ഈ വർഷത്തെ ആദ്യ കേരളാ ബൂലോകമീറ്റ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോൾ , എന്റെ കഴിഞ്ഞ അവധികാലത്തിൽ അവിചാരിതമായി തുഞ്ചന്‍പറമ്പ് സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കാമെന്നു കരുതി.അത് മീറ്റിനു വരുന്നതിനു മുൻപ് മീറ്റാൻ വരുന്നവർക്ക് ഉപകരിച്ചാലോ?
മുഖ്യ കവാടത്തിന്റെ മുഴുവനായ ദൃശ്യം
ചിത്രങ്ങളിൽ ക്ലിക്കിയാൽ ചിത്രം വലുതായി കാണാം
മുഖ്യ കവാടത്തിന്റെ ഭാഗിക ദൃശ്യം
കഴിഞ്ഞ ഒഴിവുകാലം എനിക്ക് സമ്മാനിച്ചത് ഒരു കൂട്ടംസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരങ്ങളായിരുന്നു. എല്ലാ മുന്‍കൂട്ടി ഒരു തയ്യറെടുപ്പുമില്ലാതെയായിരുന്നു.അതില്‍ ഒന്നാണ് മലയാള ഭാഷയുടെ പിതാവിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം.
തുഞ്ചൻപറമ്പിലെ സ്മാരക കെട്ടിടം
മലയാള സാഹിത്യ മ്യൂസിയം
മലപ്പുറം ജില്ലയില്‍ നിന്ന് കല്ല്യാണം കഴിച്ചതുമുതലാണ് ഞാന്‍ ഈ സ്ഥലത്തെ കുറിച്ച് കൂടുതല്‍ ബോധ്യവാനായത് എന്നു തന്നെ പറയാം.കേരളീയരുടെ ജീവിതത്തില്‍ ഏറ്റവുംവലിയ സ്വാധീനം ചെലുത്താന്‍ പറ്റിയ കവിയായിരുന്നു ഇദ്ദേഹമെന്ന് ഞാന്‍ പ്രത്യേഗിച്ച് പറയേണ്ടതില്ലല്ലോ?
പ്രാചീന കവിത്രയത്തില്‍ ഏറ്റവും പ്രാചീനനായ ചെറുശ്ശേരിക്കു (പതിനെഞ്ചാം നൂറ്റാണ്ട്) ശേഷവും കുഞ്ചന്‍ നമ്പ്യാര്‍ക്കു (പതിനെട്ടാം നൂറ്റാണ്ട്) മുന്‍പുമാണ് തുഞ്ചത്തെഴുത്തച്ചന്റെ ജീവിതം.പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹം അന്നു വരെ വരേണ്യവര്‍ഗ്ഗം കൈവശപ്പെടുത്തി വെച്ചിരുന്ന വിനേദമായിരുന്ന കവിതയെ തന്റെ രചനകള്‍ വഴി ജനകീയമാക്കി!.താളിയോലകള്‍ വഴി പ്രചരിച്ച അദ്ദേഹത്തിന്റെ കൃതികള്‍ അനിശ്ചിതത്വം നിറഞ്ഞു നിന്നിരുന്ന സാമൂഹിക സാഹചര്യത്തില്‍ ഭക്തിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഇടയാക്കുകയുണ്ടായി.
തുഞ്ചൻ സ്മാരകം
കലാക്ഷേത്രാരങ്ങ്
ഒരു കിളി കഥ പറയുന്ന രീതിയിലാണ് അദ്ദേഹം രചനകള്‍ നിര്‍വ്വഹിച്ചത്.അതിന്നാല്‍ തന്നെ അദ്ദേഹത്തിന്റെ രചനകളെല്ലാം കിളിപ്പാട് എന്ന നിലയിലാണ് പ്രശസ്ഥമായത്.കാകളി വൃത്തത്തിലായിരുന്നു എല്ലാ കിളിപ്പാട്ടുകളും എന്നതും ശ്രദ്ധേയമാണ്.
അധ്യാത്മ രാമായണം കിളിപ്പാട്ട്,മഹാഭാരതം കിളിപ്പാട്ട്,ഹരിനാമകീര്‍ത്തനം ഇരുപത്തിനാല് വൃത്തം,ചിന്താരത്നം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ .
