Sunday, February 1, 2009
മാപ്പിളകലയും ശരീഅത്തും
കലയും,ശാസ്ത്രവും മനുഷ്യജീവിതത്തെ ഒട്ടേറെ സ്വാധീനിക്കാന്‍ കഴിവുളള കാര്യങ്ങളാണെന്ന് മനസിലാവാഞ്ഞിട്ടോ,അത് നടത്തിയേക്കാവുന്ന വിപ്ലവത്തെ ഭയനിട്ടാണോ എന്നറിയില്ല ഇവ രണ്ടും പടിക്ക്പുറത്ത് എന്ന സമീപനമാണ് മുസ്ലീം യഥാസ്ഥികമനസ്സ് കൈകൊളളുന്നത്.
കാലഘട്ടത്തിന്‍റ്റെ വെല്ലുവിളികളെ
അതിജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശാസ്ത്രത്തോടുളള സമീപനത്തില്‍ അയയേണ്ടിവന്നു.കലയുടെ കാര്യം ഇന്നും പൂര്‍വ്വസ്ഥിതിയില്‍ തന്നെയാണ്. മത്വിശ്വാസങ്ങളില്‍ ഭൂരിപക്ഷവും കലാസ്വാദകരാണെന്നും എണ്ണപ്പെടേണ്ട സര്‍ഗ്ഗസിദ്ധികള്‍ ഉളളവര്‍ ഇക്കൂട്ടത്തിലുണ്ടെന്നും അറിയാമായിരുന്നിട്ടും അത് അവഗണിക്കുകയാണ്.
ഒരു സമൂഹത്തിന്‍റ്റെ ആസ്വാദനനിലവാരവും, സംതൃപ്തിയും, ആത്മാവിഷ്ക്കാരസ്വാതന്ത്രവും വിലക്കുകളും മുടക്കുകളും പറഞ്ഞ് തടഞ്ഞുവെക്കാന്‍ കഴിയുന്നതല്ല. ആത്മീയവഴികളില്‍ ഉലച്ചില്‍ തട്ടാത്തകാലങ്ങളില്‍ പോലും മാപ്പിളകലയിലെ ശേഷിപ്പുകലായി നില്‍ക്കുന്ന ഗ്രന്ഥങ്ങള്‍ അക്കാര്യം അടിവരയിടുന്നുണ്ട്. കലയും ശാസ്ത്രവും ഇബ്‌ലീസിന്‍റ്റെ വഴിയാണെന്ന ചിന്ത മാറേണ്ടിയിരിക്കുന്നു. അന്വേഷണബുദ്ധിയും സര്‍ഗ്ഗ ചിന്തയും ദൈവം തമ്പുരാന്‍റ്റെ വരദാനമാണെന്ന് തിരിച്ചറിയുകയാണ് നല്ലത്.
ആധുനിക സാങ്കേതികവിദ്യകള്‍ വളര്‍ന്ന് വന്നതോട് കൂടി അത്മീയ ചിന്തകളേയും,സാംസ്കാരിക പൈതൃകങ്ങളേയും പിന്നിലാക്കികൊണ്ട് കലാപ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരും മനുഷ്യ മനസിനെ കീഴടക്കി വാഴുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കലാസ്വാദനത്തിന് സമയം കണ്ടെത്തുകയാണ് മനുഷ്യര്‍. നിഷിദ്ധമെന്ന് പറഞ്ഞു കലാപ്രവര്‍ത്തനത്തെ നിരുത്സാഹപ്പെടുത്തിയവര്‍ കലാപ്രവര്‍ത്തനത്തിന്‍റ്റെ ഫലമായി വിശ്വാസത്തിന്‍റ്റെ അടിയാധാരങ്ങള്‍ ആടിഉലയുന്നത് നിസ്സഹരായി കണ്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു.കാലഘട്ടത്തിനെ അതിജീവിക്കനമെന്ന നിശ്ചയമുണ്ടെങ്കില്‍ കലാപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും നേരായ വഴിയിലേക്ക് അതിനെ തിരിച്ചു വിടാനുളള ഹൃദയവിശാലതയും പ്രകടിപ്പിക്കണം.
വിദ്യാഭ്യാസം, തൊഴില്‍ കച്ചവടം ജീവകാരുണ്യപ്രവര്‍ത്തനം നീതിക്ക് വേണ്ടിയുളള പോരാട്ടം ഇവയൊക്കെ ഇസ്ലാമിക പ്രവര്‍ത്തനത്തിന്‍റ്റെ ഭാഗമായി മുസ്ലീംകള്‍ ഏറ്റെടുക്കുന്നത് പോലെ കലാപ്രവര്‍ത്തനത്തെയും ഉള്‍പ്പെടുത്തുന്നതില്‍ എന്താണാവോ കുഴപ്പം. മതനേതാക്കളും, മുസ്ലീംജീഹ്വകളും ഇതേറ്റെടുക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. വിശ്വാസം എത്ര ഉറച്ചതായാലും ആത്മാര്‍ത്ഥത എത്ര മികച്ചതായാലും അവ ബോധ്യപ്പെടുത്താനുളള വഴി വിശാലമായ ഒരു സ്വകാര്യമാകുന്നതിലും ഭേദം സുതാര്യമാക്കുന്നതാണ്.
മാപ്പിള കലകളുടെ വളര്‍ച്ചക്ക് വഴിമുടക്കികളായി നില്‍ക്കുന്ന ഒരു വിഭാഗം വേറെയുണ്ട്.ഒറ്റനോട്ടത്തില്‍ അവര്‍ കലാപ്രവര്‍ത്തകരായാണ് മുന്നണിയിലുളളത്.അവര്‍ക്ക് കല എന്താണെന്നോ അതിന്റെ സാധ്യതകളെന്തൊക്കെയാണെന്നോ മനസിലാക്കാന്‍ കഴിയുന്നില്ല.കാരണം അവരുടെ ശാഠ്യം ഇതൊരു ശരീഅത്ത് നിയമം പോലെ സംരക്ഷിക്കപ്പെടേണ്ട ഓന്നാണിതെണ്.പഴയകാലത്തെ കവികള്‍ സിദ്ധിച്ച അക്ഷജ്ഞാനം അറബി മലയാളത്തില്‍ നിന്നായതുകൊണ്ട് അവരുടെ രചനകള്‍ അതിലൂടെ ആയിരുന്നു.കാലവും,ലോകവും മാറിയപ്പോള്‍ മുസ്ലീമുകള്‍ക്കിടയില്‍ അറബിമലയാളം വാമൊഴിയോ വരമൊഴിയോ അല്ലാതെയായി.അവര്‍ മാതൃഭാഷ പഠിക്കുകയും അവരുടെ സര്‍ഗ്ഗസിദ്ധികള്‍ മാതൃഭാഷ ഉള്‍ക്കൊളളുവാനും തുടങ്ങി.അത് മാപ്പിലകലയുടെ മാറ്റ് കുറക്കുമെന്ന് ഇന്ന് മാപ്പിളകലയുടെ വക്താക്കളായി മുന്നില്‍ നില്‍ക്കുവരുടെ ധാരണ മാപ്പിളകലയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ ഇക്കൂട്ടരുടെ തെറ്റിധാരണമാറ്റിയെടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
അറബിമലയാളത്തില്‍ എഴുതപ്പെട്ടതിനെക്കാള്‍ മികച്ച ഒട്ടേറെ രചനകള്‍ മാതൃഭാഷയില്‍ ഉണ്ടായിട്ടുകൂടി ഇക്കൂട്ടര്‍ അതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നു.സംഗീതത്തെ ഇശലുകളെ പേരില്‍ ഒരു നാഥനില്ലാത്ത കളരിയാക്കുന്നത് വിഡ്ഡിത്തമാണെന്നും തിരിച്ചറിയണം.ഹിന്ദുസ്ഥാനി രാഗമുള്‍കൊണ്ട് ഉര്‍ദ്ദുവിലുളള അനേകം ഇസ്ലാമിക രചനകള്‍ മനുഷ്യ മനസുകളെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു എന്നത് കണ്ടറിയണം.ഇശലുകളുടെ വഴിയും നല്ല ഈണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കപ്പെടുന്നില്ല.ആ മനോഹരങ്ങളെ സൂക്ഷിച്ചുവെക്കപെടേണ്ടത് തന്നെയാണ്.അത് മാത്രമാണ് മികച്ചതെന്നവാദം അംഗീകരിക്കപ്പെടുന്നത് ശരിയല്ല.
അമ്പതുകള്‍ക്ക് ശേഷമാണ് മാപ്പിളകലകള്‍ക്ക് ഒരു പുത്തനുണര്‍വ്വുണ്ടായത്.അതിന്റെ പ്രധാന കാരണം മികച്ച സംഗീതജ്ഞര്‍ ചെറിയതോതിലെങ്കിലും അവ രാഗങ്ങളില്‍ ലയിപ്പിച്ചെടുക്കുവാന്‍ പരിശ്രമിച്ചതുകൊണ്ടുമാത്രമാണ്.പലവിധമാലകളും മന:പാഠമാക്കുകയും,ഒരത്മീയനിര്‍വൃതിയോടുകൂടി അവ പാടി നടന്നിട്ടും അതൊരു ജനകീയകലയായി വളരാതെ പോയതും സംഗീതജ്ഞന്മാരുടെ കരസ്പര്‍ശങ്ങള്‍ ഏല്‍ക്കാതെ പോയതുകൊണ്ടാണ്.വാദ്യങ്ങള്‍ അനുവദനീയമാണോ എന്ന ചോദ്യത്തിനു മുന്നില്‍ നില്‍ക്കുനുണ്ട്.പഴം തിന്നാം അതിന്റെ മണമാസ്വദിക്കാന്‍ പാടില്ല എന്ന ഒരു ശാഠ്യം വേണോ? വാദ്യങ്ങളോടൊപ്പമാണ് കാലം സഞ്ചരിക്കുന്നത്.
രണ്ടു കൈകളുണ്ടായിട്ടുതന്നെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്നു.രണ്ടു കൈകള്‍കൂടി ദൈവം തമ്പുരാന്‍ കനിഞ്ഞരുളിയാല്‍ നമ്മുക്ക് ചെവികള്‍ പൊത്തി വാദ്യത്തെ തടയാം മറ്റു മാര്‍ഗ്ഗമില്ല.കലയുടെ പേരില്‍ കലാപങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒരു പ്രവണത വളര്‍ന്നു വരുന്ന വേവലാതിയും ഇന്നുണ്ട്.കിട്ടേണ്ടത് കിട്ടിയാല്‍ അവ വഴിമാറിക്കോളും.കാലത്തിനു മായ്ച്ചു കളയാന്‍ പറ്റാത്ത സൂരോദയങ്ങള്‍ ഇനിയും വരാനുണ്ട്.കൂടുതലായി മാതൃഭാഷകള്‍ ഉള്‍ക്കൊണ്ട രചനകളെ സംരക്ഷിക്കപ്പെടാനുള്ള ഒരു ശ്രമം എല്ലാഭാഗത്തുനിന്നുണ്ടാവുകയും അവ അക്കാഡമിക്ക് തലത്തിലേക്കുനയിക്കപ്പെടാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതാവശ്യമാണ്.
ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്ലൈന്
മാഗസിനിലും വായിക്കാം
Tuesday, January 6, 2009
"പരോള്‍" ആദ്യ പ്രദര്‍ശനം നാളെ

ബ്ളോഗിങിലൂടെ സജീവമായി സര്‍ഗരചന നടത്തുന്ന ഒട്ടേറെ പ്രവാസി മലയാളികളില്‍ ഒരാളാണ് ഷാര്‍ജയിലെ കെ. വി. മണികണ്ഠന്‍. അദ്ദേഹം ബ്ളോഗില്‍ രചിച്ച പരോള്‍ എന്ന തിരക്കഥയുടെ ചലച്ചിത്രാവിഷ്കാരത്തിന്റെ ആദ്യ പ്രദര്‍ശനം ബുധനാഴ്ച (നാളെ) തിരുവനന്തപുര കലാഭവന്‍ തീയറ്ററില്‍ നടക്കുന്നു.
സങ്കുചിതന്‍ എന്ന പേരില്‍ ബ്ളോഗര്‍മാര്‍ക്കിടയില്‍ സുപരിചിതനായ മണികണ്ഠന്‍ വളരെ നാള്‍ മുമ്പെഴുതിയ കഥയും തിരക്കഥയുമാണ് പരോള്‍.
ബ്ളോഗില്‍ വന്നതിനു ശേഷമാണ് സംവിധായകനെ കിട്ടിയത്. സനാതനന്‍ എന്ന പേരില്‍ ബ്ളോഗ് ചെയ്യുന്ന സനില്‍ ശശിധരനാണ് സംവിധായകന്‍. റജി പ്രസാദ് എന്ന ബ്ളോഗറാണ് ക്യാമറ ചെയ്യുന്നത്.മലയാളം ബ്ളോഗര്‍മാരായ ദിലീപ് എസ് നായരും കൂട്ടുകാരുമാണ് കാഴ്ച ചലചിത്രവേദിയുടെ ബാനറില്‍ ഈ ചലചിത്രം നിര്‍മ്മിച്ചത്.
പ്രവാസമെന്നാല്‍ മറുനാട്ടില്‍ ജോലി തേടി നാടും കൂടും വിട്ടു പോവുന്നവര്‍ക്കുള്ളതാണെന്ന് മനസ്സില്‍ ഉറച്ചവരാണ് നമ്മള്‍. എന്നാല്‍ പ്രവാസം കുട്ടികള്‍ക്ക് നഷ്ടമാക്കുന്ന ജീവിതത്തിന്റെ കഥ യാണ് പരോള്‍.
അച്ഛന്റെ ജോലി നഷ്ടപ്പെടുന്നതിനാല്‍ മറുനാട്ടില്‍ നിന്നും നാട്ടിലെത്തുന്ന കണ്ണന്റെ കഥയാണിത്. ഒപ്പം കൂട്ടുകാരിയായി അമ്മുവുമുണ്ട്. അച്ഛനമ്മമാര്‍ അവനെ തിരിച്ചു കൊണ്ടുപോവുന്നതു വരെയുള്ള പരോള്‍ കാലമാണ് അതേ പേരിലുള്ള കഥയുടെ ചുരുക്കം. സ്വന്തം കഥയെ തിരക്കഥ എഴുതിയതും സങ്കുചിതന്‍ തന്നെയാണ്.
സംവിധാനം മറ്റൊരു ബ്ളോഗര്‍ ആയ സനാതനന്‍ എന്ന സനല്‍ ശശിധരനാണ്. ഛായാഗ്രഹണത്തില്‍ ബ്ളോഗിന്റെ സാന്നിധ്യമാവുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ എം. ജെ. രാധാകൃഷ്ണന്റെ സഹായിയും ബ്ളോഗറുമായ റെജി പ്രസാദ് ആണ്.
പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജിത്കുമാറാണ് ഈ ടെലിഫിലിമിന്റെ എഡിറ്റര്‍.
സിനിമക്കാര്‍ക്ക് എന്നും പാലക്കാടന്‍ ഗ്രാമങ്ങള്‍ പ്രിയപ്പെട്ടതാണ്. ആദ്യത്തെ ബ്ളോഗ് സിനിമയുടെയും പശ്ചാത്തലമാവുന്നത് പട്ടാമ്പിക്കടുത്ത് ചാത്തന്നൂര്‍ ആണ്. നാലു ദിവസം കൊണ്ട് പൂര്‍ത്തിയായ ഈ ചലചിത്രം പുതിയൊരു തുടക്കമാവുന്നു.
