്‍ഗ്രസിന്‌ ഏല്‍പിച്ചിട്ടുള്ളത്ഠാരതിളക്കങ്ങളും മുന്നണി ഏച്ചുകെട്ടലും നിര്‍ത്തി സ്വന്തമായ നിലയില്‍ തന്നെ ജനപിന്തുണ ആര്‍ജിച്ചെടുക്കുവാനുള്ള പദ്ധതികളുമായി കോണ്‍ഗ്രസ്സ്‌ നേത്‌^ത്വം മുന്നോട്ട്‌ വരണം.എങ്കില്‍ മാത്രമേ ഭാവിഭാരതത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്‌മാക്കിയുള്ളയ ധീരമായ കാല്‍വെപ്പുകള്‍ നടത്താന്‍ രാജ്യത്തിന്‌ സാധിക്കുകയിള്ളു.കാര്‍ഷികമേഘലയിലും,സാമ്പത്തികരംഗത്തും,സാങ്കേതിക വിദ്യയിലും വിപ്ലവകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുമ്പോഴും വര്‍ഗ്ഗീയതയും,ജാതിയതയും,പ്രാദേശിക വികാരങ്ങളും പതഞ്ഞു പൊന്തി രാജ്യത്തെ പിന്നോട്ട്‌ പിടിച്ച്‌ വലിക്കുകയാണ്‌.ഇതിന്റെ കാരണം കണ്ടെത്തുകയും ഇത്തര വികാര വിചാരങ്ങളെ ഇല്ലായ്മ ചെയ്യാനും നമുക്ക്‌ കഴിയണം.വര്‍ഗ്ഗീയ ശക്തികള്‍ക്കും,ജാതിചിന്തകള്‍ക്കും,പ്രാദേശിക വികാരങ്ങള്‍ക്കും സംഘശക്തി വര്‍ദ്ധിക്കുന്നതിന്റെ യഥാര്‍ത്ത കാരണം ബഹുഭൂരിപക്ഷം ജനങ്ങളും ഇവിടെ അസംതൃപ്തരാണ്‌ എന്നുള്ളതുകൊണ്ടാണ്‌.ഈ അസംതൃപ്തിയാണ്‌ വ്യക്തികള്‍ പോലും പ്രസ്ഥാനമാവുന്നതും,അതുകൊണ്ടുണ്ടാവുന്ന ദുരന്തങ്ങള്‍ രാജ്യം സഹിക്കേണ്ടിവരുന്നത്‌.വര്‍ഗ്ഗവര്‍ണ്ണവ്യത്യാസമില്ലാതെ,ജാതിഭേദചിന്തകളില്ലാതെ,ഒന്നിച്ച്‌ നിന്ന് പോരാടി നേടിയെടുത്ത സ്വാതന്ത്ര്യം ഒരു ചെറുവിഭാഗത്തിന്റെ കൈകളിലാണ്‌ നിക്ഷിപ്തമാകുന്നത്‌.മാനവീകതയില്‍ വിശ്വസിക്കുന്ന ഒരു രാജത്തിന്‌ ഇത്‌ ഭൂഷണമല്ല തീര്‍ചയ്യായും ഈ അസമത്വം മാറ്റിയെടുക്കണം.അധികാര സംവരണം നടപ്പാക്കിയാല്‍ മതേതരത്വവും,ജനാധിപറ്റ്യവും,സോഷിലിസവും തകര്‍ന്നു തരിപ്പിണമാവുകയില്ല,അവ പൂര്‍വാധീകം ശക്തിയോടെ നിലകൊള്ളുകയാണ്‌ ചെയ്യുക.മതങ്ങളേയും,ജാതികളേയും ഗൌനിക്കാതെയുള്ള ഭരണത്തിന്‌ നമ്മള്‍ ഇനിയും നൂറ്റാണ്ടുകള്‍ താണ്ടിപോവേണ്ടതുണ്ട്‌,അര്‍ഹതപ്പെട്ട രീതിയില്‍ അധികാര സംവരണം എന്ന പദ്ധതി നടപ്പാക്കേണ്ട ബാധ്യത കോണ്‍ഗ്രസിന്റേതാണ്‌.കോണ്‍ഗ്രസ്സ്‌ ഏതെങ്കിലും മതത്തിനേയോ ജാതികളേയോ മറ്റ്‌ സംങ്കുചിതതാല്‍പര്യങ്ങളുടെയോ കൂട്ടയ്മയല്ലണാനാത്വത്തില്‍ ഏകത്വമെന്നതമെണതും ജനാധിപത്യസോഷ്യലിസമെന്നതുമാനല്ലോ പാര്‍ട്ടിയുടെ ആശയം അത്‌ യാതാര്‍ഥ്യമാവണമെങ്കില്‍ അധികാര സംവരണമല്ലാതെ മറ്റ്‌ കുറുക്ക്‌ വഴികളൊന്നും ഇല്ല.എല്ലാവരേയും തൃപ്തരാക്കാനുള്ള നടപടിയുണ്ടാകേണ്ടത്‌ കോണ്‍ഗ്രസിന്റെ ഭാഗത്ത്‌ നിന്നാണ്‌.ഈ ഒരു പ്രധാനകാര്യം വിട്ടു കളഞ്ഞതാണ്‌ ജനം കോണ്‍ഗ്രസില്‍ നിന്നും അകന്നു പോയത്‌.അതിവേഗം കുതിച്ചുയരുകയാണ്‌ ഇന്ത്യന്‍ ജനതയുടെ വലിപ്പം.ശക്തമായ ഒരു ഭരണകൂടമുണ്ടായില്ലെങ്കില്‍ ഇവരുടെയൊക്കെ ജീവിത ആവശ്യങ്ങളും,പുരോഗതിയും,നാടിനും ജനത്തിനുമാവശ്യമായ നിയമനിര്‍മ്മാണങ്ങളും ആരാണ്‌ ഏറ്റെടുക്കുക?പലവിധവികാരവിചാരങ്ങളുടെയും പേരില്‍ സംഘടിച്ചവരെ ഒരു മുന്നണി കൂട്ടികെട്ടി സര്‍ക്കസ്‌ കളിക്കേണ്ടതണോ കേന്ദ്രഭരണം?അവസരത്തിനൊത്ത്‌ വിലപേശിയും,വിറ്റും,പാലം വലിച്ചും കഴിയുന്ന ഇക്കൂട്ടരേയും കൂട്ടി ഭരണത്തിലെത്താന്‍ തന്നെ വലിയ ത്യാഗം സഹിക്കേണ്ടിവരും.ഭരണ നിര്‍വാഹനത്തിന്‌ പിന്നെ എവിടെയാണ്‌ സമയം കിട്ടുക.ഇവരുടെ അവസരവാദ സമീപനം നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ തകിടം മറിക്കുന്നതിലേക്ക്‌ വഴുതിപോവാന്‍ കാരണമായ്‌ തീരുകയാണ്‌.ഓരോ തിരഞ്ഞെടുപ്പ്‌ കഴിയും തോറും കേന്ദ്രം ഭരിക്കുന്ന കക്ഷിക്കോ അതല്ല അവര്‍ ഏച്ചു കെട്ടുന്ന മുന്നണിക്കോ കിട്ടുന്ന വോട്ടിനേക്കാള്‍ ഭൂരിപക്ഷം വോട്ട്ചെയ്യാത്തപക്ഷത്തിനാണ്‌.കുറേ വര്‍ഷങ്ങളായി നമ്മുടെ ജനാധിപത്യം അക്കങ്ങളുടെ കളിയായി ചുരുങ്ങിയീട്ട്‌.മൊത്തം വോട്ടര്‍മാരുടെ 55 ഉം 65 ഉം ശതമാനം പേരാണ്‌ പോളിംഗ്‌ ബൂത്തിലെത്തുന്നത്‌.അതിന്റെ 30 ഉം 35 ഉം ശതമാനം കിട്ടുന്ന കക്ഷിയോ മുന്നണിയോ അധികാരത്തിലെത്തുന്നു ഇതിനെയാണോ ജനാധിപത്യമെന്ന് വിളിക്കുന്നത്ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഭാരതമാണെന്നും,എല്ലാ നല്ല ചിന്തകളെയും രണ്ടുകൈയും നീട്ടി സ്വീകരിച്ചവരാണെന്ന് അഭിമാനിക്കുന്നവരുമാണ്‌ നമ്മള്‍.ഇവ ചരിത്ര താളുകളില്‍ എഴുതിവെക്കേണ്ട ഘട്ടത്തോട്‌ അടുത്ത്‌ വരികയാണ്‌.പുറമെ നമ്മള്‍ ശക്തന്മാരും നല്ലവരും ആണെങ്കില്‍ അകത്ത്‌ ദുര്‍ബലരും ദുഷടന്മാരുമായ്‌ കഴിയുകയാണ്‌.ഈ ഒരു സ്ഥിതിവിശേഷം മാറിവരണമെങ്കില്‍ ഇന്ത്യന്‍ ജനതയെ കണ്ടറിഞ്ഞു കൊണ്ടുള്ള നയ രൂപീകരണമാകണം കോണ്‍ഗ്രസിന്റെത്‌.എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുകയും അര്‍ഹതപ്പെട്ട അവകാശങ്ങളും അധികാരങ്ങളും നല്‍കുന്നതും ആവണം അത്ണാം ലോകത്തിലെ നല്ല രാജ്യവും നല്ല ജനങ്ങളുമായ കാലം ഉണ്ടായിരുന്നു.ചേരിചേരാനയത്തിന്‌ പിന്‍ബലം ലഭിച്ചതും അതുകൊണ്ടായിരുന്നു. അതിലേക്ക്‌ തന്നെ നമ്മുക്ക്‌ മടങ്ങിപോകണം.

