Thursday, August 26, 2010

ഓണത്തിന്റെ ഐഹിത്യങ്ങള്‍



ഓണവും കഴിഞ്ഞു സദ്യയുടെ രുചിയും പോയി എന്നിട്ടാണോ ഓണത്തിന്റെ ഐഹിത്യങ്ങള്‍! എന്നാലും ഒന്നു വായിച്ചേക്കാം അല്ലേ?

ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെയാണ് . അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു.

മഹാബലിയുടെ ഐശ്വര്യത്തില്‍അസൂയാലുക്കളായ ദേവന്മാര്‍മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍വാമനന് അനുവാദം നല്കി.

ആകാശംമുട്ടെ വളര്‍ന്ന വാമനന്‍തന്റെ കാല്പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന്‍മഹാബലിക്കു നല്കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്ശിക്കാന്‍വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ഉള്ള വിശ്വാസം.

തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ഒരുക്കങ്ങളാരംഭിക്കുകയാണ്.
'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍മുതലാണ് പൂക്കളം ഒരുക്കാന് തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍മുതല്‍മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍സ്ഥാനമുള്ളൂ. ഉത്രാടത്തിന്നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ഒരുക്കുന്നത്.മൂലം നാളീല് ചതുരാക്രിതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

തിരുവോണപുലരിയില്‍കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുന്‍പില്‍ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്പരൂപത്തിന് മുന്നില്‍മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങള്‍മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകള്‍പോലെതന്നെ തൂശനിലയില്‍ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്‍പ്പിച്ചിരുത്തുകയും അദ്ദേത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.

തൃശൂര്‍ജില്ലയിലെ തെക്കന്‍ഭാഗങ്ങളില്‍തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേല്ക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ രൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നു.

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.

കാളന്, ഓലന്, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയര്, വഴുതനങ്ങ, പാവക്ക, ശര്ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില് ഇല വയ്ക്കണം. ഇടതുമുകളില് ഉപ്പേരി, വലതുതാഴെ ശര്ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്, ഓലന്, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ഓണത്തോടനുബന്ധിച്ച് അത്തം നാളില്‍നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിലെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം. 1949 ല്‍തിരുവിതാംകൂര്‍കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കി.

ഇനി ഓണനാളുകളില്‍മാത്രം നടക്കുന്ന ഓണകളികള്‍
നഗരങ്ങളിലേക്കാളുപരി നാട്ടിന്‍പുറങ്ങളിലാണ് കൂടുതല്‍നടക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരില്‍ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണ് ഉണര്‍ത്തുന്നത്.

മലയാളികളുടെ ദേശീയോത്സവമായ ഓണം 1961 ലാണ് കേരളാ ഗവണ്മെന്റ് ഓണം ദേശീയോത്സവമാക്കുന്നത് അതോടുകൂടി ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി ഓണം രൂപാന്തരപ്പെട്ടു.

Saturday, August 14, 2010

ഇന്ത്യന്‍സ്വാതന്ത്ര്യസമരഘട്ടങ്ങളിലൂടെ ഒരു യാത്ര


നമ്മുടെ രാജ്യത്തിന്‌സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍അവകാശം ലഭിച്ചിട്ട് അറുപത്തിമൂന്ന് വര്‍ഷങ്ങള്‍പിന്നിടുന്ന ഈ വേളയില്‍ഇന്ത്യന്‍സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്‌.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ഇന്ത്യയില്‍സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍സമരം ശക്തി പ്രാപിക്കാന്‍തുടങ്ങി.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത് അക്കാലത്ത് ഇന്ത്യയില്‍ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍എന്നീ രാജ്യങ്ങളുടെ കോളനിഭരണമായിരുന്നു നടന്നിരുന്നത്.ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍പിന്നീട് കൂട്ടായി ഇന്ത്യന്‍സ്വാതന്ത്ര്യസമരം എന്ന പേരില്‍അറിയപ്പെട്ടത്.