അങ്ങനെ ബൂലോകം അതിന്റെ ശൈശവദശ പിന്നിട്ടിരിക്കുന്നു. പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കുന്ന മലയാളം ബ്ളോഗുലകത്തില്‍ നിന്നും കൂടുതലായി നമുക്കെന്തു പ്രതീക്ഷിക്കാമെന്ന് കാത്തിരുന്നു കാണാം.
Tuesday, December 9, 2008
മറന്നുപോയ ഒരു ചിരിമുത്തപ്പനായി ഒരു ഓര്‍മ്മ

ചിരിപ്പിക്കാന്‍ എളുപ്പവഴി കണ്‍ടെത്തിയ ലോക കോമിക്സിന്റെ കുലപതിക്ക് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് 107 വയസ്സ് തികഞ്ഞു. വാള്‍ട്ട് ഡിസ്നി എന്ന വാള്‍ട്ടര്‍ എലീസ് ഡിസ്നിയുടെ ജനനം 1901 ഡിസംബര്‍ അഞ്ചിനാണ്.
മിക്കി മൌസ് എന്ന കോമിക്സിന്റെ രചനയോടെയാണ് വാള്‍ട്ട് ഡിസ്നി ലോക ചരിത്രത്തില്‍ ഇടം നേടിയത്. കുട്ടികളെ ലക്ഷ്യമിട്ട് തയാറാക്കിയ മിക്കി മൌസ് ഇന്ന് എല്ലാവര്‍ക്കും ചിരിക്കാനുള്ള വക നല്കുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും കുടുകുടെ ചിരിപ്പിക്കാന്‍ എത്തിയ മിക്കിമൌസ് എന്ന കാര്‍ട്ടൂണ്‍ കുഞ്ഞനെലിക്ക് കഴിഞ്ഞ നവംബറില്‍ 80 വയസ് തികഞ്ഞിരുന്നു.
1928 കളിലാണ് ഡിസ്നി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ നിര്‍മാണം തുടങ്ങിയത്. ആദ്യ സംരംഭമായാണ് മിക്കി മൌസ് പിറന്നത്. വാള്‍ട്ട് ഡിസ്നി, ഉബ് ഇവേര്‍ക്സ്, വില്‍ഫ്രഡ് ജാക്സണ്‍ എന്നിവര്‍ ചേര്‍ന്നാണ് മിക്കി മൌസിനെ നിര്‍മിച്ചത്.ആദ്യം പുസ്തക രൂപത്തിലാണ് മിക്കി മൌസ് കുട്ടികളുടെ കൈകളിലെത്തിയത്. പുസ്തകത്തില്‍ കളികളും പാട്ടുകളും കവിതകളും അടക്കം നിര്‍വധി കാര്യങ്ങള്‍ പ്രതിപാധിച്ചിരുന്നു.
1931ലാണ് മിക്കി മൌസ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയത്. ദ അഡ്വഞ്ചേഴ്സ് ഓഫ് മിക്കി മൌസ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 50000 കോപ്പികള്‍ അന്ന് വിറ്റഴിഞ്ഞു. തുടര്‍ന്ന് പല പരീക്ഷണങ്ങളും പുസ്തകത്തില്‍ വരുത്തി. തുടര്‍ന്ന് 1933-ല്‍ മിക്കി മൌസ് കഥകളുടെ മാഗസിന്‍ പുറത്തിറക്കി. വാള്‍ട്ട് ഡിസ്നി പബ്ളിഷേഴ്സ് ആയിരുന്നു പ്രസാധകര്‍. പിന്നീട് പേര് വാള്‍ട്ട് ഡിസ്നി കോമിക്സ് ആന്‍ഡ് സ്റോറീസ് എന്നാക്കി.
ഇദ്ദേഹം സ്ഥാപിച്ച ചലചിത്ര സ്ഥാപനം വാള്‍ട്ട് ഡിസ്നി കമ്പനി എന്ന പേരില്‍ ഇന്ന് നിലവിലുണ്‍ട്.പുസ്തക രൂപത്തില്‍ നിന്നും ടെലിവിഷനിലേക്കും മിക്കി മൌസ് മാറ്റപ്പെട്ടു. തുടര്‍ന്ന് മിക്കി മൌസ് പോലെ പല കഥാപാത്രങ്ങളും കുട്ടികളെ ചിരിപ്പിക്കാന്‍ വാള്‍ട്ട് ഡിസ്നിയുടെ ചിന്തയില്‍ രൂപം കൊണ്‍ടു. ഓസ്ക്കര്‍ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകളും വാള്‍ട്ട് ഡിസ്നിയെ തേടിയെത്തിയിരുന്നു.
Tuesday, December 2, 2008
കഴിഞ്ഞ 5 വര്‍ഷങ്ങള്‍ ഇന്ത്യ നേരിട്ട ഭീകരാക്രമണങ്ങളിലേക്ക് ഒരു എത്തിനോട്ടം
മുംബൈ: മാര്‍ച്ച് 13-2003: ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
മുംബൈ: ഓഗസ്റ്റ് 25-2003: മുംബൈയില്‍ ഉണ്ടായ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 60 മരണം.
അസ്സം: ഓഗസ്റ്റ് 15-2004 : ബോംബ് സ്ഫോടനത്തില്‍ 16 പേര്‍കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധികവും സ്കൂള്‍ കുട്ടികളായിരുന്നു.
ഡല്‍ഹി: ഒക്ടോബര്‍ 29-2005: മാര്‍ക്കറ്റുകളില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 66 പേര്‍ കൊല്ലപ്പെട്ടു.
വാരണാസി: മാര്‍ച്ച് 7-2006: തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
മുംബൈ: ജൂലൈ 11-2006: മുംബൈയില്‍ ട്രെയിനുകളിലും റയില്‍വെ സ്റ്റേഷനുകളിലും നടന്ന ഏഴ് സ്ഫോടനങ്ങളില്‍ 180 പേര്‍ കൊല്ലപ്പെട്ടു.
മുംബൈ, മലേഗാവ്: സെപ്തംബര്‍ 8-2006: ടൌണില്‍ നടന്ന പരമ്പര സ്ഫോടനത്തില്‍ 32 പേര്‍കൊല്ലപ്പെട്ടു.
ട്രെയിന്‍ സ്ഫോടനം: ഫെബ്രുവരി 19-2007: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 66 പേര്‍ മരിച്ചു, കൂടുതലും പാകിസ്ഥാനികള്‍.
ഹൈദരാബാദ്: മെയ് 18-2007: പ്രശ്സ്തമായ മെക്ക പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 11 വിശ്വാസികള്‍ മരിച്ചു.
ഹൈദരാബാദ്: ഓഗസ്റ്റ് 25-2007: ഒരു അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ ഉണ്ടായ മൂന്ന് സ്ഫോടനങ്ങളില്‍ കുറഞ്ഞത് 40 പേര്‍ മരിച്ചു.
ജയ്പൂര്‍: മെയ് 13-2008: പിങ്ക് സിറ്റിയില്‍ ഉണ്ടായ ഏഴ് ബോംബ് സ്ഫോടനങ്ങളില്‍ 63 പേര്‍ കൊല്ലപ്പെട്ടു.
ബാംഗ്ലൂര്‍: ജൂലൈ 25-2008: ഐടി നഗരത്തിലുണ്ടായ എട്ട് ബോംബ് സ്ഫോടനങ്ങളില്‍ ഒരു മരണം.
അഹമ്മദാബാദ്: ജൂലൈ 26-2008: ഗുജറാത്തിലെ അഹമ്മാദാബാദില്‍ ഉണ്ടായ 16 ബോംബ് സ്ഫോടനങ്ങളില്‍ 45 മരണം. 161 പേര്‍ക്കാണ് പരുക്ക് പറ്റിയത്.
ന്യൂഡല്‍ഹി: സെപ്തംബര്‍ 13-2008: ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉണ്ടായ അഞ്ച് സ്ഫോടനങ്ങളില്‍ 18 പേര്‍ മരിച്ചു.
അസ്സം: ഒക്ടോബര്‍ 30-2008: അസ്സമില്‍ നടന്ന 11 സ്ഫോടനങ്ങളില്‍ 68 പേര്‍ മരിച്ചു. 335 പേര്‍ക്ക് പരുക്ക് പറ്റി.
മുംബൈ: നവംബര്‍ 26-29-2008: ഭീകരര്‍ നടത്തിയ ആക്രമണത്തിലുഇം ബന്ദിനാടകത്തിലും 195 പേര്‍ മരിച്ചു.213 പേര്‍ക്ക് പരുക്ക് പറ്റി.

Tuesday, September 16, 2008
ബദര്‍ യുദ്ധം
ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ് ഉണ്ടായ യുദ്ധമാണ് ബദര്‍ യുദ്ധം.ഇത് നടക്കുന്നത് ഹിജറാം രണ്ടാം വര്‍ഷത്തിലെ റംസാന്‍ പതിനേഴിനാണ്.മുഹമ്മദ് നബി (സ) മക്കയില്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ തന്നെ പക്വതയും, ഭദ്രതയും, ഒത്തിണങ്ങിയ സ്വഭാവവും,
വിശാലമനസ്കതയും, വിവേകവും ഉള്ള ഒരു നേതാവാണെന്ന് തന്റെ വ്യക്‍തിത്വത്തില്‍നിന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അദേഹത്തിനു കഴിഞ്ഞിരുന്നുവെന്നുവെന്ന് നമുക്കു കാണുവാന്‍ കഴിഞ്ഞു.
മുഹമ്മദ് നബി (സ) മക്കാ ജീവിതത്തില്‍ നബി (സ) നടത്തിയ പ്രവര്‍ത്തനത്തേയും,പ്രബോധനത്തേയും അവജ്ഞാപൂര്‍വം വീക്ഷിച്ചിരുന്നവര്‍ അതിന്റെ അന്ത്യഘട്ടത്തില്‍ ഇത് ഗുരുതരമായ അപകടമായി തീരും എന്നറിഞ്ഞ് അവരുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ തീരുമാനിച്ചു.അതിനുമുന്‍പേ ഈ പ്രബോധനത്തില്‍ വിശ്വാസം ഉള്‍ക്കൊണ്ട് വലിയ ഒരു വിഭാഗം ജനങ്ങള്‍ മുഹമ്മദ് നബി (സ) യുടെ കീഴില്‍ ഉയര്‍ന്നുവന്നിരുന്നു.ഇവര്‍ക്ക് ഖുറൈശികളില്‍ നിന്ന് മര്‍ദ്ദനമുറകള്‍ ഏലക്കേണ്ടിവന്നെങ്കിലും,അവര്‍ വിശ്വസിച്ച തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല.ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നില്‍ ഇവര്‍ക്ക് യഥാര്‍ത്ഥമായ് ഇസ്ലാമിനോട് സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാന്‍ കഴിഞ്ഞു.ശത്രുക്കളുടെ മുന്നില്‍ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാന്‍ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്.
സ്വന്തം ആദര്‍ശങ്ങളും ലക്ഷ്യങ്ങളും വിലകല്‌പ്പിക്കാതെ ഇസ്ലാമിനു വേണ്ടി ആത്മത്യാഗം ചെയ്യാന്‍ കഴിവുള്ള ഒരു സംഘം ആളുകളെ ലഭിച്ചുവെങ്കിലും,മണലില്‍ കാലുറപ്പിച്ചു നടക്കാന്‍ പറ്റുന്ന ഒരു സ്ഥിതി കൈവന്നിരുന്നില്ല.എങ്കിലും ഈസംഘത്തിനു ഇസ്ലാമികപ്രബോധനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് ഒരു വലിയ വിജയം തന്നെയായിരുന്നു.
മക്കയില്‍ നിന്ന് ഈ സംഘത്തിനു വലിയ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ ഇസ്ലാമിന്റെ ഈ പ്രബോധനം സത്യസന്ധമാണെന്നു തെളിയിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതെ വന്നു. ഇതിന്റെ മുഖ്യകാരണം പല ഘടകങ്ങളായി വികടിച്ചു കിടന്നിരുന്ന ഗോത്രങ്ങളെ ഒന്നിപ്പിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു.മക്കയിലെ അവസാന വര്‍ഷങ്ങലെ ഹജ്ജ് കാലത്ത് പ്രവാചകനു ലഭിച്ച എഴുപത്തിയഞ്ചുപേരടങ്ങുന്ന ഒരു സംഘം പിന്നീട് ഇസ്ലാമിന്റെ ചരിത്രത്തില്‍ വിപ്ലാവാതമകമായ വഴിതിരിവായ് തീര്‍ന്നു.ഇവര്‍ നല്‍കിയ ഉറപ്പിന്മേലാണ് പ്രവാചകന്‍ മദീനയില്‍ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാന്‍ തീരുമാനിക്കുന്നതും,അതിനായ് മക്കവിട്ട് മദീനയിലേക്കു ചേക്കേറിയതും.
അങ്ങിനെ അവിടെ "മദീനത്തുല്‍ ഇസ്ലാം"അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയര്‍ത്തുന്നതിന്റ ഭാഗമായ്,ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ "ദാറുല്‍ ഇസ്ലാം" സ്ഥപിച്ചതും.ഇതിന്റെ ഭാഗമായ് ഇസലാമിന്റെ ചരിത്രത്തിലെ രണ്ടാം "അഖബ"ഉടമ്പടിയെന്ന പ്രശസ്ഥമായ"ബൈഅത്ത്"നടന്നതും.ഈ ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ വളരെയേറേ പ്രചോധനം ഉള്‍കൊണ്ടതാണെന്ന് നമുക്ക് ഇതു കേള്‍ക്കുന്ന നിമിഷം മനസിലാവും.
ഈ എഴുപത്തിയഞ്ചുപേരടങ്ങുന്ന ആദ്യകാലസംഘത്തിനെ വിളിച്ചിരുന്ന പേര്‍ "അന്‍സ്വാര്‍" എന്നായിരുന്നു.ഇവര്‍ പ്രവാചകന്റെ കയില്‍ കയ് വെച്ചാണ് ഈ ഉടമ്പടി നടത്തിയത്."അല്ലാഹുവിന്റെ ദൂതനാണ് എന്നറിഞ്ഞുകൊണ്ട് ആകുന്നു നാം ഇദ്ദേഹത്തെ ഈ മദീനയിലേക്കു കൂട്ടികൊണ്ടുവന്നത്.ഇത് ഇവിടെയുള്ളവരുമായ് ശത്രുതക്കിടം വരുത്തുകയും തന്‍ മൂലം നമ്മളില്‍ പലരും വധിക്കപ്പെടുകയോ,പീഡിപ്പിക്കപ്പെടുകയോ ഉണ്ടായാലും,അതെല്ലം സഹിച്ച് നമ്മുക്കിദേഹത്തെ സ്വീകരിക്കാം.ഇതിനെല്ലാം പ്രതിഫലം അല്ലാഹുവില്‍ ആണെന്നും അറിയുക.അല്ലാത്ത പക്ഷം നമുക്കിദേഹത്തെ സ്വീകരിക്കാതിരിക്കാം.അല്ലാതെ നമ്മള്‍ നശിക്കുമ്പോള്‍,നേതാക്കള്‍ വധിക്കപ്പെടുമ്പോള്‍ ഇദേഹത്തെ ശത്രുക്കളെ ഏല്‍പ്പിച്ചുകൊടുക്കുകയാണെങ്കില്‍ നമുക്കിപ്പോള്‍ തന്നെ പിരിയാം, അതാണ് അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ സ്വീകാര്യമായത്.അങ്ങിനെ ഇദേഹത്തെ ശത്രുക്കള്‍ക്കു ഏല്‍പ്പിച്ചു കൊടുക്കുന്നത് അല്ലാഹുവാണേ ഇരുലോകത്തിനും അപമാനമായിരിക്കും.ഈ സംഘത്തിലെ അംഗങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു"ധനനഷ്‌ടമോ,നേതാക്കളുടെ വധമോ, എന്തുതന്നെ വന്നാലും ഞങ്ങള്‍ ഇദേഹത്തെ സ്വീകരിക്കും"ഇതാണ് പ്രശസ്ഥമായ "അഖബ"ഉടമ്പടിയെന്ന "ബൈഅത്ത്".
