Tuesday, May 31, 2011
മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്മക്ക് മുന്നില്‍
ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയായ മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. അച്ഛന് വി.എം. നായര്‍, ഇദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. അമ്മ ബാലാമണിയമ്മ, പ്രശസ്ത കവയത്രിയായിരുന്നു. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന് അമ്മാവനായിരുന്നു.
1999-ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്.ഇദ്ദേഹം 1992 ല്‍ നിര്യാതനായി.
1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടിവര്‍.നാലപ്പാടുള്ള തറവാട് വീട് കേരള സാഹിത്യ അക്കാദമിക്കായി ഇവര്‍ ഇഷ്ടദാനം കൊടുക്കുകയുണ്ടായി.
‘എന്റെ കഥ‘യായ ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാല്യകാല സ്മരണകള്‍, ഡയറിക്കുറിപ്പുകള്‍
നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എം.ഡി. നാലപ്പാട്ട്, ചിന്നന് ദാസ്, ജയസൂര്യ എന്നിവരാണ് മക്കള്‍.
2009 മേയ് 31-നു് പൂനെയില്‍ വെച്ചു അന്തരിച്ചു.
മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്മക്ക് മുന്നില്‍ ചിരാതിന്റെ കൂപ്പുകൈ
Labels:
ഓര്‍മ്മ,
മലയാള സാഹിത്യം,
ലേഖനം,
വാര്‍ത്ത,
വിജ്ഞാനം
Subscribe to:
Post Comments (Atom)
5 comments:
മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിയുടെ ഓര്മക്ക് മുന്നില്‍ ചിരാതിന്റെ കൂപ്പുകൈ
ആ നീര്‍മാതള പ്പൂക്കളുടെ സുഗന്ധം മറയില്ല ...
ഒരു ചെറിയ അനുഭവ ക്കുറിപ്പ്
ഇവിടെയും വായിക്കാം
മലയാളത്തിന്റെ നീര്‍മാതള പൂവിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമം..
ഓർമ്മകൾക്കു മുന്നിൽ കൂപ്പുകൈ...
എന്റെയും പ്രണാമങ്ങൾ!
Post a Comment