ആദ്യകാലത്ത് ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസ് ആയിരുന്നു സമരങ്ങള്‍ക്ക് നേത്രത്വം നല്‍കിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ശ്രീ അരബിന്ദോ, ലാല്‍ബാല്‍പാല്‍തുടങ്ങിയവരുടെ കീഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കൂടുതല്‍വിപ്ലവകരമായ തീരുമാനങ്ങള്‍കൈകൊള്ളുകയുണ്ടായി.

1857-ലെ ശിപായി ലഹള എന്നുവിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ഇന്ത്യയില്‍സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ശക്തി പ്രാപിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോണ്‍ഗ്രസ്, മഹാത്മാ ഗാന്ധി നേതൃത്വം നല്‍കിയ പൊതു നിസ്സഹകരണം, അഹിംസാ മാര്‍ഗ്ഗത്തിലുള്ള സമരം, തുടങ്ങിയ ആശയങ്ങളെ സ്വീകരിച്ചു. സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള മറ്റു ചില നേതാക്കന്മാര്‍പില്‍ക്കാലത്ത് സ്വാതന്ത്ര്യസമരത്തില്‍തീവ്രവാദപരമായ ഒരു സമീപനം സ്വീകരിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഗാന്ധിജി നേതൃത്വം നല്‍കിയ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും നേതാജി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഐ.എന്‍.എ. പോലെയുള്ള പ്രസ്ഥാനങ്ങളും അവയുടെ ഉന്നതിയിലെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ മുംബൈ ലഹള, ഐ.എന്‍.എ-യുടെ റെഡ് ഫോര്‍ട്ട് വിചാരണ, തുടങ്ങിയ സംഭവവികാസങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിനു ആക്കം കൂട്ടി. ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തില്‍ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യന്‍ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു.

ഇന്ത്യ, പാക്കിസ്ഥാന്‍എന്നീ രാജ്യങ്ങള്‍1947 ആഗസ്റ്റില്‍രൂപീകൃതമായി.1950 ജനുവരി 26 വരെ ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍ആയി തുടര്‍ന്നു. 1950 ജനുവരി 26-നു ഇന്ത്യന്‍ഭരണഘടന അംഗീകരിക്കുകയും ഇന്ത്യ സ്വയം ഒരു റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് 1956-ല്‍ആണ്.

ആഭ്യന്തര കലഹങ്ങള്‍കാരണം പാക്കിസ്ഥാനില്‍പലതവണ ജനാധിപത്യം മരവിപ്പിക്കേണ്ടി വന്നു. 1971-ലെ പാക്കിസ്ഥാന്‍ആഭ്യന്തരയുദ്ധത്തിന്റെ പരിണതഫലമായി 1971-ലെ ഇന്ത്യാ പാക്ക് യുദ്ധം പൊട്ടിപ്പുറപ്പെടുകയും കിഴക്കന്‍പാക്കിസ്ഥാന്‍വിഘടിച്ച് ബംഗ്ലാദേശ് രാജ്യം രൂപീകൃതമാവുകയും ചെയ്തു.

വിദേശികള്‍കൊണ്ടുവന്ന വിദ്യാഭ്യാസ പുരോഗതിയും വ്യാവസായിക പുരോഗതിയും ഇന്ത്യയുടെ പ്രശ്നങ്ങള്‍പരിഹരിക്കുന്നതിനു ആവശ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. ഇന്ത്യന്‍കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ ഗോപാല കൃഷ്ണ ഗോഖലെ ഗാന്ധിയുടെ വഴികാട്ടിയായി.

ആദ്യകാലത്ത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യക്കാര്‍ക്കും ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തിലൂടെയുളള നിസ്സഹകരണത്തില്‍ഊന്നിയുളള ആശയങ്ങളും പദ്ധതികളും അപ്രായോഗികമായി തോന്നി.