ഒരു രാജ്യം നന്നാവുന്നത്‌ കുറേ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെയും,വ്യവസായിക വിപ്ലവം നടത്തുന്നതിലൂടെയും,സാമ്പത്തീകനേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെയും,കോണ്‍ക്രീറ്റ്‌ വനങ്ങള്‍ കെട്ടിപൊക്കുന്നതിലൂടെയുമല്ല.അവിടത്തെ ഭരണകൂടം നീതിനിര്‍വഹണത്തില്‍ ശുഷകാന്തി കാണിക്കുമ്പോഴും പ്രജകള്‍ ഭരണനിര്‍വാഹണത്തോടും നീതിപീഠങ്ങളോടും കൂറുപുലര്‍ത്തുമ്പോഴുമാണ്‌ഃഋസ്വമായ ജീവിതയാത്രയില്‍ തമ്മില്‍ തമ്മില്‍ പോരാടിയും സ്വയം നശിച്ചും നശിപ്പിച്ചും കാലം കഴിക്കാന്‍ നൂറില്‍ പരം കോടി ജനങ്ങള്‍ക്ക്‌ പ്രേരണ നല്‍ക്കുന്നത്‌ ശരിയല്ല.സ്വതന്ത്ര ഭാരതത്തില്‍ ഒട്ടേറെ നല്ല മുദ്രാവാക്യങ്ങള്‍ വിളിച്ചും വിളിപ്പിച്ചും നാം മുന്നേറിളോകത്തില്‍ ഇന്നേവരെ നടന്ന വിപ്ലവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ വിപ്ലവം അര്‍ഹതപ്പെട്ടരീതിയില്‍ അധികാരം സംവരണം ചെയ്യുക എന്നതായിരിക്കും.ഇത്തരം ഒരു വിപ്ലവത്തിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതാണ്‌ കാലഘട്ടതിന്റെ ആവശ്യം.അത്‌ വായിച്ചറിയുന്നതിലൂടെയാണ്‌കോണ്‍ഗ്രസിന്‌ നഷ്ടപ്പെട്ട ജനപിന്തുണയും പഴയകാല പ്രതാപങ്ങളും തിരിച്ചുപിടിക്കാനുള്ള ഏക മാര്‍ഗം.കോണ്‍ഗ്രസ്സിന്റെ ഭരണമാണ്‌ ഇന്നുള്ള അസമത്വത്തിന്‌ കാരണമെന്ന് വിശ്വസിക്കുകയാണ്‌ നല്ലൊരു വിഭാഗമാളുകളും.അവരുടെയെണം ഏറിക്കൊണ്ടിരിക്കുകയുമാണ്‌ ഇനിയും അധികാരം അര്‍ഹതപ്പെട്ടരീതിയില്‍ ജനങ്ങളില്‍ എത്താതിരുന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്രത്തിനുവേണ്ടി ഉയത്തി പിടിച്ച ത്രി വര്‍ണ പതാക,സ്വതന്ത്ര ഭാരതത്തില്‍ നാടുമുഴുവന്‍ പാറിപറന്ന മൂവര്‍ണകൊടി ഇന്നത്‌ ചില മുക്കിലും മൂലയിലുമായി ചുരുങ്ങിയിരിക്കുന്നത്‌ തിരിച്ചറിയുക. അധികര കൈമാറ്റം നടപ്പാക്കിയിലെങ്കില്‍ ഏതാനും റിട്ടയര്‍മന്റ്‌ ചെയ്ത നേതാക്കളുടെ ശവമഞ്ചത്തില്‍ വിരിക്കാനാകും അതിന്റെ യോഗം.മൂവര്‍ണകൊടിയുടെ തണലില്‍ രാജ്യം അനിഭവിച്ച സ്വാതന്ത്രത്തിന്റെ കുളിരിന്‌ അക്രമികളുടെ തേരുകളിലെത്തുന്ന തീപന്തങ്ങള്‍ക്ക്‌ വഴിമാറികൊടുക്കേണ്ടിവരും.

രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങാന്‍ അധികസമയം ഇല്ല.വിലകയറ്റവും,നാണയപെരുപ്പവും പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുമില്ല.വര്‍ഗീതയയും,ജാതീയതയും,പ്രാദേശീകതയും എല്ലാ വിധ ശക്തിയും സംഭരിച്ച്‌ അഴിഞ്ഞാടാന്‍ ഒരിങ്ങിയിനില്‍ക്കുകയാണ്‌.വളഞ്ഞ വഴിയിലൂടെ അധികാരം നേടുക എന്നതാണ്‌ അവരുടെ ലക്ഷ്യംണേരായ വഴിയില്‍ കൂടി അധികാരം പങ്കുവെക്കാമെന്ന് കോണ്‍ഗ്രസ്സ്‌ തീരുമാനിക്കുകയാണെങ്കില്‍ ഇത്തരം ദുഷ്ടശക്തികളെ തളക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ലളോകത്തിലെ ആറിലൊന്ന് വരുന്ന ജനകൂട്ടത്തിന്റെ പ്രതീക്ഷയിലും പ്രത്യാശയിലും കരിനിഴല്‍ പടരാതിരിക്കണമെങ്കിലും അതോടൊപ്പം ഭാരതത്തെ പ്രതീക്ഷിച്ച്‌ അതിര്‍ത്തിക്കപ്പുറം കഴിയുന്ന മറ്റന്നേകം കോടി ജനങ്ങളുടെയും വിശ്വാസം തകരാതിരിക്കണമെങ്കിലും കോണ്‍ഗ്രസ്സ്‌ നേത്രത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.

