
ഒരു വര്‍ഷം കൂടി കടന്നു പോയി ആശങ്കകളുടെയും ആകുലതകളുടെയും നേട്ടകോട്ടങ്ങളുടെയും പ്രതീക്ഷകളുടെയും നിരാശപ്പെടുത്തലുകളുടെയും നേര്‍ച്ചിത്രങ്ങള്‍ വരച്ചു കാട്ടി 21_ആം നൂറ്റാണ്ടിന്റെ ആദ്യദശകം കൊഴിഞ്ഞു.ലോകത്തെ കാല്കീഴില് അമര്‍ത്തിഞ്ഞെരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അമരക്കാരനായി ഒബാമ അധികാരത്തിലേറിയതും റഹ്മാന്, റസ്സൂല്‍ പൂക്കുട്ടി എന്നിവരെ ഓസ്ക്കാര്‍ പുല്കിയ വര്‍ഷവുമായിരുന്നു കടന്നു പോയത്.
സ്ഫോടനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നമ്മുടെ സ്വൈരം കെടുത്തുന്ന പ്രക്രിയ ഈ വര്‍ഷവും തുടര്‍ന്നു കൊണ്ടേയിരുന്നു.ഗുവാഹത്തിയില്‍ 5 പേരുടെ മരണത്തിനും 45 പേരുടെ പരിക്കിനും ഇടയാക്കിയ വന്‍ സ്ഫോടനത്തൊടെയാണ് പുതുവര്‍ഷം ആരംഭിച്ചതു തന്നെ.നവമ്പര്‍ മാസത്തില്‍ ആസാമില്‍ മറ്റൊരു സ്ഫോടനത്തില്‍ 7 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.ഭികരവാദികളായി മുദ്രകുത്തപ്പെട്ട പലരും പിടികൂടപ്പെടുകയും വിചാരണചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.സൂഫിയ മദനിയെപ്പോലെയുള്ളവര്‍ ഭീകരവാദകേസ്സുകളില്‍പ്പെട്ടതും നമ്മള് കണ്ടു.
ദുരന്തങ്ങളുടെ കാര്യത്തിലും കഴിഞ്ഞ വര്‍ഷം വിഭിന്നമായിരുന്നില്ല.ജൂണ്‍ മാസത്തില്‍ എയര്‍ ഫ്രാന്‍സ് അത്ലാന്റിക്കില് പതിച്ച് 228 പേര് മരിച്ചതും,നാനൂറോളം പേരുടെ മരണത്തിന് ഹേതുവായ ഇറ്റലിയിലെ ഭൂമികുലുക്കത്തില്‍ ഭവനരഹിതരായത് അമ്പതിനായിരം പേരാണ് അതുപോലെ ഫിലിപ്പിന്സിലും പ്രകൃതി നാശം വിതക്കുകയുണ്ടായി.ലോകത്താകെ പടര്‍ന്നു പിടിച്ച പന്നിപ്പനിയില്‍ അനേകായിരം പേരാണ് ജീവന് വെടിഞ്ഞത്.
മണ്ടേര്‍ എക്സ്പ്രസ് പാളം തെറ്റി 7 പേര് മരണമടഞ്ഞതെങ്കില്‍ കോറാമണ്ടല്‍ ട്രയിന്‍ അപകറ്റത്തില്‍പ്പെട്ട് മരിച്ചവര്‍ 15 പേരാണ് അതുപൊലെ മധുരയിലെ തീവണ്ടിയപകടത്തില്‍ 10 ജീവനുകള്‍ പൊലിയികയുണ്ടായി.വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് മുല്ലപെരിയാറില്‍ 46 ജീവനുകള്‍ അപഹരിക്കപ്പെട്ടത് സെപ്തമ്പറിലാണ്.നവമ്പര്‍ മാസത്തില്‍ അരീക്കോട്ട് തോണിയപകടത്തില്‍ 8 വിദ്യാര്‍ത്ഥികള്‍ മരിക്കുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം കലാ_സാംസ്കാരിക_രാഷട്രീയ മേഘലകളിലും നിരവധി പേരെ നഷ്ടപ്പെട്ടു.കലാമണ്ഡലം കേശവന്, ലേഹിതദാസ്, രാജന്.പി.ദേവ്, മുരളി, അടൂര്‍ ഭവാനി, അകവൂര്‍ നാരായണന്, മൂര്‍ക്കേത്ത് രാമുണ്ണി, ടി.കെ.പട്ടമ്മാള്‍, കൌമുദി ടീച്ചര്‍, റോസി തോമസ്, മേഴ്സി രവി തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളെ നമുക്ക് നഷ്ടമായതോടൊപ്പം സാഹിത്യ നഭസിലെ വെള്ളിതക്ഷത്രമായ കമലാസുരയ്യയും ആത്മീയ ചൈതന്യങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും, ഡാനിയല്‍ അച്ചാരുപറമ്പിലും നമ്മെ വിട്ടുപിരിയുകയുണ്ടായി.അതുപോലെ ലോകപ്രശസ്ത സംഗീതജ്ഞനും ഡാന്‍സറുമായ മൈക്കിള്‍ ജാക്സണും വിടപറയുകയുണ്ടായി.