പ്രവാചകന്റെ വ്യക്തിത്വവും യോഗ്യതയും നല്ലപോലെ മനസിലാക്കിയിരുന്ന ഖുറൈശികള്‍ ഇതെല്ലാം അറിഞ്ഞ് അസ്വസ്തരായ് തീര്‍ന്നു. മുഹമ്മദിന്(സ) മദീനയില്‍ മുസ്ലീമുകളെ ഒത്തു ചേര്‍ക്കാനായ് താവളം ലഭിച്ചാല്‍,ഖുറൈശികളും മറ്റുഗോത്രങ്ങളും ജീവിതമാര്‍ഗമായ് കണ്ടിരുന്ന കച്ചവടം (യമനില്‍ നിന്ന് ശാമിലേക്കുള്ള ചെങ്കടല്‍ തീരത്തില്‍ കൂടി നടന്നിരുന്ന കച്ചവടം) മുസ്ലീമുകളുടെ അധീനതയിലാകുമോ എന്ന ഭയവും അവരെ അതിനെതിരെ നീങ്ങുവാന്‍ തീരുമാനിച്ചു.
ഉടമ്പടി ഉണ്ടായ അന്നുതൊട്ട് മക്കാനിവാസികള്‍ മുഹമ്മദ്(സ)ത്തെ ഒറ്റപ്പെടുത്തുവാന്‍ നീക്കം ആരംഭിച്ചിരുന്നു.പക്ഷേ ഇതെല്ലാം വിഫലമായെന്നു മാത്രമല്ല,മുസ്ലീമായ മക്കാനിവാസിക്കള്‍ ഓരോരുത്തരായ് മദീനയിലേക്ക് പോയിതുടങ്ങിയതോടെ ഖുറൈശികള്‍ പ്രവാചകനെ വധിക്കുവാന്‍ തീരുമാനിച്ചു.അതിനായ് നബിയുടെ ഗോത്രത്തില്‍ (ബനു ഹാശിം) നിന്നൊഴികെ മറ്റെല്ലാ ഖുറൈശി ഗോത്രത്തില്‍ നിന്നും ഓരോരുത്തരെ വീതം തിരഞ്ഞെടുത്തു.ബനു ഹാശിം ഗോത്രത്തിനൊറ്റക്കായ് എല്ലാ ഖുറൈശികളെയും നേരിടുക പ്രയാസമായതിനാല്‍ അവര്‍ സ്വയമേ ഞങ്ങളുടെ കാല്‌കീഴിലെത്തും എന്നായിരുന്നു ഖുറൈശി സമൂഹത്തിന്റെ കണക്കുകൂട്ടല്‍.എന്നാല്‍ നബിക്കുകൂട്ടയ് അല്ലാഹുവിന്റെ അനുഗ്രഹവും വിശ്വാസം ഉണ്ടായിരുന്നതിന്നാല്‍മക്കയില്‍ നിന്ന് സുരക്ഷിതമായ് മദീനയിലെത്തിചേരാന്‍ നബിക്കു കഴിഞ്ഞു.അങ്ങിനെ നബി തന്റെ "ഹിജറ"പൂര്‍ത്തിയാക്കി.ഇതില്‍ പരാജിതരായ ഖുറൈശികള്‍ മദീനയിലെ തലവനായ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കത്തെഴുതി"നിങ്ങള്‍ ഞങ്ങളുടെ എതിരാളിയായ മുഹമ്മദി (സ) നും കൂട്ടാളികള്‍ക്കും അഭയം നല്‍കിയിരിക്കുന്നു.അതിന്നാല്‍ ഇയാളെ ഒറ്റക്കായോ,കൂട്ടമായോ പുറത്താക്കണം.അല്ലാത്ത പക്ഷം ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും".ഇതറിഞ്ഞ അബ്ദുള്ളാ ഹിബ്നു ഉബൈദിനു കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും,ഒന്നും വിജയിച്ചില്ല എന്നു മാത്രമല്ല അബ്ദുള്ളാ ഹിബ്നു ഉബൈദിനുവിന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു.
ഇതിന്റെ കാരണം മദീനയിലെ"ഔസ്,ഖസ്‌റജ്"എന്നീ ഗോത്രങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചതാണ്.പിന്നീട് മദീനയിലെ നേതാവ് "സഅദ്ബ്നു മുഅദ്"എന്ന മുസ്ലീം ആവുകയും ചെയ്തു.ഇദ്ദേഹം മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പോയപ്പോള്‍ അബൂജഹല്‍"ഹറമിന്‍"ന്റെ കവാടത്തില്‍ ഇദ്ദേഹത്തെ തടയുകയും അനന്തരം ഇങ്ങനെ ആക്രോശിക്കുകയും ചെയ്തു"ഞങ്ങളുടെ മതത്തില്‍ നിന്നു തെറ്റിയവര്‍ക്കു നിങ്ങള്‍ അഭയം നല്‍ക്കുകയും ചെയ്തിട്ട് നിങ്ങള്‍ നിര്‍ഭയരായി ഇവിടെ"ത്വവാഫ്"ചെയുന്നത്"ഉമ്മയ്യ"ത്തിന്റെ അഥിതിയായതിനാലാണ്.അല്ലെങ്കില്‍ നീ ജീവനും കൊണ്ടിവിടെനിന്നു പോവില്ലെന്നും".ഇതിനു സഅദ്ബ്നു മുഅദ് തക്ക മറുപടിയും നല്‍കി.
അതിങ്ങനെയായിരുന്നു"മദീനയില്‍ കൂടി നിങ്ങള്‍ക്കുള്ള കച്ചവടമാര്‍ഗ്ഗം ഞാനും തടയും".ഇത് മക്കനിവാസിക്കള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒന്നായിരുന്നതിനാല്‍,മുസ്ലീസമൂഹത്തോടുള്ള ശത്രുതാനിലപാടില്‍ മാറ്റം വരുത്തേണ്ടതായ് വന്നു.
മദീനയിലെത്തിയ നബി ആദ്യമായ് ചെയ്തത് അവിടെത്തെ ഇസ്ലാമീക സമൂഹത്തിന്റെ ഭരണകാര്യങ്ങള്‍ ചിട്ടപ്പെടുത്തുകയും,ജൂതവിഭാഗങ്ങളുമായ് നിലന്നിന്നു പോന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക്കയുമണ് ചെയ്തത്.പിന്നീടുമാത്രമായിരുന്നു കച്ചവടകാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്.
കച്ചവടകര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി നബി പ്രധാനമായും രണ്ടുകാര്യങ്ങളാണ് ചെയ്തത്.അതില്‍ ആദ്യത്തേത് ചെങ്കടല്‍ തീരത്തിനും മദീനക്കും മദ്ധ്യേയുള്ള ഗോത്രവര്‍ഗ്ഗമായ"ജുഹൈന"യുമായും പ്രാന്തപ്രദേശങ്ങളിലെ ഗോത്രങ്ങളായ"യന്‍ ബുഇനം,ദുല്‍ ഉശൈറ,ബനൂസമുറ"എന്നിവരുമായും സൗഹ്യദ സഖ്യ ഉടമ്പടി ഉണ്ടാക്കുക്കയും ചെയ്തു.
ഇവരെല്ലാം ഇസ്ലാമിനോടു കൂറുപുലര്‍ത്തുന്നവരായിരുന്നു.രണ്ടാമതായി ഖുറൈശി കച്ചവടക്കാരെ ഭീഷണിപ്പെടുത്താന്‍ തുടരെ തുടരെ സംഘങ്ങളെ അയച്ചിരുന്നു.ചില സംഘങ്ങളില്‍ നബിയും ഉള്‍പ്പെട്ടിരുന്നു.ആദ്യവര്‍ഷത്തില്‍ നാലു സംഘങ്ങളും രണ്ടാം വര്‍ഷത്തില്‍ രണ്ടു സംഘങ്ങളെയുമാണ് അയച്ചതെന്ന് യുദ്ധ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തികാണുന്നു.ഇതില്‍ നബി നേരിട്ട് നയിച്ചിരുന്ന സംഘത്തിന്റെ പേര്‍"ഗസ്‌വ"എന്നും സഹാബികളുടെ നേതൃത്വത്തില്‍ പോയിരുന്ന സംഘങ്ങളുടെ പേര്‍"സരിയ്യ" എന്നുമാണ് അറിയപ്പെട്ടിരുന്നത്.ഈ സംഘങ്ങളില്‍ നബി മദീനക്കാരെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതും ഈ ഭീഷണിപ്പെടുത്തല്‍ അതിന്റെ എല്ലാ മാന്യതയും പാലിച്ചിരുന്നു എന്നതും വളരെയേറെ ശ്രദ്ദേയമാണ്.
കാരണം ഇതില്‍ രക്തചൊരിച്ചല്ലോ,കച്ചവടസാമഗ്രിഹികള്‍ കൊള്ളയടിക്കല്ലോ ഉണ്ടായിരുന്നില്ല.പക്ഷെ മക്കാനിവാസികള്‍ ഇതിനെതിരെ തിരിച്ചടിച്ചത് മദീനാ നിവാസികളുടെ കച്ചവടസാമഗ്രിഹികള്‍ കൊള്ളയടിച്ചായിരുന്നു.കാര്യങ്ങള്‍ ഇത്രത്തോളം ആയപ്പോള്‍ ഇതിനെതിരെ മദീനായിലെ ഗോത്ര നിവാസികള്‍ മക്കക്ക് നിവാസികളെ തിരിച്ചടിച്ചു.അതിന്നാല്‍ മദിനയില്‍ കൂടി മക്കയിലേക്കു ചരക്കുകള്‍ കൊണ്ടു പോകാന്‍ മക്കാഖുറൈശികള്‍ ഭയന്നു. അങ്ങിനെ ഒരുനാള്‍ ക്യത്യമായ് പറഞ്ഞാല്‍ ക്രിസ്തുവര്‍ഷം623 ആദ്യമാസങ്ങളില്‍ അല്ലെങ്കില്‍ ഹിജറ രണ്ട് ശഹബാനില്‍ സിറിയയില്‍ നിന്ന് മക്കയിലേക്ക് മദിന വഴി പോയിരുന്ന കച്ചവടസംഘത്തിന്റെ പക്കല്‍ വളരെ അധികം ചരക്കുണ്ടായിരുന്നുവെങ്കിലും,കാവല്‍ക്കാരായി ഉണ്ടായിരുന്നവര്‍ മുപ്പതിനും നാല്‍പതിനും മദ്ധ്യേ മാത്രമായിരുന്നു.മദീനാഗോത്രങ്ങളുടെ കവര്‍ച്ചക്കിരയായ മുന്‍ സംഭവങ്ങള്‍ ഓര്‍ത്ത് സംഘതലവന്‍"അബുസുഫിയാന്‍" മക്കയിലേക്കു ദൂതുമായ് ദൂതനെ അയച്ചു.ദൂതിപ്രകാരമായിരുന്നു"മുഹമ്മദും (സ) കൂട്ടരും എന്റെ കയ്യിലുള്ള നിങ്ങളുടെ ധനം പിടിച്ചെടുക്കാന്‍ പുറപ്പെട്ടിരിക്കുന്നു ഉടന്‍ സഹായത്തിനെത്തുക".ഇതു വായിച്ച മക്കാഖുറൈശികള്‍ക്ക് വളരെയേറെ ദേഷ്യം വരികയും അവര്‍ യുദ്ധത്തിനായ് തയ്യാറാവുകയും ചെയ്തു.യുദ്ധത്തിന് 600 ഭടന്മാര്‍ 100 കുതിരകളടങ്ങുന്ന ഭടന്മാരും ചേര്‍ന്ന് 1000 വരുന്ന സംഘം കച്ചവടക്കാരെ രക്ഷിക്കാനായ് പുറപ്പെട്ടു.
തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധ വാര്‍ത്തയറിഞ്ഞ നബി (സ) ഈ യുദ്ധത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കാന്‍ തനിക്കു കഴിഞ്ഞില്ലയെങ്കില്‍,മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും,ഖുറൈശി മതാനുഭാവികളായ"മുനഫിഖുകളും,മുശ്‌രിക്കുകളും"ഉള്ള മദീനയില്‍ മക്കാഖുറൈശികള്‍ അക്രമിച്ചാല്‍ മുസ്ലീം സമൂഹമാണ് ഇല്ലാതാവുക എന്നതിനാലും നബി (സ) ഈ യുദ്ധത്തിനെതിരെ പോരാടുവാന്‍ നിശ്ചയിച്ചു.എന്നാല്‍ മദീനയില്‍ നബി (സ) എത്തിയീട്ട് രണ്ടു വര്‍ഷങ്ങളേയാവുന്നുള്ളൂ എന്നതും ആയുധങ്ങള്‍ ഇല്ലാത്ത"മുജാഹിറുകളും,അന്‍സ്വാറുകളും"യഹൂദരുമായ് എതിര്‍പ്പിലാണ്.എന്തുവന്നാലും പോരാറ്റാന്‍ നിശ്ചയിച്ച നബി (സ) "മുജാഹിറുകളെയും,അന്‍സ്വാറുകളെയും"വിളിച്ചു കൊണ്ടു ചോദിച്ചു"വടക്കുഭാഗത്ത് കച്ചവട സംഘമുണ്ട് അതുപോലെ തെക്കുഭാഗത്ത് ഖുറൈശി സംഘവുമുണ്ട് രണ്ടിലൊരുസംഘത്തെ നമുക്കു നേരിടേണം.അതിന്നാല്‍ ഏതുസംഘത്തെയാണു നേരിടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്"ഇതിനു മുറുപടി ലഭിച്ചത് കച്ചാവടസംഘത്തെ ആക്രമിക്കാനാണ് അധികം ആളുകളുടെയും താല്‍പര്യം.എന്നാല്‍ നബി (സ) ആഗ്രഹിച്ചത് ഖുറൈശികളെ ആക്രമിക്കാനായിരുന്നു.അതിനാല്‍ നബി (സ) ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മുജാഹിറുകളില്‍പ്പെട്ട"മിഖ്ദാദുല്‍ ഇബ്‌ബുഅംറ്"എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"റസൂലേ,അങ്ങയോട് അല്ലാഹു എന്തു പറഞ്ഞുവോ?അങ്ങോട്ടു പോവുക.ഞങ്ങളും അങ്ങോട്ട് അങ്ങയുടെ ഒപ്പമുണ്ട്.നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക,ഞങ്ങളിവിടെയിരുന്നു കൊള്ളാം എന്നു പറഞ്ഞിരുന്നു മൂസ്സ (അ) മയോട് ഇസ്രായേലുക്കാര്‍.അതുപോലെ ഞങ്ങള്‍ പറയാതെ മറിച്ചു പറയുന്നു,അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധം ചെയ്യുക. അങ്ങയോടോപ്പം ഞങ്ങളും ജീവന്‍ കൊടുത്തും പൊരുതും"എന്നുപറഞ്ഞവസാനിപ്പിച്ചു.അന്‍സ്വാറുകളുടെ പക്കല്‍ നിന്നു മറുപടിയോന്നും വരാതെയായപ്പോള്‍ നബി (സ) ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്‍സ്വാര്‍കളുടെയിടയില്‍ നിന്ന്"സഅദു ഇബ്‌നുമുഅദ് (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു"അങ്ങ് ഞങ്ങളെ ഉദേശിച്ചാണ് എന്നു തോന്നുന്നു ചോദ്യം ആവര്‍ത്തിച്ച്തെന്നു തോന്നുന്നതിനാല്‍ പറയുകയാണ്,ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും,അങ്ങ് സത്യവാദിയാണ് എന്ന് സമ്മദിച്ചിരിക്കുകയും,അങ്ങയെ അനുസരിക്കാന്‍ ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.റസൂലേ അങ്ങ് ഉദേശിച്ചിടത്തേക്ക് നീങ്ങുക.അങ്ങ് സമുദ്രത്തിലേക്കിറങ്ങുകയാണെങ്കില്‍ പോലും ഞങ്ങള്‍ അങ്ങയെ അനുസരിക്കും.ആരും പിന്‍വാങ്ങുകയില്ല.ശത്രുവിനെ നേരിടുമ്പോള്‍ ഞങ്ങളുടെ ബോധവും,ധൈര്യവും തെളിയിക്കുന്നതാണ്.ഇവിടെനിന്ന് അങ്ങ് പുറപ്പെട്ടാലും ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട്"എന്നുപറഞ്ഞവസാനിപ്പിച്ചു.