നവയുഗ ശില്‍പികളാകാന്‍ ഭാരതമക്കള്‍ക്ക്‌ കരുത്ത പകരാന്‍ കോണ്‍ഗ്രസ്സിനി കഴിയുമാരാകട്ടെ. ഈ നാടിനും മാനവീകതക്കും എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്‌. ജയ്‌ ഭാരത്‌ ജയജയ ഭാരത്‌.

ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്‌ലൈന് മാഗസിനിലും വായിക്കാം

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മാനവീകതയുടെ മണിമുഴങ്ങുന്ന വഴിയമ്പലങ്ങള്‍,മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത്‌ നില്‍ക്കുന്ന താഴ്‌വരകള്‍,സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍,കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍,ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം.ജീവന്‌ ആത്മവിശ്വാസവും ആദരവും നല്‍ക്കുന്ന അഹിംസയെ നെഞ്ചില്‍ കുടിയിരുത്തിയ പവിത്രമായ ഭാരതം.

നമ്മള്‍ നമ്മളായതിന്റെ ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാനുള്ള വക ഒട്ടേറെയുണ്ട്‌.പക്ഷെ വര്‍ത്തമാനകാലം ദു:ഖത്തിന്റേതും,ഭാവിഭാരതത്തിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ ആശങ്കയുമാണ്‌ ഉണ്ടാകുന്നത്‌.സ്നേഹബന്ധകളും,ശാന്തിമന്ത്രങ്ങളും നമുക്ക്‌ അന്യമാവുന്നു.സാഹോദര്യവും,സൌഹാര്‍ദങ്ങളും തകരാനും തളരാനും തക്കതായ ഒട്ടേറെ സംഭവങ്ങള്‍ ദുഷ്ടശക്തികളുണ്ടാക്കിയിരിക്കുന്നു.അവയൊന്നിനും ഒരു പരിഹാരവും കാണാതെ കിടക്കുന്നു.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്‍ത്തി വലുതാക്കുന്നുണൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത മഹത്വമേറിയ പൈത്‌^കങ്ങള്‍ ചവിട്ടിയരക്കുന്നു. ജാതിയും,മതവും,ദേശവും,ഭാഷയും പറഞ്ഞ്‌ തമ്മില്‍ തമ്മില്‍ നശിപ്പിക്കാനും,നശിക്കാനും മടിയില്ലാതാക്കുന്നുളോകത്തിലെ ആറിലൊന്നോളം വരുന്ന മനുഷ്യരെ ഈ ഒരു അവസ്ഥയിലേക്ക്‌ തള്ളിവിട്ടുകൊടുത്തതിന്റെയും,കൊടുക്കുന്നതിനെ കുറിച്ചും ചിന്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തുനിയുന്നില്ല.

തുടര്‍ന്നു വായിക്കുക......

കോണ്‍ഗ്രസ്സ് നേത്രത്വത്തിനൊരു തുറന്ന കത്ത്!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്റെ ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്‌ലൈന് മാഗസിനിലും വായിക്കാം