കായിക വിനോദരംഗങ്ങളില്‍ നേട്ടകോട്ടങ്ങളുടെ വര്‍ഷമായിരുന്നു.ടെന്നിസിലും മറ്റും നമ്മുടെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്ത് എത്താനായതും,41 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസിലാന്റില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിച്ചതും,ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ രാഹുല്‍ ദ്രാവിഡിന്റെ പേരില്‍ കുറിക്കുന്നതും നാം കണ്ടു. ഫുട്ബോളില്‍ സിറിയയെ തോല്പിച്ച് നമ്മള് നെഹറുകപ്പ് നേടിയതും നേട്ടങ്ങളാണ്.
രാഷട്രിയ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായ മറ്റൊരു വര്‍ഷമായിരുന്നു 2009.ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ്സും ഘടകകക്ഷികളും അധികാരത്തിലെത്തുകയും മന്മോഹന് സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായപ്പോള്‍ കേരളത്തിന് ആറു മന്ത്രിമാരെ ലഭിച്ചു.ആദ്യമായി ലോകസഭക്ക് മീരാകുമാര്‍ എന്ന ഒരു വനിതാ സ്പീക്കറേയും ലഭിച്ചു.കമ്മ്യൂണിസ്റ്റ്_ഇടത് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയും കോണ്‍ഗ്രസ്സിനുകുതുച്ചു കയറ്റവും ലഭിച്ച ഈ വര്‍ഷത്തില്‍ വി.എസ്.അച്ചുതാനന്ദന് പോളിറ്റ് ബ്യൂറോ സ്ഥാനവും നഷ്ടപ്പെട്ടു.ബി.ജെ.പിയിലും വന്‍ മാറ്റങ്ങള്‍ നടന്നു.രാജ് നാഥ് സിംഗ്, എല്‍.കെ.അദ്ധ്വാനി എന്നിവരുടെ സ്ഥാനത്യാഗവും ജിന്നയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ജസ്വന്ത് സിംഗ് പുറത്തായതും കഴിഞ്ഞുപോയ വര്‍ഷമായിരുന്നു.മദനി_മാര്‍ക്സിസ്റ്റ് ബന്ധവും ഉണ്ണിത്താന്_തിവാരി വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയും കക്ഷിരാഷട്രീയം ചേരിതിരിഞ്ഞ് ചെളിവാരിയെറിയുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തിലാണ് കഴിഞ്ഞ ആണ്ട് കടന്നു പോയത്.
രസതന്ത്രത്തില്‍ നോബേല്‍ പുരസ്ക്കാരത്തിന് ഇന്ത്യന്‍ വംശജനായ വെങ്കിട്ടരാമന് രാമകൃഷ്ണന് അര്‍ഹനായതും ചന്ദ്രയാന്‍ ലക്ഷ്യം കണ്ടതും അതുപോലെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം നമുക്ക് ദൃശ്യമായതും ഏഴിമല നാവിക അക്കാദമി രാഷ്ട്രത്തിനു സമര്‍പ്പിച്ചതും നേട്ടങ്ങളുടെ പട്ടികയില്‍ ചേര്‍ന്നതും കഴിഞ്ഞ വര്‍ഷത്തിലായിരുന്നു.
തടിയന്റെവിട നസീറും ഡെഡ്ലിയും പ്രതികൂട്ടിലായതും അന്തര്‍ദേശിയ ഭീകരന്മാര് വേട്ടയാടലിന് വിധേയരാവുന്ന സ്ഥിതി വിശേഷവും അതുപോലെ നമ്മുടെ അയല്‍ രാജ്യങ്ങമായ ശ്രീങ്കയുടെ പുലിമടയിലിറങ്ങി പ്രഭാകരനെ വധിച്ച് അവിടെ ശാന്തി പരത്തിയതും പാക്കിസ്ഥാന് കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ തവണ ഭീകരരുടെ അക്രമത്തിനിരയാവുന്ന കാഴ്ച്ചയും കടന്നു പോയ വര്‍ഷത്തില്‍ നമ്മള് കാണുകയുണ്ടായി.
സ്വവര്‍ഗ്ഗരതി നിയമവിധേയമാണെന്ന വിധിന്യായത്തിനും പിണറായി വിജയന് അഴിമതിക്കേസ്സില്‍ കോടതിയില്‍ ഹാജരായതിനും മുല്ലപ്പെരിയാര്‍ അണ്ണക്കെട്ട് പ്രശ്നത്തില്‍ കേരളവും തമിഴ്നാടും ഇടയുന്നതിനും സാക്ഷിയായ നമ്മള്, തെലുങ്കാനക്ക് വേണ്ടി അക്രമസമരങ്ങളുടെ പരമ്പര ആരംഭിക്കുന്നതും കാണുകയുണ്ടായി.2009 അവസാനിച്ച് 2010 തുടങ്ങിയീട്ടും കഴിഞ്ഞവര്‍ഷം തുടങ്ങിയ പലപ്രശ്നങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുന്ന കാഴച്ചയാണ് നമ്മള് കണ്ടു കൊണ്ടിരിക്കുന്നതെങ്കിലും ശാന്തിയുടെയും സാഹോദര്യത്തിന്റെയും സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന്റെയും ഒരു പുതിയ വര്‍ഷമാകട്ടെ 2010 എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം നന്മനിറഞ്ഞ ഒരു പുതുവര്‍ഷം ഏവര്‍ക്കും ആശംസിക്കുന്നു.......
പാഥേയം ഇറങ്ങാന്‍ വൈകിയതിന്നാല്‍ മാത്രം വൈകിയ ഒരു പോസ്റ്റ് ഇത് ഇവിടെയും വായിക്കാം.