ഇതനുസരിച്ച് നബി (സ) ഖുറൈശി സംഘത്തെ നേരിടാനായി മുജാഹിറുകള്‍ എണ്‍പത്തിയാറ്,ഔസ് ഗോത്രക്കാര്‍ അറുപത്തിയോന്ന്,ഖസ്‌റജ് ഗോത്രക്കാര്‍ നൂറ്റിയെഴുപത് മൊത്തം മുന്നൂറ്റിപതിനേഴ് പേരടങ്ങുന്ന ആ ചെറുസൈന്യം യാത്രയായ്.ഇതില്‍ കുതിരയുളവര്‍ വെറും മൂന്നോ നാലോ പേര്‍ മാത്രം,പിന്നെ എഴുപത് ഒട്ടകങ്ങളും, അറുപതാളുകള്‍ക്കുമാത്രവുമായിരുന്നു ഇതില്‍ കവചമുണ്ടായിരുന്നത്.ഒപ്പം ആയുധങ്ങളും കുറവായിരുന്നു.മൂന്നു,നാലുപേര്‍ വീതം മാറി മാറി ഒട്ടകപ്പുറത്തു യാത്ര ചെയ്തു.ആത്മത്യാഗവും മതിമരന്ന് ആവേശത്താലുമാണ് ഇത്തരം അപകടകരമായ ഒരു യുദ്ധത്തുനു തയ്യാറായതെന്നു നമുക്കു മനസിലാക്കാം.ഇസ്ലാമിനോടുള്ള അവസരസേവകര്‍ക്ക് ഇത് ഒരു ഭ്രാന്തന്‍ നയമായിട്ടാണ്‌കാണാന്‍ കഴിഞ്ഞിരുന്നത്.ഇവര്‍ വിശ്വാസത്തിന്റെ പേരില്‍ ജീവനും ധനവും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായിരുന്നില്ലയെന്നു മാത്രമല്ല ഇസ്ലാമിനെ കളിയാക്കുകയും ചെയ്തു.
നബിയും യഥാര്‍ത്ഥ വിശ്വസികളും സര്‍വ്വതും മറന്ന് ജീവമരണ പോരാട്ടത്തിനായി തെക്കുഭാഗത്തേക്കുനീങ്ങി.ഇവിടെയാണല്ലോ,ഖുറൈശിപ്പടയുള്ളത്.അങ്ങിനെ റംസാന്‍ പതിനേഴ്,ഹിജറ രണ്ടാം വര്‍ഷം ബദറില്‍ ഇരുസംഘങ്ങളും അണിനിരന്നപ്പോള്‍,മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങളും വേണ്ടയത്രയില്ലെന്നുകണ്ട നബി (സ) ഭക്തിപൂര്‍വം ഇരുകൈകളും മുകളിലോട്ടുയര്‍ത്തി വളരെ വിനീതനായി അല്ലാഹുവിനോട് അഭ്യര്‍ത്ഥിച്ചു"അല്ലഹുവേ ഘുറൈശികള്‍ അഹങ്കാരത്താല്‍ അങ്ങയുടെ ദൂതന്‍ കള്ളനാണ് എന്നു വരുത്തുവാന്‍ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാല്‍ അങ്ങ് വാഗ്‌ദാനം ചെയ്തസഹായത്തിനായ് ഞാന്‍ അങ്ങയോടു യാചിക്കുകയാണ് ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ അങ്ങയെ ആരാധിക്കാന്‍ അരും തന്നെ അവശേഷിക്കില്ല"എന്നുപറഞ്ഞവസാനിപ്പിച്ചു.
പോരാട്ടത്തില്‍ പരീക്ഷണം മുജ്ജാഹിറുകള്‍ക്കായിരുന്നു. ശത്രുപക്ഷത്ത് സ്വന്തം പിതാക്കള്‍,പുത്രന്മാര്‍,സഹോദരങ്ങള്‍ അങ്ങിനെ നീളുന്നു ബന്ധുക്കള്‍.അടര്‍ക്കളത്തില്‍ സ്വന്തം വാളിനുനേരെവരുന്നത് സ്വന്തക്കാര്‍ തന്നെയാണ്.ഈ അവസരത്തില്‍ എങ്ങിനെയാണ് കൈകള്‍ക്ക് യുദ്ധത്തിനായ് ബലം ലഭിക്കുക.പക്ഷെ ഇവിടെ ബന്ധുക്കള്‍ തമ്മില്ല യുദ്ധം എന്നതിനാല്‍ എല്ലാ ബന്ധങ്ങളും വിചേദിക്കാന്‍ തിരുമാനിച്ചു.ഇവിടെ അവിശ്വസവും, വിശ്വസവും ത്മിലാണ് യുദ്ധം ചെയ്യുന്നത്.അന്‍സ്വാറുകളുടെ ചിന്തയും വിഭിനമായിരുന്നില്ല.മദീനയില്‍ മുസ്ലീമിനഭയം കൊടുത്തതന്നാല്‍ പ്രഭല ഗോത്രങ്ങളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത ശത്രുതയും പിന്നെ ഇപ്പോള്‍ ഇസ്ലാമിനായ് യുദ്ധവും.അറേബ്യയിലെ മുഴുവന്‍ ശത്രുതയും ഞങ്ങളുടെ ഈ ചെറിയ സമൂഹം വിളിച്ചുവരുത്തുന്നുവെന്ന സത്യം മനസിലാക്കിയെങ്കിലും,ആദര്‍ശത്തിന്റെയും വിശ്വസത്തിന്റെയും പേരില്‍ എല്ലാം അവഗണിച്ച് യുദ്ധത്തിനായ് തയ്യാറാവുകയായിരുന്നു.
അങ്ങിനെ ദ്രഢവിശ്വസാത്തിന്റെ മുന്നില്‍ ഖുറൈശി പട പരാജയമടഞ്ഞു.നിരായുധരായ വിശ്വസാത്തിന്റെ അനുയായികള്‍ക്കു ലഭിച്ച വിജയത്തില്‍ എഴുപതു ഖുറൈശികള്‍ വധിക്കപ്പെടുകയും,എഴുപതുപേര്‍ ബന്ധസ്ഥരാവുകയും,യുദ്ധ സാമഗ്രിഹികള്‍ മിസ്ലീമുകള്‍ക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനേത്രനായകര്‍ ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായ് ഉയര്‍ന്നു.
ബദര്‍ യുദ്ധത്തിനു മുന്‍പ് ഇസ്ല്ലാം ഒരു മതമായിരുന്നു.എന്നാല്‍ യുദ്ധത്തിനുശേഷം ഇസ്ല്ലാം ഒരു രാഷ്ട്രമായി മാറി. ഈ യുദ്ധം ഇസ്ലാമിന്റെ വിശുത മത ഗ്രന്ഥമായ "ഖുര്‍ആനില്‍"പറയുന്ന മഹത്തായ യുദ്ധം.ഇവിടെ നിന്ന് ഇസ്ലാമിന്റെ ധാര്‍മീകത ലോകത്തിന്റെ മുന്നില്‍ എത്തിക്കുവാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരനഘടനാവകുപ്പുകള്‍"ദാറുലിസ്ലാമിനു" പുറത്തുള്ളവര്‍ക്കു കാണിച്ചു കൊടുക്കുവാനും ഈയുദ്ധത്തിനു കഴിഞ്ഞു.

Monday, July 28, 2008
കോണ്‍ഗ്രസ്സ് നേത്രത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക

മാനവീകതയുടെ മണിമുഴങ്ങുന്ന വഴിയമ്പലങ്ങള്‍,മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത് നില്‍ക്കുന്ന താഴ്‌വരകള്‍,സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍,കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍,ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം.ജീവന് ആത്മവിശ്വാസവും ആദരവും നല്‍ക്കുന്ന അഹിംസയെ നെഞ്ചില്‍ കുടിയിരുത്തിയ പവിത്രമായ ഭാരതം.
നമ്മള്‍ നമ്മളായതിന്റെ ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാനുള്ള വക ഒട്ടേറെയുണ്ട്.പക്ഷെ വര്‍ത്തമാനകാലം ദു:ഖത്തിന്റേതും,ഭാവിഭാരതത്തിനെ കുറിച്ചു ചിന്തിക്കുമ്പോള്‍ ആശങ്കയുമാണ് ഉണ്ടാകുന്നത്.സ്നേഹബന്ധകളും,ശാന്തിമന്ത്രങ്ങളും നമുക്ക് അന്യമാവുന്നു.സാഹോദര്യവും,സൌഹാര്‍ദങ്ങളും തകരാനും തളരാനും തക്കതായ ഒട്ടേറെ സംഭവങ്ങള്‍ ദുഷ്ടശക്തികളുണ്ടാക്കിയിരിക്കുന്നു.അവയൊന്നിനും ഒരു പരിഹാരവും കാണാതെ കിടക്കുന്നു.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്‍ത്തി വലുതാക്കുന്നുണൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത മഹത്വമേറിയ പൈത്^കങ്ങള്‍ ചവിട്ടിയരക്കുന്നു. ജാതിയും,മതവും,ദേശവും,ഭാഷയും പറഞ്ഞ് തമ്മില്‍ തമ്മില്‍ നശിപ്പിക്കാനും,നശിക്കാനും മടിയില്ലാതാക്കുന്നുളോകത്തിലെ ആറിലൊന്നോളം വരുന്ന മനുഷ്യരെ ഈ ഒരു അവസ്ഥയിലേക്ക് തള്ളിവിട്ടുകൊടുത്തതിന്റെയും,കൊടുക്കുന്നതിനെ കുറിച്ചും ചിന്തിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തുനിയുന്നില്ല.
പിന്നണി നഷ്ടപ്പെട്ടാല്‍ മുന്നണിയുണ്ടാക്കുക,മുന്നണി പൊളിഞ്ഞാല്‍ പടയണി രൂപപ്പെടുത്തുക എന്നതാണ് രാഷ്ട്രിയത്തിലെ ഉന്നതബിരുദം.ഏത് തരം നീചചിന്തകളെയും ഊതിവീര്‍പ്പിച്ച് ആളെകൂട്ടിയാലും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇരിപ്പിടം ലഭിക്കും.മുന്നണി രാഷ്ട്രീയത്തിലെ ഗണിതശാസ്ത്രതത്ത്വം അങ്ങിനെയാണ്.ആവശ്യത്തിലേറെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് നിയമനിര്‍മ്മാണസഭക്കകത്ത് പോലും സ്വാധീനം ചെലുത്താനും,
ഭരണസ്തംഭനമുണ്ടാക്കാനും ഇക്കൂട്ടര്‍ക്ക് കഴിയുന്നുണിയമവാഴ്ചയേയും,നീതിപീഠങ്ങളേയും വെല്ലുവിളിക്കാന്‍ ഇന്നാര്‍ക്കും മടിയില്ലൃാഷ്‌ട്രനിര്‍മാണത്തിന് ഒട്ടും സഹായകരമല്ലാത്ത ഇത്തരം നിലപാടുകള്‍ നമ്മുടെ എല്ലാ അഭിമാനങ്ങളേയും ചോര്‍ത്തികളയുകയാണ്.
കാരണം ഒട്ടേറെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന നമ്മുടെ കണ്‍മുമ്പില്‍ രാജ്യത്തെ മൊത്തം അപമാനിച്ചു കൊണ്ടാണ് ജീവന്റെ മര്‍മ്മപ്രധാന നാഡിയായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്ണാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് തെറ്റായ വഴിയില്‍ കൂടിയാണെന്ന് വിളിച്ചറിയിക്കുകയാണ് കര്‍ഷരുടെ ഈ നൊമ്പരം.ഇതില്ലാതാക്കാനുള്ള നടപടികളാണ് ഭരണകൂടങ്ങളുടെ പ്രഥമകര്‍തവ്യമെന്നത് ചിന്‍തിക്കാന്‍ പോലും ആരുമില്ലല്ലോ!പ്രിയ നാടെ ലജ്ജിക്കുക.
വര്‍ഷങ്ങളായി ശക്തമായ ഒരു ഭരണകൂടം രാജ്യത്തിനില്ലാതായിട്ട്.സ്വതന്ത്രഭാരതത്തില്‍ ജനാധിപത്യം മതേതരത്വം സോഷ്യലിസം അതിലൂടെ നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യവുമായി രംഗത്തുനിന്ന കോണ്‍ഗ്രസിനെ മഹാഭൂരിപക്ഷം നല്‍കി ജനങ്ങള്‍ പല തവണ അധികാരത്തിലേറ്റി.പക്ഷെ കോണ്‍ഗ്രസു വിളിച്ചു നടന്ന മുദ്രാവാക്യങ്ങള്‍ ഒന്നും തന്നെ സക്ഷാത്‌കരിക്കപ്പെട്ടില്ല.അതൊക്കെ അധരവ്യായാമം മാത്രമാണെന്ന് മനസിലാക്കിയ പലരും ജനത്തെ പല രൂപത്തില്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.അവയോരോന്നും വളര്‍ന്നു വലുതായതനുസരിച്ച് ഇന്ത്യന്‍ദേശീയതയും കോണ്‍ഗ്രസ്സും തളരുകയും ശക്തമായ ഒരു ഭരണകൂടം കേന്ദ്രത്തില്‍ ഇല്ലാതാവുകയും ചെയ്തു.എന്തുകൊണ്ടാണ് ജാതിയും,മതവും,വര്‍ഗവും,വര്‍ണ്ണവും,പ്രാദേശികതയും പറഞ്ഞ് ജനങ്ങള്‍ സംഘടിക്കുന്നതെന്ന് മനസിലാക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല.അതു മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തില്ല.വര്‍ണവൈവിധ്യങ്ങളുടെ മനോഹാരിതയെ കുറിച്ച് പറയുമ്പോള്‍ നമ്മുക്ക് നാവിന്റെ വലിപ്പം വളരെ കൂടുതലാണ്.എന്നാല്‍ അത് നിലനിര്‍ത്തണമെന്ന ചിന്ത നമ്മുക്കുണ്ടോ എന്നു സംശയമാണ്!ഉണ്ടായിരുന്നുവെങ്കില്‍ കിട്ടിയ സ്വാതന്ത്രവും അധികാരവും അര്‍ഹതപ്പെട്ട രീതിയില്‍ വീതിക്കുമായിരുന്നില്ലേ?