കിളിയുടെയും എഴുത്താണിയുടെയും എഴുത്തോലയുടെയും കല്ല് സ്തൂപങ്ങൾ
കിളിയും എഴുത്താണിയും എഴുത്തോലയും (ഒരു അടുത്തുന്നിന്നുള്ള ചിത്രം)
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് സ്ഥിതി ചെയ്യുന്ന തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു പടിഞ്ഞാറുള്ള തുഞ്ചത്ത് തറവാട്ടിലാണ് ഇദ്ദേഹം ജനിച്ചതെന്ന് വിശ്വസിക്കുന്നു.ഈ സ്ഥലമാണ് ഇന്ന് തുഞ്ചന്‍പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്.ഇത് വളരെ പ്രശ്സ്ഥമായ ഒരു സാംസ്കാരിക കേന്ദ്രമാണന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ?
തുഞ്ചൻപറമ്പിലെ അമ്പലം
കലാമണ്ഡപം
അങ്ങിനെ ഏറെനാളുകളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹം പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ മലയാള ഭാഷയുടെ പിതാവിന്റെ തറവാട്ടില്‍ നിന്ന് യാത്രപറഞ്ഞിറങ്ങി.
കൂട്ടത്തിൽ പെടാത്തത്: ഇക്കൊല്ലത്തെ ആദ്യത്തെ ബ്ലോഗ് മീറ്റിനെ കുറിച്ചറിയാൻ ഇവിടെ ക്ലിക്കിയാൽ മതി.
12 comments:
ഈ വർഷത്തെ ആദ്യ കേരളാ ബൂലോകമീറ്റ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വാർത്ത വായിച്ചപ്പോൾ , എന്റെ കഴിഞ്ഞ അവധികാലത്തിൽ അവിചാരിതമായി തുഞ്ചന്‍പറമ്പ് സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കാമെന്നു കരുതി.അത് മീറ്റിനു വരുന്നതിനു മുൻപ് മീറ്റാൻ വരുന്നവർക്ക് ഉപകരിച്ചാലോ?
ബ്ലോഗ് മീറ്റിനു ആശംസകള്‍. ചിത്രങ്ങള്‍ക്കും വിവരണങ്ങള്‍ക്കും നന്ദി.
സക്കീർ... ഈ അക്ഷ്രങ്ങൾ ബോൾഡ് ചെയ്യാതെ പോസ്റ്റാൻ പാടില്ലേ
പാവപ്പെട്ടവൻ,തീർച്ചയായും പോസ്റ്റാമല്ലോ?എന്താ വായിക്കാൻ ബുദ്ധിമുട്ടുണ്ടോ?എന്നാൽ മാറ്റിയേക്കാം.നന്ദി
സഗീർ നിന്റെയൊരു നല്ല പോസ്റ്റ്.. നല്ല ചിത്രങ്ങൾ
ഓഹോ.. ബൂലോക മീറ്റ് നടത്താൻ തീരുമാനിക്കുന്നതിനു മുൻപേ സഗീർ ഒറ്റക്ക് അവിടെ പോയി മീറ്റ് നടത്തി അല്ലേ ?
നല്ല ചിത്രങ്ങൾട്ടാ... :-)
ങാ.. ബൂലോക മീറ്റിനും ആശംസകൾ..
നല്ല പോസ്റ്റ്. ഖത്തര്‍ മീറ്റിന്റെ വിശേഷങ്ങളറിഞ്ഞു. മീറ്റുകള്‍ കൊണ്ട് ബൂലോകത്തിന് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നു. എല്ലാ മീറ്റുകളും ആ ദിശയില്‍ത്തന്നെ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം.
മീറ്റിനു മുന്‍പ് സ്ഥലത്തെക്കുരിച്ച ചിത്രപരിചയം നന്നായി.
ശാരികപ്പൈതലേ ചാരുശീലേ
തരുന്നിതായിരം നന്ദിപുഷ്പങ്ങള്
ഇത്തവണത്തെ മീറ്റിന്റെ മുന്നോടിയായി ഞാനും ഒരു പോസ്റ്റിട്ടിരുന്നു.
http://rkdrtirur.blogspot.com/2011/01/blog-post_24.html
തുഞ്ചന്‍ പറമ്പിലെ തത്തേ..
നല്ല ചിത്രങ്ങള്‍ സഗീര്‍ ..
Post a Comment