ഗാന്ധിയുടെ വീക്ഷണം ലക്ഷക്കണക്കിനു ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു കൊണ്ടുവന്നു. സ്വാതന്ത്ര്യ സമരം ഉപരിവര്‍ഗ്ഗത്തിന്റെ സമരം എന്നതില്‍നിന്നും ഒരു ദേശീയ സമരമായി പരിണമിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യങ്ങളില്‍ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ആവശ്യങ്ങളും ചേര്‍ക്കപ്പെട്ടു.

400 കിലോമീറ്റര്‍ദൂരമുളള ഈ പദയാത്ര അഹ്മദാബാദിലുളള തന്റെ ആശ്രമത്തില്‍നിന്നും ദണ്ഡിയിലേയ്ക്കുളള ഈ യാത്ര 1930 മാര്‍ച്ച് 12-നും ഏപ്രില്‍6-നും ഇടയ്ക്കാണ് നടത്തിയത്. ഈ പദയാത്ര ദണ്ഡി യാത്ര അഥവാ ഉപ്പു സത്യാഗ്രഹം എന്ന് അറിയപ്പെടുന്നു. ദണ്ഡിയില്‍വെച്ച് ബ്രിട്ടീഷുകാര്‍ഉപ്പിന്മേല്‍ഏര്‍പ്പെടുത്തിയ നികുതിയില്‍പ്രതിഷേധമായി ഗാന്ധിയും ആയിരക്കണക്കിനു അനുയായികളും കടല്‍വെളളത്തില്‍നിന്നും ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ഏപ്രില്‍1930-ല്‍കല്‍ക്കട്ടയില്‍പോലീസും ജനക്കൂട്ടവും തമ്മില്‍രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍നടന്നു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് (1930-31) ഒരു ലക്ഷത്തോളം ജനങ്ങള്‍ജയിലില്‍അടയ്ക്കപ്പെട്ടു. പെഷാവാറില്‍നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലീസ് വെടിയുതിര്‍ത്തു. കിസ്സ ഖവാനി ബസാര്‍കൂട്ടക്കൊല എന്ന് അറിയപ്പെട്ട ഈ സംഭവം പുതുതായി രൂപം കൊണ്ട ഖുദായി ഖിദ്മത്ഗര്‍പ്രസ്ഥാനത്തെ ദേശീയതലത്തിലേയ്ക്ക് കൊണ്ടുവന്നു. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന്‍അബ്ദുള്‍ഘഫ്ഫാര്‍ഖാന്‍ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകന്‍.

ഗാന്ധിജി ജയിലില്‍കിടക്കവേ ലണ്ടനില്‍1930 നവംബറില്‍ആദ്യത്തെ വട്ടമേശ സമ്മേളനം നടന്നു. ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസിനു ഈ സമ്മേളനത്തില്‍പ്രാതിനിധ്യം ഇല്ലായിരുന്നു. സത്യാഗ്രഹത്തിന്റെ സാമ്പത്തിക കഷ്ടതകള്‍കാരണം കോണ്‍ഗ്രസിനു മേലുള്ള നിരോധനം നീക്കപ്പെട്ടു. ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങളും 1931 ജനുവരിയില്‍ജയില്‍മോചിതരായി.