വര്‍ണവൈവിധ്യങ്ങളുടെ ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ കിട്ടിയ സ്വാതന്ത്രവും അധികാരവും അര്‍ഹതപ്പെട്ട രീതിയില്‍ വീതിക്കുക തന്നെ വേണം.ജോലിസംവരണം,പഠനസംവരണം എന്ന ചെപ്പടിവിദ്യയിലൂടെ അത് നിലനിര്‍തികളയാമെന്നത് വ്യാമോഹം മാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.അധികാരത്തില്‍ സംവരണം നല്‍കുക വഴി മാത്രമേ നാനാത്വത്തില്‍ ഏകത്വമെന്ന സ്വപ്നം വളര്‍ന്നു വലുതാവുകയുള്ളൂ
രാജ്യത്തിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളേയും,മതനൂനപക്ഷങ്ങളേയും അധികാരത്തിനുപുറത്ത് നിറുത്തിയതാണ്.ഇതാണ് ദേശീയതനേരിടുന്ന ഏറ്റവും വലിയ ഭീഷണി അത് എന്തിനാണെന്ന് ആരും ചോദിക്കുന്നില്ല.അവരെ അധികാരത്തില്‍ പങ്കാളികളാക്കാനുള്ള സംവിധാനം എത്രയും വേഗം ഉണ്ടാവണം.അതിനു തുനിഞ്ഞില്ലെങ്കില്‍ പലരും പലതും പറഞ്ഞ് അവരെ സംഘടിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങും.ഇത്രയും കാലം അതിനുള്ള അവസരം നല്‍കി കളി കണ്ടുനിന്നതാണ് കോണ്‍ഗ്രസ്സിനുണ്ടായ പതനത്തിനു കാരണം.കോണ്‍ഗ്രസിനു നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു കിട്ടണമെങ്കില്‍ അര്‍ഹതപ്പെട്ട രീതിയില്‍ അധികാരം പങ്കുവെക്കുമെന്ന അജണ്ടയുമായി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുകയാണ് വേണ്ടത്.സിനിമാ താരങ്ങളേയും ക്രിക്കറ്റ് കളിക്കാരേയും ചാക്കിട്ട് പിടിച്ചതുകൊണ്ടും എ.ഐ.സി.സി അംഗങ്ങളുടെ ഇരിപ്പിഠം മാറ്റിയതുകൊണ്ടും പ്രദേശ് കോണ്‍ഗ്രസ്സ് അധ്യക്ഷന്മാരുടെ തലമാറ്റിയതുകൊണ്ടും കാര്യമില്ല. മുന്നണി നടത്തിയാല്‍ കോണ്‍ഗ്രസ്സിന്റെ ജനപിന്തുണ വര്‍ധിക്കുകയില്ല.അനുഭവം അതിനു സാക്ഷിയാണ്.ശക്തമായ ഒരു മുന്നണിയുടെ ബലത്തില്‍ മന്‍മോഹന്‍ സിംഗ് ഭരണം തുടങ്ങീയിട്ട് നാലുകൊല്ലത്തിലേരെയായി.മുന്നണിബന്ധങ്ങളും കേന്ദ്രഭരണത്തിന്റെ ആനുകൂല്യങ്ങളും ഉണ്ടായിട്ടും അതിനുശേഷം നടന്ന മിക്ക സംസ്ഥാനതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് ദയനീയമായി തോറ്റു.ആന്ധ്രയുടെ കാര്യം വിസ്‌മരിക്കുന്നില്ല.ആന്ധ്രയില്‍ നിന്നു കിട്ടിയ ലാഭത്തിനേക്കാള്‍ ഇരട്ടി നഷ്ടമാണ് ഗുജറാത്തും കര്‍ണ്‍നാടകയും കോണ്‍ഗ്രസിന് ഏല്‍പിച്ചിട്ടുള്ളത്ഠാരതിളക്കങ്ങളും മുന്നണി ഏച്ചുകെട്ടലും നിര്‍ത്തി സ്വന്തമായ നിലയില്‍ തന്നെ ജനപിന്തുണ ആര്‍ജിച്ചെടുക്കുവാനുള്ള പദ്ധതികളുമായി കോണ്‍ഗ്രസ്സ് നേത്^ത്വം മുന്നോട്ട് വരണം.എങ്കില്‍ മാത്രമേ ഭാവിഭാരതത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്‌മാക്കിയുള്ളയ ധീരമായ കാല്‍വെപ്പുകള്‍ നടത്താന്‍ രാജ്യത്തിന് സാധിക്കുകയിള്ളു.കാര്‍ഷികമേഘലയിലും,സാമ്പത്തികരംഗത്തും,സാങ്കേതിക വിദ്യയിലും വിപ്ലവകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുമ്പോഴും വര്‍ഗ്ഗീയതയും,ജാതിയതയും,പ്രാദേശിക വികാരങ്ങളും പതഞ്ഞു പൊന്തി രാജ്യത്തെ പിന്നോട്ട് പിടിച്ച് വലിക്കുകയാണ്.ഇതിന്റെ കാരണം കണ്ടെത്തുകയും ഇത്തര വികാര വിചാരങ്ങളെ ഇല്ലായ്മ ചെയ്യാനും നമുക്ക് കഴിയണം.വര്‍ഗ്ഗീയ ശക്തികള്‍ക്കും,ജാതിചിന്തകള്‍ക്കും,പ്രാദേശിക വികാരങ്ങള്‍ക്കും സംഘശക്തി വര്‍ദ്ധിക്കുന്നതിന്റെ യഥാര്‍ത്ത കാരണം ബഹുഭൂരിപക്ഷം ജനങ്ങളും ഇവിടെ അസംതൃപ്തരാണ് എന്നുള്ളതുകൊണ്ടാണ്.ഈ അസംതൃപ്തിയാണ് വ്യക്തികള്‍ പോലും പ്രസ്ഥാനമാവുന്നതും,അതുകൊണ്ടുണ്ടാവുന്ന ദുരന്തങ്ങള്‍ രാജ്യം സഹിക്കേണ്ടിവരുന്നത്.വര്‍ഗ്ഗവര്‍ണ്ണവ്യത്യാസമില്ലാതെ,ജാതിഭേദചിന്തകളില്ലാതെ,ഒന്നിച്ച് നിന്ന് പോരാടി നേടിയെടുത്ത സ്വാതന്ത്ര്യം ഒരു ചെറുവിഭാഗത്തിന്റെ കൈകളിലാണ് നിക്ഷിപ്തമാകുന്നത്.മാനവീകതയില്‍ വിശ്വസിക്കുന്ന ഒരു രാജത്തിന് ഇത് ഭൂഷണമല്ല തീര്‍ചയ്യായും ഈ അസമത്വം മാറ്റിയെടുക്കണം.അധികാര സംവരണം നടപ്പാക്കിയാല്‍ മതേതരത്വവും,ജനാധിപറ്റ്യവും,സോഷിലിസവും തകര്‍ന്നു തരിപ്പിണമാവുകയില്ല,അവ പൂര്‍വാധീകം ശക്തിയോടെ നിലകൊള്ളുകയാണ് ചെയ്യുക.മതങ്ങളേയും,ജാതികളേയും ഗൌനിക്കാതെയുള്ള ഭരണത്തിന് നമ്മള്‍ ഇനിയും നൂറ്റാണ്ടുകള്‍ താണ്ടിപോവേണ്ടതുണ്ട്,അര്‍ഹതപ്പെട്ട രീതിയില്‍ അധികാര സംവരണം എന്ന പദ്ധതി നടപ്പാക്കേണ്ട ബാധ്യത കോണ്‍ഗ്രസിന്റേതാണ്.കോണ്‍ഗ്രസ്സ് ഏതെങ്കിലും മതത്തിനേയോ ജാതികളേയോ മറ്റ് സംങ്കുചിതതാല്‍പര്യങ്ങളുടെയോ കൂട്ടയ്മയല്ലണാനാത്വത്തില്‍ ഏകത്വമെന്നതമെണതും ജനാധിപത്യസോഷ്യലിസമെന്നതുമാനല്ലോ പാര്‍ട്ടിയുടെ ആശയം അത് യാതാര്‍ഥ്യമാവണമെങ്കില്‍ അധികാര സംവരണമല്ലാതെ മറ്റ് കുറുക്ക് വഴികളൊന്നും ഇല്ല.എല്ലാവരേയും തൃപ്തരാക്കാനുള്ള നടപടിയുണ്ടാകേണ്ടത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നാണ്.ഈ ഒരു പ്രധാനകാര്യം വിട്ടു കളഞ്ഞതാണ് ജനം കോണ്‍ഗ്രസില്‍ നിന്നും അകന്നു പോയത്.അതിവേഗം കുതിച്ചുയരുകയാണ് ഇന്ത്യന്‍ ജനതയുടെ വലിപ്പം.ശക്തമായ ഒരു ഭരണകൂടമുണ്ടായില്ലെങ്കില്‍ ഇവരുടെയൊക്കെ ജീവിത ആവശ്യങ്ങളും,പുരോഗതിയും,നാടിനും ജനത്തിനുമാവശ്യമായ നിയമനിര്‍മ്മാണങ്ങളും ആരാണ് ഏറ്റെടുക്കുക?പലവിധവികാരവിചാരങ്ങളുടെയും പേരില്‍ സംഘടിച്ചവരെ ഒരു മുന്നണി കൂട്ടികെട്ടി സര്‍ക്കസ് കളിക്കേണ്ടതണോ കേന്ദ്രഭരണം?അവസരത്തിനൊത്ത് വിലപേശിയും,വിറ്റും,പാലം വലിച്ചും കഴിയുന്ന ഇക്കൂട്ടരേയും കൂട്ടി ഭരണത്തിലെത്താന്‍ തന്നെ വലിയ ത്യാഗം സഹിക്കേണ്ടിവരും.ഭരണ നിര്‍വാഹനത്തിന് പിന്നെ എവിടെയാണ് സമയം കിട്ടുക.ഇവരുടെ അവസരവാദ സമീപനം നമ്മുടെ ജനാധിപത്യ സംവിധാനം തന്നെ തകിടം മറിക്കുന്നതിലേക്ക് വഴുതിപോവാന്‍ കാരണമായ് തീരുകയാണ്.ഓരോ തിരഞ്ഞെടുപ്പ് കഴിയും തോറും കേന്ദ്രം ഭരിക്കുന്ന കക്ഷിക്കോ അതല്ല അവര്‍ ഏച്ചു കെട്ടുന്ന മുന്നണിക്കോ കിട്ടുന്ന വോട്ടിനേക്കാള്‍ ഭൂരിപക്ഷം വോട്ട്ചെയ്യാത്തപക്ഷത്തിനാണ്.കുറേ വര്‍ഷങ്ങളായി നമ്മുടെ ജനാധിപത്യം അക്കങ്ങളുടെ കളിയായി ചുരുങ്ങിയീട്ട്.മൊത്തം വോട്ടര്‍മാരുടെ 55 ഉം 65 ഉം ശതമാനം പേരാണ് പോളിംഗ് ബൂത്തിലെത്തുന്നത്.അതിന്റെ 30 ഉം 35 ഉം ശതമാനം കിട്ടുന്ന കക്ഷിയോ മുന്നണിയോ അധികാരത്തിലെത്തുന്നു ഇതിനെയാണോ ജനാധിപത്യമെന്ന് വിളിക്കുന്നത്ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഭാരതമാണെന്നും,എല്ലാ നല്ല ചിന്തകളെയും രണ്ടുകൈയും നീട്ടി സ്വീകരിച്ചവരാണെന്ന് അഭിമാനിക്കുന്നവരുമാണ് നമ്മള്‍.ഇവ ചരിത്ര താളുകളില്‍ എഴുതിവെക്കേണ്ട ഘട്ടത്തോട് അടുത്ത് വരികയാണ്.പുറമെ നമ്മള്‍ ശക്തന്മാരും നല്ലവരും ആണെങ്കില്‍ അകത്ത് ദുര്‍ബലരും ദുഷടന്മാരുമായ് കഴിയുകയാണ്.ഈ ഒരു സ്ഥിതിവിശേഷം മാറിവരണമെങ്കില്‍ ഇന്ത്യന്‍ ജനതയെ കണ്ടറിഞ്ഞു കൊണ്ടുള്ള നയ രൂപീകരണമാകണം കോണ്‍ഗ്രസിന്റെത്.എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുകയും അര്‍ഹതപ്പെട്ട അവകാശങ്ങളും അധികാരങ്ങളും നല്‍കുന്നതും ആവണം അത്ണാം ലോകത്തിലെ നല്ല രാജ്യവും നല്ല ജനങ്ങളുമായ കാലം ഉണ്ടായിരുന്നു.ചേരിചേരാനയത്തിന് പിന്‍ബലം ലഭിച്ചതും അതുകൊണ്ടായിരുന്നു. അതിലേക്ക് തന്നെ നമ്മുക്ക് മടങ്ങിപോകണം.
ഒരു രാജ്യം നന്നാവുന്നത് കുറേ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിലൂടെയും,വ്യവസായിക വിപ്ലവം നടത്തുന്നതിലൂടെയും,സാമ്പത്തീകനേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെയും,കോണ്‍ക്രീറ്റ് വനങ്ങള്‍ കെട്ടിപൊക്കുന്നതിലൂടെയുമല്ല.അവിടത്തെ ഭരണകൂടം നീതിനിര്‍വഹണത്തില്‍ ശുഷകാന്തി കാണിക്കുമ്പോഴും പ്രജകള്‍ ഭരണനിര്‍വാഹണത്തോടും നീതിപീഠങ്ങളോടും കൂറുപുലര്‍ത്തുമ്പോഴുമാണ്‌ഃഋസ്വമായ ജീവിതയാത്രയില്‍ തമ്മില്‍ തമ്മില്‍ പോരാടിയും സ്വയം നശിച്ചും നശിപ്പിച്ചും കാലം കഴിക്കാന്‍ നൂറില്‍ പരം കോടി ജനങ്ങള്‍ക്ക് പ്രേരണ നല്‍ക്കുന്നത് ശരിയല്ല.സ്വതന്ത്ര ഭാരതത്തില്‍ ഒട്ടേറെ നല്ല മുദ്രാവാക്യങ്ങള്‍ വിളിച്ചും വിളിപ്പിച്ചും നാം മുന്നേറിളോകത്തില്‍ ഇന്നേവരെ നടന്ന വിപ്ലവങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ വിപ്ലവം അര്‍ഹതപ്പെട്ടരീതിയില്‍ അധികാരം സംവരണം ചെയ്യുക എന്നതായിരിക്കും.ഇത്തരം ഒരു വിപ്ലവത്തിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതാണ് കാലഘട്ടതിന്റെ ആവശ്യം.അത് വായിച്ചറിയുന്നതിലൂടെയാണ്‌കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ജനപിന്തുണയും പഴയകാല പ്രതാപങ്ങളും തിരിച്ചുപിടിക്കാനുള്ള ഏക മാര്‍ഗം.കോണ്‍ഗ്രസ്സിന്റെ ഭരണമാണ് ഇന്നുള്ള അസമത്വത്തിന് കാരണമെന്ന് വിശ്വസിക്കുകയാണ് നല്ലൊരു വിഭാഗമാളുകളും.അവരുടെയെണം ഏറിക്കൊണ്ടിരിക്കുകയുമാണ് ഇനിയും അധികാരം അര്‍ഹതപ്പെട്ടരീതിയില്‍ ജനങ്ങളില്‍ എത്താതിരുന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്രത്തിനുവേണ്ടി ഉയത്തി പിടിച്ച ത്രി വര്‍ണ പതാക,സ്വതന്ത്ര ഭാരതത്തില്‍ നാടുമുഴുവന്‍ പാറിപറന്ന മൂവര്‍ണകൊടി ഇന്നത് ചില മുക്കിലും മൂലയിലുമായി ചുരുങ്ങിയിരിക്കുന്നത് തിരിച്ചറിയുക. അധികര കൈമാറ്റം നടപ്പാക്കിയിലെങ്കില്‍ ഏതാനും റിട്ടയര്‍മന്റ് ചെയ്ത നേതാക്കളുടെ ശവമഞ്ചത്തില്‍ വിരിക്കാനാകും അതിന്റെ യോഗം.മൂവര്‍ണകൊടിയുടെ തണലില്‍ രാജ്യം അനിഭവിച്ച സ്വാതന്ത്രത്തിന്റെ കുളിരിന് അക്രമികളുടെ തേരുകളിലെത്തുന്ന തീപന്തങ്ങള്‍ക്ക് വഴിമാറികൊടുക്കേണ്ടിവരും.
രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ അധികസമയം ഇല്ല.വിലകയറ്റവും,നാണയപെരുപ്പവും പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുമില്ല.വര്‍ഗീതയയും,ജാതീയതയും,പ്രാദേശീകതയും എല്ലാ വിധ ശക്തിയും സംഭരിച്ച് അഴിഞ്ഞാടാന്‍ ഒരിങ്ങിയിനില്‍ക്കുകയാണ്.വളഞ്ഞ വഴിയിലൂടെ അധികാരം നേടുക എന്നതാണ് അവരുടെ ലക്ഷ്യംണേരായ വഴിയില്‍ കൂടി അധികാരം പങ്കുവെക്കാമെന്ന് കോണ്‍ഗ്രസ്സ് തീരുമാനിക്കുകയാണെങ്കില്‍ ഇത്തരം ദുഷ്ടശക്തികളെ തളക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ലളോകത്തിലെ ആറിലൊന്ന് വരുന്ന ജനകൂട്ടത്തിന്റെ പ്രതീക്ഷയിലും പ്രത്യാശയിലും കരിനിഴല്‍ പടരാതിരിക്കണമെങ്കിലും അതോടൊപ്പം ഭാരതത്തെ പ്രതീക്ഷിച്ച് അതിര്‍ത്തിക്കപ്പുറം കഴിയുന്ന മറ്റന്നേകം കോടി ജനങ്ങളുടെയും വിശ്വാസം തകരാതിരിക്കണമെങ്കിലും കോണ്‍ഗ്രസ്സ് നേത്രത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.
നവയുഗ ശില്‍പികളാകാന്‍ ഭാരതമക്കള്‍ക്ക് കരുത്ത പകരാന്‍ കോണ്‍ഗ്രസ്സിനി കഴിയുമാരാകട്ടെ. ഈ നാടിനും മാനവീകതക്കും എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്. ജയ് ഭാരത് ജയജയ ഭാരത്.
ഈ ലേഖനം പാഥേയം എന്ന പുതിയ ഓണ്ലൈന് മാഗസിനിലും വായിക്കാം
Thursday, April 17, 2008
മലയാള സാഹിത്യത്തില്‍ എഴുത്തുകാരന്‍െറ ആദ്യ ആത്മഹത്യ നടന്നിട്ട് 79 വര്‍ഷം (ഏപ്രില്‍ 18)

മലയാള സാഹിത്യത്തില്‍ എഴുത്തുകാരന്‍െറ ആദ്യ ആത്മഹത്യ നടന്നിട്ട് 79 വര്‍ഷം (ഏപ്രില്‍ 18).
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണത്തിന് ഏഴുവര്‍ഷം മുന്‍പ്, 28-ാം വയസ്സില്‍ നാടകക്കാരനും രാഷ്‌ട്രീയക്കാരനുമായ വിദ്വാന്‍ പി. കേളുനായര്‍ ആത്മഹത്യ ചെയ്‌തത് എന്തിനാവണം?
മരണമെന്നുള്ള ചിന്തയല്ലാതെ മറ്റൊന്നില്ല മനസ്സില്‍ എന്നെഴുതി മരണത്തിലേക്ക് നടക്കാന്‍ മാത്രം വേദനയുടെ കാട്ടുഞെരിഞ്ഞില്‍ മുള്‍പ്പടര്‍പ്പുകള്‍ അദ്ദേഹത്തില്‍ പടര്‍ന്നിരുന്നുവോ? സര്‍ഗാത്മകതയും ചരിത്രബോധവും അസ്വാസ്ഥ്യജനകമായ വിധത്തില്‍ മേളിച്ചിരുന്ന കേളുനായരുടെ ജീവിതം/ആത്മഹത്യ പുതിയ കാലഘട്ടത്തോട് എന്താണ് സംവദിക്കുന്നത്?ഇ.പി. രാജഗോപാലന്‍മലയാളസാഹിത്യത്തിന് എഴുത്തുകാരുടെ ആത്മഹത്യയുടെതായ ചരിത്രവും ഉണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ ഈ ചരിത്രം 1929 ഏപ്രില്‍ 18-ന്‍െറ രാത്രിയോടുകൂടി തുടങ്ങുന്നു. വിദ്വാന്‍ പി. കേളുനായരാണ് ആത്മഹത്യ ചെയ്‌ത ആദ്യത്തെ ആധുനിക മലയാള സാഹിത്യകാരന്‍.
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ദുരന്തത്തിനു (1936) മുമ്പ് നാടകക്കാരനായ ഈ രാഷ്‌ട്രീയക്കാരന്‍ യവനികയ്‌ക്കപ്പുറത്തേക്കു പോയി. ഇരുപത്തെട്ടുവയസ്സ് തികഞ്ഞിരുന്നില്ല. 1901 ജൂണ്‍ 27-നായിരുന്നു ജനനം. കേളുനായരുടെ ആത്മഹത്യ ഒരു കൃതിയായാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. സ്വന്തം സ്ഥലകാലങ്ങളെക്കുറിച്ച്, അവയിലെ വൈരുധ്യങ്ങളെക്കുറിച്ച് ഏറെ പറയുന്ന അധ്യായമാണ് ആ മരണം. സര്‍ഗാത്മകതയും ചരിത്രബോധവും അസ്വാസ്ഥ്യജനകമായ അളവില്‍ മേളിച്ചിരുന്ന മനസ്സായിരുന്നു കേളുനായരുടേത്. അതിനാല്‍ മരണവും പ്രമേയപരമായിത്തീരുന്നു-തന്‍െറ അവസാനത്തെ രചന.
ഇന്ത്യ എന്തെന്ന് നേരിലറിയാന്‍ കഴിഞ്ഞ ആദ്യ മലയാള സാഹിത്യകാരന്മാരില്‍ കേളുനായരും ഉള്‍പ്പെടുന്നുണ്ട്. ഗ്രാമീണന്‍ എന്ന വാക്കിന്‍െറ ചെറിയ അര്‍ഥത്തെ അദ്ദേഹം മറികടന്നിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ശാസ്‌ത്രീയസംഗീതവും കഥകളി സംഗീതവും പഠിച്ച കുഞ്ഞിക്കേളു സ്വയമറിയാതെ വ്യത്യസ്‌തനാവുകയായിരുന്നു. 1906-ല്‍ തീവണ്ടി സ്വന്തം നാട്ടിലെത്തുന്നുണ്ട്. യാത്രയുടെ സൗകര്യത്തെ അറിവിന്‍െറ വളര്‍ച്ചയ്‌ക്കായി പ്രയോജനപ്പെടുത്തുന്ന കേളുനായര്‍ അന്ന് കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന വൈദ്യരത്‌നം പി.എസ്. വാരിയരുടെ ആര്യവൈദ്യകലാലയത്തില്‍നിന്ന് വൈദ്യം പഠിക്കുന്നുണ്ട്. പട്ടാമ്പിയില്‍ പുന്നശ്ശേരി നമ്പി നീലകണ്‌ഠശര്‍മയുടെ ശിഷ്യത്വം നേടി സംസ്‌കൃത വിദ്വാനാകുന്നുണ്ട്.
കേളുനായര്‍ വടക്കേയിന്ത്യയില്‍ പട്ടാളക്കാരനായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും കബീര്‍ കഹാനിയും നേരിലറിയുന്നത് ഇക്കാലത്താണ്. നാട്ടിലെത്തുന്ന കേളുനായരുടെ ദിവസങ്ങള്‍ യാത്രകള്‍ കൊണ്ട് നിബിഡമായി. `ലങ്കാദഹനം' തൊട്ടുള്ള നാടകങ്ങളും അവയിലെ പരിഷ്‌കരണ പ്രമേയങ്ങളും രാഷ്‌ട്രീയേച്ഛകളും സാമൂഹികവിമര്‍ശനവുമെല്ലാം അന്യഥാ കര്‍മഭടനായ ഒരാള്‍ക്ക് മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്നവയാണ്.
രാജ്യം സ്വാതന്ത്ര്യം നേടിയശേഷമേ ശമ്പളം പറ്റൂ എന്ന തെറ്റിക്കാത്ത തീര്‍പ്പോടെ വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയവിദ്യാലയം തുടങ്ങുകയും അവിടെ പ്രധാനാധ്യാപകനാവുകയും ചെയ്യുന്നുണ്ട്, കേളുനായര്‍. നാടകാവതരണം, നാടകങ്ങള്‍ ചിട്ടപ്പെടുത്താനുള്ള യാത്രകള്‍, `ശക്തി' കയ്യെഴുത്തുമാസികാ പ്രവര്‍ത്തനം,
കോണ്‍ഗ്രസിന്‍െറ കാസര്‍കോഡ് താലൂക്ക് ഭാരവാഹിത്വം, പ്രസംഗയാത്രകള്‍, രോഗപരിചരണം, കവിതയെഴുത്ത്, വായന, സമ്മേളന സംഘാടനം, വായനശാലകളുടെ സ്ഥാപനം, ഗാനസദസ്സുകള്‍ എന്നിവയുടെയെല്ലാം തിരക്കില്‍ അദ്ദേഹം കുടുംബത്തെ മറന്നു എന്ന് പതിവുചിട്ടയില്‍ എഴുതുന്നത് മുഴുത്തെറ്റാണ്.
ജീവിതത്തിന്‍െറ കേന്ദ്രമാണ് കുടുംബം എന്ന സ്വാര്‍ഥത നിറഞ്ഞ സങ്കല്‌പത്തെ അദ്ദേഹം നിരസിക്കുക മാത്രമായിരുന്നു. താന്‍ പ്രവര്‍ത്തിക്കുന്ന പലയിടങ്ങളില്‍ ഒരിടമാണ് കുടുംബം എന്നതായിരുന്നു ദൃഢമായ വിശ്വാസം. കുടുംബത്തെ മാറുന്ന സാമൂഹികാവസ്ഥയുടെ ഭാവത്തിനൊത്ത് മാറ്റിയെഴുതാനുള്ള തിടുക്കം കേളുനായര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അത് പിന്തുണയ്‌ക്കപ്പെട്ട തിടുക്കമായിരുന്നില്ല. തുണയറ്റവനെ തുണയ്‌ക്കുന്ന പണത്തിന്‍െറ തുണയും തനിക്കുണ്ടായിരുന്നില്ല. ഫ്യൂഡല്‍ ജീവിതത്തിന്‍െറ പരിഷ്‌കൃതമായ തുടര്‍ച്ചയായി രാഷ്‌ട്രീയപ്രവര്‍ത്തനത്തെ കാണുന്ന സുരക്ഷിതമായ നിലപാടെടുത്തിരുന്ന സഹപ്രവര്‍ത്തകരും കേളുനായരുടെ കാര്യപരിപാടിയെ സമഗ്രതയില്‍ തിരിച്ചറിയാന്‍ കെല്‌പുള്ളവരായിരുന്നില്ല. ജാതീയതയുടെ കളം വിടുകയെന്നത് അവര്‍ക്ക് ഒട്ടും എളുപ്പമല്ലായിരുന്നു.
ഫലം: കടുത്ത ഏകാന്തത.
ഇത് ശാരീരികാസ്വാസ്ഥ്യം പോലുമായി കേളുനായര്‍ അനുഭവിച്ചിരിക്കണം. ഇതില്‍നിന്നുള്ള മോചനമായി അദ്ദേഹം മരണത്തെ തിരഞ്ഞെടുത്തു. നാടകീയസൗന്ദര്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട നദിയൊഴുകുന്ന തിരശ്ശീലയുടെ, വിരിച്ചിട്ട ത്രിവര്‍ണക്കൊടിയുടെ, മാര്‍ക്കിട്ട് ചിട്ടയാക്കിയ ഉത്തരക്കടലാസുകളുടെ, ചുമരില്‍ മിടിക്കുന്ന ഘടികാരത്തിന്‍െറ സാന്നിധ്യത്തില്‍ അവീന്‍ കഴിച്ചുള്ള ഉറക്കം-മരണം വഴി തന്‍െറ കാലത്തിന്‍െറ മൂര്‍ച്ചയുള്ള വൈരുധ്യങ്ങളെ വെളിപ്പെടുത്തുകയായിരുന്നു കേളുനായര്‍. അവയെ വിചാരണ ചെയ്യുകയും. ഇതാണ് തന്‍െറ മരണാനന്തര ജീവിതം.
പുരാവൃത്താധിഷ്‌ഠിതമാണ് ഒന്നൊഴിച്ചെല്ലാ കേളുനായര്‍ കൃതികളും. എങ്കിലും സ്വയമറിയാതെ സ്വജീവിതഘട്ടങ്ങള്‍ അവയില്‍ അടയാളപ്പെടുത്തുന്നുണ്ട് അദ്ദേഹം. അവയുടെ ഡീകോഡിങ് ശീലിച്ചവരില്‍ ഡയറിക്കുറിപ്പുകള്‍ വലിയ വികാരമൊന്നും ഉണ്ടാക്കണമെന്നില്ല. അപ്പോഴും, തപിച്ച ഒരണിയറയിലേക്ക് കടക്കുന്ന അനുഭവം ഈ കുറിപ്പുകള്‍ നല്‍കാതിരിക്കുകയുമില്ല. ഡയറിയെഴുതുന്ന ശീലം എന്നു മുതലാണ് കേളുനായര്‍ തുടങ്ങിയതെന്ന് തിട്ടമില്ല. പട്ടാമ്പിക്കാലം തൊട്ടേ തുടങ്ങിയിരിക്കാം. പക്ഷേ, അവസാനത്തെ ഇരുനൂറ്റിനാല്‌പതു ദിവസത്തെ കുറിപ്പുകളേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അനേകം കയ്യെഴുത്തുപ്രതികള്‍, മാസികകള്‍, ചിത്രക്കടലാസുകള്‍, മറ്റു കടലാസുകള്‍ എന്നിവയെല്ലാം ഒരിക്കലും തിരിച്ചുകിട്ടാത്ത തരത്തില്‍ ഇല്ലാതായിട്ടുണ്ട്. പഴയ ഡയറികളും തീപ്പെട്ടിരിക്കണം. ആത്മഹത്യയുണ്ടാക്കിയ അപമാനത്തില്‍ കേളുനായരോടുള്ള സേ്‌നഹാദരങ്ങള്‍ മങ്ങിയ കാലത്ത് ഈ രേഖകളെല്ലാം പ്രേതക്കടലാസുകള്‍ക്കപ്പുറം എന്തെങ്കിലുമാണെന്നു കരുതാന്‍ കുടുംബത്തില്‍ ആളുണ്ടായിരുന്നില്ല.
ദേശീയപ്രസ്ഥാനത്തിനും കേളുനായര്‍ പെട്ടെന്നുതന്നെ വേണ്ടാത്തയാളായി-കേളുനായരുടെ അതേ തരംഗദൈര്‍ഘ്യത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അതിലുണ്ടായിരുന്നില്ല. ഇടതുപക്ഷ പ്രസ്ഥാനം കേളുനായരെയെന്നല്ല ഗാന്ധിയെപ്പോലും ശരിയായി കണ്ടെത്തുന്നത് ഏറെയേറെ വൈകിയാണല്ലോ. അശ്രദ്ധയുടെയും അവഗണനയുടെയും നീണ്ട ഒഴുക്കിലൂടെ എങ്ങനെയെല്ലാമോ സഞ്ചരിച്ചാണ് ഈ കടലാസു തോണികള്‍ നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്.
1928 ആഗസ്‌ത് 18-നാണ് കുറിപ്പുകള്‍ തുടങ്ങുന്നത്. ആ വര്‍ഷത്തെതന്നെ ഏറെ താളുകള്‍ നഷ്‌ടപ്പെട്ടുപോയി എന്നര്‍ഥം. 1929 ഏപ്രില്‍ 12-ന് ഒറ്റവാക്യത്തില്‍ ഡയറി അവസാനിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ഒരാഴ്‌ചക്കാലം കേളുനായര്‍ എഴുതിയതെല്ലാം മനസ്സില്‍ മാത്രമായിരിക്കണം.
മരിക്കണമെന്നുള്ള ചിന്തയല്ലാതെ മറ്റൊന്നും ഇല്ലാത്തയാളിന് സ്വന്തം പേനയും കടലാസും പോലും കനത്ത ഭാരമായി തോന്നിയിരിക്കാം. ഇനിയെന്തെഴുതാന്‍ എന്നാവണം അപ്പോഴത്തെ വിചാരം.
യാത്രകളുടെ തെളിവുകള്‍, കാലാവസ്ഥാ കാര്യങ്ങള്‍, നിത്യകര്‍മങ്ങള്‍, പണക്കണക്ക്, മനസ്സ് തുറക്കല്‍... ഏറ്റവും ആഴമേറിയ സ്വത്വസ്ഥലത്തെ ആവിഷ്‌കരിക്കുന്നവയാണ് ഈ കുറിപ്പുകളും. താന്‍ ഏറ്റവും ആത്മാര്‍ഥമായി എഴുതിയ വരികള്‍ ഈ സ്വകാര്യക്കുറിപ്പുകളാണ്.
തന്‍െറ വിശിഷ്‌ട മിത്രമായി ഡയറിയെ കേളുനായര്‍ കണ്ടിരിക്കണം (ആന്‍ ഫ്രാങ്ക് `കിറ്റി' എന്നൊരു പേരുപോലും കൊടുത്തായിരുന്നു സ്വന്തം ഡയറി പരിപാലിച്ചിരുന്നത്) സുഹൃത്തുക്കളിലും ബന്ധുക്കളിലും തന്നെ ശരിയായി ഉള്‍ക്കൊള്ളുന്ന കേള്‍വിക്കാര്‍ ഇല്ല എന്ന് കേളുനായര്‍ കരുതിയിരുന്നു.
അതിനാലാണ് ഡയറി യഥാര്‍ഥ സൗഹൃദത്തിന്‍െറ സാമഗ്രിയായിത്തീര്‍ന്നത്. അതൊരു സ്വകാര്യസ്ഥല (personal space) മായിരുന്നു-സ്വന്തം ഉടമസ്ഥതയിലുള്ള ഒരേയൊരു സ്ഥലം. കണ്ടെത്തപ്പെട്ട ഡയറികളില്‍ ഏറ്റവും പ്രാചീനം ജപ്പാനിലെ സ്‌ത്രീകളുടേതാണ്. തലയണപ്പുസ്‌തകം (Pillow Books) എന്നാണവയെ ഡയറി പഠനങ്ങളില്‍ വിളിക്കാറ്. അത്രയും അടുപ്പമുള്ള ഒന്നാണ് ഡയറി- എഴുതിക്കഴിഞ്ഞയുടന്‍ തലയണക്കടിയില്‍ ഒളിപ്പിച്ചുവെക്കുന്ന ആത്മരേഖ. പൊതുധാരണയനുസരിച്ച്, തങ്ങള്‍ക്കുവേണ്ടി മാത്രമാണ് ഡയറിസ്റ്റുകള്‍ എഴുതുന്നത്. ഡയറികളുടെ ഭാവിയിലെ വായനക്കാരും തങ്ങള്‍തന്നെ എന്ന് അവര്‍ കരുതുന്നുണ്ട്. പഴയകാലം ഓര്‍ത്തെടുക്കാനും ഓര്‍മകള്‍ വികസിപ്പിക്കാനുമായി പില്‍ക്കാലത്ത് വായിക്കാനുള്ള കുറിപ്പുകളായി ഡയറിയെ കാണുന്നവര്‍ ഉണ്ട്. എന്നാല്‍ വളരെക്കുറച്ചുപേര്‍ക്കേ പില്‍ക്കാലത്ത് സ്വന്തം ഡയറി വായിക്കാനിടവരാറുള്ളൂ എന്നതാണ് നേര്. സ്വന്തം വായനയ്‌ക്കായി സ്വയം എഴുതുന്ന സ്വന്തം ദൈനംദിന ജീവിതരേഖ എന്ന മൗലിക നിര്‍വചനത്തില്‍ നിന്ന് ഡയറി പുതിയകാലത്ത് വിട്ടുമാറിയിട്ടുണ്ട്.
ഡയറികളുടെ പ്രസിദ്ധീകരണവും അവ നേടുന്ന പൊതുശ്രദ്ധയും അവയ്‌ക്കുണ്ടാവുന്ന വിമര്‍ശനപഠനങ്ങളും അവയെ അവലംബിച്ചുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുമെല്ലാം ഡയറിസ്റ്റുകളെ അബോധതലത്തില്‍ സന്ധിക്കുന്നുണ്ട്. മറ്റുള്ളവരും വായിക്കും തങ്ങളെഴുതുന്നത് എന്ന സാധ്യതയെ മുഴുവനായും വിസ്‌മരിച്ചുകൊണ്ടല്ല ഇന്നാരും എഴുതുന്നത്. ഡയറിയുടെ ഒന്നാം വായനക്കാരന്‍ മാത്രമാണ് എഴുതുന്നയാള്‍- പിന്നീടത് കൈയെഴുത്തു രൂപത്തില്‍ത്തന്നെ ചെറിയൊരു വൃത്തത്തിലെ വായനവസ്‌തുവാകും- ചില ഡയറികളെങ്കിലും പ്രസിദ്ധീകരണം വഴി കമ്പോളത്തില്‍, പൊതുസമൂഹത്തില്‍ എത്തുന്നുമുണ്ട്. എല്ലാ ഡയറികളും പ്രസിദ്ധീകരിക്കാറില്ലെങ്കിലും ഏത് ഡയറിയും ഏതെങ്കിലും കാലത്ത് പ്രസിദ്ധീകരിച്ചുകൂടാ എന്നില്ല. കേളു നായരുടെ ഡയറിപോലെ വളരെക്കാലം കഴിഞ്ഞാവാം എഴുതിക്കഴിഞ്ഞ് ഏതാണ്ട് എട്ടുപതിറ്റാണ്ടുകള്‍ കഴിഞ്ഞാവാം, ഒന്ന് പ്രസിദ്ധീകരിക്കപ്പെടുന്നത്.
ഏത് നിലയിലും പരസ്യമാകല്‍ എന്ന സാധ്യത ആധുനികതയില്‍ ഡയറിയെഴുത്തിന്‍െറ ആഖ്യാനതന്ത്രങ്ങളെ വലിയൊരളവില്‍ സ്വാധീനിക്കുന്നുണ്ട്.
അതിനാല്‍ സുഘടിതമല്ലാത്ത ആത്മകഥയായാണ് ഡയറിയെ കാണേണ്ടത്. അതിനും തനതായ പാഠത്വം (Textuality) ഉണ്ട്.
ഒരുദിവസത്തെ അനുഭവങ്ങളെ മാറിനിന്നു കാണാനുള്ള കാലതാമസം കൂടാതെ, `ചൂടോടെ' എഴുതിവെക്കുകയാണ് ഡയറിസ്റ്റ് ചെയ്യുന്നത്. അത് `അന്ന്' സാഹിത്യമല്ല- അതിന്‍െറ സാഹിതീയത തുടര്‍ന്നു വന്നുചേരുന്ന ഗുണമാണ്. അതിന് പ്രത്യക്ഷത്തില്‍ നിര്‍ദിഷ്‌ട വായനക്കാരന്‍ (Implied reader) ഇല്ല. സ്വാതന്ത്ര്യത്തിന്‍െറ ആധിക്യം എന്ന പ്രതീതിയിലാണ്, കുളിമുറിയിലെന്നപോലെ, ഡയറി എഴുതപ്പെടുന്നത്. സമ്പ്രദായം, പാരമ്പര്യം, ചിട്ട, ആചാരം, വിലക്ക് എന്നിവയെല്ലാം (എല്ലാം ഒന്നുതന്നെ) മറികടക്കാനുള്ള പ്രേരണ ആത്മാഭിമാനമുള്ള ഡയറിസ്റ്റിന് സഹജമായുണ്ട്. കേളു നായരുടെ ഡയറി ഇങ്ങനെയൊരാളെയാണ് ഹാജരാക്കുന്നത്.
സ്വന്തം ലൈംഗികജീവിതത്തെപ്പറ്റിപ്പോലും അതില്‍ എഴുത്തുകള്‍ ഉണ്ട്. ഇരുപത്തെട്ടാം വയസ്സില്‍ എഴുതുന്ന ഡയറിയാണെങ്കിലും വിശ്രമജീവിതത്തിന്‍െറയും വിരാമപ്രാപ്‌തിയുടെയും ഭാവം (Mood) ഈ കുറിപ്പുകളില്‍ കലര്‍ന്നിരിക്കുന്നു. പുതിയ നാടകമെഴുത്തില്ല, ഒറ്റയ്‌ക്കുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നുമില്ല, ചെയ്‌തുപോന്ന ചില കാര്യങ്ങള്‍ തുടര്‍ന്നു ചെയ്യുന്നു എന്നേയുള്ളൂ. ഇത് ഒരുനിലയില്‍ വടക്കേവടക്കന്‍ കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍െറ 1928-29 കാലത്തെ വേഗനിരക്കിന്‍െറ സൂചകംതന്നെയാവാം. പക്ഷേ, സമകാലിക വായനയില്‍ ഇത് മുകളില്‍പ്പറഞ്ഞ ഭാവം നേടുകയാണ്. `ഉറങ്ങി' എന്നെഴുതി ഒപ്പിടുന്നതാണ് പൊതുരീതി. അതിനാല്‍ പിറ്റേന്നാണ് എഴുതുന്നത് എന്നു വിചാരിക്കാം.
ഡയറി, രഹസ്യത്തിന്‍െറ പര്യായമായതിനാല്‍ വസ്‌തുതകളുടെ രഹസ്യം/പരസ്യം എന്ന യുഗ്‌മത്തെ ഇവിടെ കണക്കിലെടുക്കുന്നില്ല. ചിലേടത്ത് എഴുത്ത് ഇംഗ്ലീഷിലേക്ക് വന്നിരിക്കുന്നു. ഇതിലെ വ്യാകരണശുദ്ധിയല്ല, വികാരപരമായ സത്യസന്ധതയാണ് നാം ശ്രദ്ധിക്കേണ്ടത്. മലയാളത്തില്‍ എഴുതിയാല്‍ ശക്തിചോര്‍ന്നുപോകുമെന്ന് തോന്നിപ്പിക്കുന്നവയാണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ഒരു ദിവസത്തിന്‍െറ കുറിപ്പിന്‍െറ ഒടുക്കമാണ് `സ്വന്തം' കാര്യങ്ങള്‍ വരിക. `സ്വന്തം' കാര്യമെന്നാല്‍ ക്ലേശത്തിന്‍െറയും പീഡയുടെയും സഹനത്തിന്‍െറയും ഉള്‍ക്ഷോഭത്തിന്‍െറയും കാര്യമായിരിക്കും. ആത്മവിശ്വാസം പകരുന്നവയോ ആശ്വസിപ്പിക്കുന്നവയോ അല്ല ഒടുക്കത്തെയെഴുത്തുകള്‍.
നാട്ടിലെ കാര്യങ്ങളിലുള്ള നിര്‍മാണാത്മകമായ പങ്കാളിത്തത്തെക്കുറിച്ച് എഴുതിയെഴുതി `സ്വന്തം' കാര്യത്തിലെത്തുമ്പോള്‍ ഒരുതരം നിസ്സഹായതയുടെ സ്വരം കലരുന്നതായി അറിയാനാകും. ഈ ഭാവം അടിഞ്ഞടിഞ്ഞാണ് ഈ കലാകാരനില്‍ ആത്മഹത്യ എന്ന പ്രമേയം രൂപപ്പെടുന്നത്. കുടുംബത്തിന്‍െറ പ്രത്യയശാസ്‌ത്രത്തില്‍ മാറ്റംവരുത്താന്‍ കഴിയുന്നില്ലല്ലോ എന്നതാണ് നിസ്സഹായതാഭാവത്തിന്‍െറ പൊരുള്‍. സ്വന്തം വരുമാനം ഇല്ലാത്തതുകൊണ്ട് സ്വന്തം തീരുമാനങ്ങളുടെ സാമ്പത്തിക ശാസ്‌ത്രത്തെക്കുറിച്ച് തനിക്കുണ്ടാവുന്ന പിടികിട്ടായ്‌മ കേളു നായര്‍ രേഖപ്പെടുത്തുന്നുണ്ട്. കടം വാങ്ങി കടം തീര്‍ക്കല്‍, ചെറിയ സഹായങ്ങള്‍ സ്വീകരിക്കല്‍ തുടങ്ങിയ സ്ഥിരസ്വഭാവമില്ലാത്ത മാര്‍ഗങ്ങള്‍കൊണ്ട് ഒപ്പിച്ചു മാറുന്ന സാമ്പത്തിക നിര്‍വഹണമാണ് നാമീ കുറിപ്പുകളില്‍ ശ്രദ്ധിക്കുന്നത്. `പണക്കാര്‍ സഹായിക്കണം' എന്ന തത്ത്വം ഒരിടത്ത് തത്ത്വമായിത്തന്നെ എഴുതിവെച്ചിരിക്കുന്നു. അത് പണക്കാരെ പണാഭിമാനത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന വിവക്ഷയുമുണ്ട്.
ഗാന്ധിജിയുടെ ട്രസ്റ്റ്‌ഷിപ്പ് ഭാവനയോട് ഒത്തുപോകുന്ന ഈ തത്ത്വത്തില്‍, പണമുണ്ടായതിന്‍െറയും അത് വര്‍ധിപ്പിക്കുന്നതിന്‍െറയും പ്രത്യയശാസ്‌ത്രം പരിഗണിക്കപ്പെടുന്നില്ല. അതിനാല്‍ ഫലത്തില്‍ തത്ത്വം ഉട്ടോപ്യനായിത്തീരുന്നു. ആദര്‍ശവാദത്തിലെ സംഘര്‍ഷഹേതുവാണിത്. ഇതിന്‍െറ അനേകം സാക്ഷ്യങ്ങള്‍ നല്‍കാന്‍ ഡയറിക്കുറിപ്പുകള്‍ക്കാവുന്നുണ്ട്. ഗാന്ധിജിയുടെ പിറന്നാളാഘോഷം കഴിഞ്ഞ്, 1928 ഒക്ടോബര്‍ രണ്ടിന്‍െറ ഡയറിത്താളില്‍ ``ഇന്ന് വളരെ കൃതാര്‍ഥതയുണ്ടായിരുന്നു'' എന്നെഴുതിയിരുന്നു. ഇത്തരം എഴുത്തുകള്‍ക്കു പിന്നിലെ കര്‍മാവേശത്തെയും ആദര്‍ശശുദ്ധിയെയും മാനിക്കാത്ത സമൂഹമാണ് കേളു നായരെ ബലികൊടുത്തത്.
മാറിയ രൂപത്തില്‍ ഈ സമൂഹം തുടരുന്നുണ്ട്- അതുകൊണ്ടാണ് ഈ കുറിപ്പുകള്‍ ഇന്നും പ്രസക്തമായിരിക്കുന്നത്. യഥാര്‍ഥമായൊരു സംഘര്‍ഷത്തിന്‍െറ പ്രമാണമായതിനാലാണ് ഈ കുറിപ്പുകള്‍ വായനയിലെ ആകര്‍ഷണമാകുന്നതും. യാത്രയാണ് ഇതില്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു ഇനം. ഇന്നത്തെ വായനയില്‍ രൂപകസ്ഥാനം തന്നെ നേടുന്നുണ്ട് യാത്ര. ചെറിയ യാത്രകള്‍വരെ അടയാളപ്പെട്ടിട്ടുണ്ട്. മദ്രാസ് വഴി കല്‍ക്കത്തയിലേക്കും തിരിച്ചുമുള്ളതാണ് നീണ്ട യാത്ര. ചില യാത്രകളുടെ ഉദ്ദേശ്യം സ്‌പഷ്‌ടമല്ല- പതിവ് എന്ന നിലയിലാണ് എഴുതിയിരിക്കുന്നത്. യാത്രാപ്പെരുപ്പം ആ ജീവിതത്തിന്‍െറ വിനിമയാവേശത്തെയും ചടുലതയെയും നേരിട്ട് ബോധ്യപ്പെടുത്തുന്നുണ്ട്. ഭക്ഷണത്തിന്‍െറ പരാമര്‍ശങ്ങള്‍ ഇല്ലാത്ത പുറങ്ങളും കുറവാണ്. ഒരു ദിവസത്തെതന്നെ പല തീറ്റകളെപ്പറ്റി എഴുതാറുണ്ട്. ഭക്ഷണത്തിന്‍െറ ലൗകികതയിലുള്ള സാധാരണക്കാരന്‍െറ താല്‍പര്യമാണ് ഇവിടെ വരുന്നത്. ഭക്ഷണചരിത്രവും രേഖപ്പെടുത്തണം എന്ന ശ്രദ്ധയാണിത്. പുതിയ അനുഭവങ്ങളോടുള്ള ആധുനികന്‍െറ ഇഷ്‌ടം പുതിയ ഭക്ഷ്യവസ്‌തുക്കളോടുള്ള ഇഷ്‌ടമായും വരുന്നു. സബര്‍ജില്ലി പഴം തിന്ന കാര്യം ഒരിടത്തുണ്ട്.
എന്നാലിത് ഫ്യൂഡല്‍ ആഘോഷത്തിന്‍െറ മട്ടിലല്ല. മൂത്തവെള്ളം, കുളുത്തത് (പഴങ്കഞ്ഞി) കുടിച്ചുകൊണ്ടാണ് പല ദിവസങ്ങളും തുടങ്ങുന്നത്- ഇത് മറച്ചുവെക്കുന്നില്ല. ഇത് അമാന്യമായ ആഹാരമായി ആരും അക്കാലത്ത് കണ്ടിരുന്നില്ല എന്നുമോര്‍ക്കാം. സസ്യാഹാരിയായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ ആ തിരഞ്ഞെടുപ്പിനെ മഹത്ത്വവത്‌കരിക്കുന്ന നിലപാടുകളൊന്നും എഴുത്തുകളില്ല എന്നത് ശ്രദ്ധേയമാണ്. യാത്രയും ഭക്ഷണവും കേളു നായരുടെ കാര്യത്തില്‍ സുഹൃദ്‌സമാഗമത്തിന്‍െറ പശ്ചാത്തലത്തിലാണ് പഠിക്കപ്പെടേണ്ടത്. ഒരു ദിവസം രാവിലെ അഞ്ചരയ്‌ക്ക് വിശേഷിച്ചൊരു കാര്യവുമില്ലാതെ സുഹൃത്തായ ഗുരുക്കളുടെ വീട്ടില്‍ പോയത് രേഖപ്പെടുത്തിയിരിക്കുന്നു. ദാമോദരഭക്ത (ബി.ഡി.) എന്ന സഹപ്രവര്‍ത്തകനാണ് ഡയറിക്കാലത്ത് കേളു നായരെ നന്നേ സഹായിക്കുന്നയാള്‍. എ.സി. കണ്ണന്‍ നായര്‍, കെ.ടി. കുഞ്ഞി രാമന്‍ നമ്പ്യാര്‍, കുഞ്ഞപ്പ നമ്പ്യാര്‍ (പില്‍ക്കാല കെ.എ. കേരളീയന്‍), പി. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരെല്ലാം വരുന്നുണ്ട്. എന്നാല്‍ ഇവരുടെയൊക്കെ സാന്നിധ്യം കേളുനായര്‍ക്ക് അത്ര പ്രചോദനമായിത്തീര്‍ന്നതായി തോന്നുകയില്ല. സംഭാഷണ വിഷയങ്ങള്‍ ഏതെല്ലാമെന്ന് മിക്കയിടത്തും സൂചിപ്പിക്കാതിരിക്കുന്നത് ഇതിനാലാണ്.
ചെറുസന്ദര്‍ശനത്തിന് വരുന്ന അതിഥികളായ സുഹൃത്തുക്കളുമായുള്ള വിഷയാധിഷ്‌ഠിത സംഭാഷണമാണ് കേളു നായരെ കുറച്ചെങ്കിലും ആവേശം കൊള്ളിക്കുന്നത്. സൗഹൃദങ്ങളെ ഏറെ മാനിച്ചിരുന്ന അവരുടെ ജാത്യേതരഭാവത്തെ പ്രധാനമായി കണ്ടിരുന്ന (മണ്ണാന്‍, മലയന്‍ തുടങ്ങിയ ദലിത വിഭാഗങ്ങള്‍ളില്‍പ്പെടുന്നവരുമായുള്ള ചേര്‍ച്ചയുടെ പുറങ്ങള്‍ ഉണ്ട്). കേളു നായര്‍ ശാസിക്കേണ്ട വേളയില്‍ ശാസിക്കുന്നതും സൗഹൃദത്തിന്‍െറ ഭാഗമാണെന്ന വിശ്വാസക്കാരനായിരുന്നു. തന്‍െറ ഇഷ്‌ടനായ ദാമോദര ഭക്തനോടുതന്നെ കയര്‍ത്തതിന്‍െറയും അതില്‍ കുറ്റബോധമൊന്നും ഇല്ലാതിരിക്കുന്നതിന്‍െറയും ഓര്‍മ ഇവിടെ ഉണ്ട്. സൗഹൃദം എന്ന സ്ഥാപനത്തെ ജനാധിപത്യ കാലത്തിന് അനുഗുണമായി എങ്ങനെ മാറ്റിയെഴുതാം എന്ന പരീക്ഷണമാണ് കേളു നായര്‍ നടത്തിയിരുന്നത്. അപ്പോഴും സൗഹൃദം ഒരാളുടെ സാമൂഹിക നിര്‍ണയത്തിന്‍െറ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണെന്ന് കാണാന്‍ കേളു നായര്‍ക്കാവുന്നില്ല.
സൗഹൃദങ്ങള്‍ക്കപ്പുറത്തെ ഏകാന്തതയുടെ അനുഭവം ഒന്നിലേറെ സന്ദര്‍ഭങ്ങളില്‍ തെല്ല് വാചാലമായിത്തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
സ്‌കൂളാണ് മറ്റൊരു വിഷയം. അതിലുള്ള തുടര്‍ച്ചയായ ശ്രദ്ധ സവിശേഷമോ നാടകീയമോ അല്ല. പ്രകൃതത്തിന്‍െറ ഭാഗമായിത്തീര്‍ന്നതാണ് സ്‌കൂള്‍. സ്‌കൂളിന്‍െറ ശൈലി എന്തായിരുന്നുവെന്ന്, അത് എത്രമാത്രം സര്‍ഗാത്മകവും ജൈവവുമായിരുന്നുവെന്ന് സ്‌കൂള്‍ പരാമര്‍ശങ്ങള്‍ ഒന്നിച്ചുവെച്ച് നോക്കിയാലറിയാം. ഒരു നാട്ടുകാരന്‍െറ വീടിന് തീപിടിച്ചപ്പോള്‍ ഓടിയെത്തി തീകെടുത്തുന്ന അധ്യാപകരെയും കുട്ടികളെയും ഡയറിക്കുറിപ്പ് അഭിനന്ദിക്കുന്നുണ്ട്. സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ സഹാധ്യാപകരുടെ കാര്യമൊന്നും എടുത്തുപറയുന്നില്ല എന്നത് ശ്രദ്ധാര്‍ഹണ്. സ്‌കൂള്‍ പ്രവര്‍ത്തനത്തിലും ദര്‍ശനപരമായ ഏകാന്തത കേളു നായര്‍ അനുഭവിച്ചിരുന്നുവോ? പ്രതിരോധാത്മകവും പരീക്ഷണാത്മകവുമായ പാഠ്യപദ്ധതിയായിരുന്നു വിജ്ഞാന ദായിനി ദേശീയ വിദ്യാലയത്തിലേത്. ഭാര്യയുടെ അനുജന്‍ കരുണാകരന്‍ സ്‌കൂള്‍ വിട്ട കാര്യമെഴുതിയ പുറത്തില്‍ ഈ വ്യതിരിക്തതയുടെ കണക്കെടുപ്പ് കൃത്യമായി ഉണ്ട്.
സ്‌കൂള്‍ പോലെത്തന്നെ ഒരു സ്ഥാപനമായാണ് `ശക്തി' മാസികയെയും കണ്ടിരുന്നത്. അതിന്‍െറ പ്രസാധനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിറയെ കാണാം.
സ്‌കൂളിനേക്കാളും സര്‍ഗാത്മകത പ്രകടിപ്പിക്കാവുന്ന തുറയായി മാസികാ പ്രസാധനത്തെ കേളു നായര്‍ കണ്ടിരുന്നു. അച്ചടിയിലേക്ക് കയറ്റം നേടുന്ന മാസിക ഡയറിക്കുറിപ്പുകളില്‍ പടിപടിയായി വളരുന്ന പ്രമേയമാണ്. നാടകത്തെക്കുറിച്ചുള്ള സൂചകങ്ങളുംകുറേയുണ്ടെങ്കിലും അവതരണത്തിന്‍െറ വിശദാംശങ്ങള്‍ കുറവാണ്. ഒരവതരണം (കൊങ്കിണി ഹാളിലേത്) വിശദമായി എഴുതിയിരിക്കുന്നു. നാടകം കളിക്കുന്നതിലെ താത്‌പര്യം ആളുകള്‍ക്ക് കുറയുന്നു എന്നു പറഞ്ഞുകൊണ്ട് അതിന്‍െറ പലപല കാരണങ്ങള്‍ കണ്ടെത്തുന്ന ഭാഗങ്ങള്‍ അത്യന്തം സൂക്ഷ്‌മവും വികാരപരവുമാണ്. നാടകംകൊണ്ടുള്ള വരുമാനത്തിന്‍െറ കാര്യം പറഞ്ഞാണ് ഒരവതരണത്തെക്കുറിച്ചുള്ള കുറിപ്പിന് അറുതിയാവുക.
``42-0-0ഉം ചില്ലറയും ഉണ്ടായിരുന്നുവെന്നറിഞ്ഞു.'' ``145 ഉറുപ്പികയോളം റൊക്കം പിരിഞ്ഞതിനു പുറമെ സര്‍വ്വെക്കാര്‍ക്ക് ടിക്കറ്റു കൊടുത്ത വകയും കൂടി ആകെ 168 ക. യുണ്ടെന്ന് പിന്നീടറിഞ്ഞു'', ``28 ഉറുപ്പിക പിരിഞ്ഞിട്ടുണ്ടെന്നറിഞ്ഞു'' എന്നൊക്കെയാണ് പരാമര്‍ശങ്ങള്‍. താന്‍ പണം തൊടാറില്ല എന്ന് ചുരുക്കം. ജ്യേഷ്‌ഠത്തി പണം വേണമെന്ന് പറഞ്ഞുവന്നതിനെക്കുറിച്ചുള്ള ഓര്‍മയില്‍ ഇക്കാര്യം തെളിച്ചുപറയുന്നുണ്ട്. ``അത് (പണം) പൊതുവെ ജനങ്ങള്‍ക്കുള്ളതാണ്'' എന്നതുപോലുള്ള ഒരുവാക്യം പൊതു പ്രസംഗത്തിലല്ലാതെ, ഒരലങ്കാരവുമില്ലാതെയും മറ്റൊരു അര്‍ഥവുമില്ലാതെയും സ്വകാര്യ ഡയറിയില്‍ വരുന്നതിലെ ആത്മാര്‍ഥത, അസാധാരണമാണ്- പേടിപ്പെടുത്തുന്നതാണ്. താന്‍ പ്രധാനിയായ സംഘത്തിന്‍െറ നാടകം കാണാന്‍ ഓരോ സന്ദര്‍ഭത്തിലും ഭാര്യയ്‌ക്ക് കൃത്യമായി പണം കൊടുക്കുന്ന കാര്യം ഇതോടു ചേര്‍ത്തുവായിക്കണം. പല നാടകസുഹൃത്തുക്കളും ഈ ശീലമുള്ളവരല്ല എന്ന പില്‌ക്കാലത്തെയൊരു കണ്ടെത്തലില്‍ ഏകാന്തതയുടെ പ്രമേയം വീണ്ടും തലനീട്ടുന്നുമുണ്ട്. പണം, സമയം എന്നിവയിലെ കൃത്യത ഡയറിയിലുടനീളം കാണാം- സ്‌കൂളില്‍ ഘടികാരം ഉണ്ടായിരുന്നു.
ഇതൊരു ഗാന്ധിയന്‍ ശൈലിയായി കേളു നായര്‍ സാംശീകരിച്ചതാണ്. പണക്കണക്ക് കലാകാരന്‍െറ (കേവല പ്രായോഗികതാ വാദത്തിന്‍െറതായ) മറുവശമല്ല കാണിച്ചുതരുന്നത് എന്നര്‍ഥം........
Subscribe to:
Posts (Atom)