മാര്‍ച്ച് 1931-ല്‍ഗാന്ധി-ഇര്‍വ്വിന്‍ഉടമ്പടി ഒപ്പുവെച്ചു. സര്‍ക്കാര്‍എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാം എന്നു സമ്മതിച്ചു. എന്നാല്‍ചില പ്രധാന വിപ്ലവകാരികളെ വിട്ടയച്ചില്ല. ഭഗത് സിങ്ങിന്റെയും രണ്ട് സഹ വിപ്ലവകാരികളുടെയും വധശിക്ഷ പിന്‍‌വലിച്ചില്ല. ഇത് കോണ്‍ഗ്രസിനെതിരായ പ്രതിഷേധം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനു പുറത്തും വര്‍ദ്ധിപ്പിച്ചു. ഇതിനു പകരമായി ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം നിര്‍ത്തലാക്കാം എന്നും ലണ്ടനില്‍1931 സെപ്റ്റംബറില്‍നടക്കാനിരിക്കുന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍കോണ്‍ഗ്രസിന്റെ ഏക പ്രതിനിധി ആയി പങ്കെടുക്കാം എന്നും സമ്മതിച്ചു. ഈ സമ്മേളനം 1931 ഡിസംബറില്‍പരാജയത്തില്‍കലാശിച്ചു. ഗാന്ധി ഇന്ത്യയില്‍തിരിച്ചെത്തി, 1932 ജനുവരിയില്‍നിസ്സഹകരണ പ്രസ്ഥാനം പുനരാരംഭിക്കാന്‍തീരുമാനിച്ചു.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍കോണ്‍ഗ്രസും സര്‍ക്കരും തമ്മില്‍പല ചര്‍ച്ചകളും പ്രതിസന്ധികളും ഉണ്ടായി. ഇവയുടെ പരിണതഫലമായി 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഉരുത്തിരിഞ്ഞു. അപ്പൊഴേയ്ക്കും കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള അകലം വളരെ വര്‍ദ്ധിക്കുകയും ഇരു പാര്‍ട്ടികളും പരസ്പരം വിദ്വേഷത്തോടെ കുറ്റപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വാദം മുസ്ലീം ലീഗ് ഖണ്ഡിച്ചു. മുസ്ലീം ലീഗ് എല്ലാ മുസ്ലീങ്ങളുടെയും പ്രത്യാശയുടെ ശബ്ദമാണെന്ന മുസ്ലീം ലീഗ് വാദത്തെ കോണ്‍ഗ്രസും ഖണ്ഡിച്ചു.

ഇന്ത്യക്കാരെ രണ്ടാം ലോക മഹായുദ്ധത്തിനു അയച്ചതിനു എതിരായും ഗാന്ധിയുടെ ഇന്ത്യയ്ക്കു ഉടനടി സ്വാതന്ത്ര്യം നല്‍കൂ എന്ന ആഹ്വാനത്തിനും പ്രതികരണമായി 1942 ആഗസ്റ്റില്‍ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനമായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളന്‍) അഥവാ ആഗസ്റ്റ് പ്രസ്ഥാനം
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാര്‍ദ്ധയില്‍വെച്ചു 1939 സെപ്റ്റംബറില്‍നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി. ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ബ്രിട്ടീഷുകാര്‍ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.

ബ്രിട്ടീഷ് സര്‍ക്കാര്‍സ്റ്റാന്‍ഫോര്‍ഡ് ക്രിപ്സിനു കീഴില്‍ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. ക്രിപ്സ് മിഷന്‍എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തില്‍നിന്നും വൈസ്രോയില്‍നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍നിയമസഭയ്ക്കു നല്‍കുന്നതിനു പകരമായി കോണ്‍ഗ്രസില്‍നിന്നും യുദ്ധകാലത്ത് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തില്‍ഒരു ഉടമ്പടിയില്‍എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം. എങ്കിലും സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങള്‍കൈയൊഴിയും എന്ന് വ്യക്തമായി നിര്‍‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷന്‍നല്‍കാന്‍തയ്യാറായ പരിമിത-ഡൊമീനിയന്‍പദവി ഇന്ത്യന്‍പ്രസ്ഥാനത്തിനു പൂര്‍ണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷന്‍പരാജയപ്പെട്ടു.

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തില്‍ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ഉറച്ചതും എന്നാല്‍അക്രമരഹിതവുമായ ചെറുത്തുനില്‍പ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓര്‍ഡൈ” (പ്രവര്‍ത്തിക്കുക അല്ലെങ്കില്‍മരിക്കുക) എന്ന ആഹ്വാനത്തില്‍പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ആഗസ്റ്റ് ക്രാന്തി മൈദാന്‍(ആഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാര്‍തുറുങ്കിലടച്ചു. ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലില്‍കഴിയേണ്ടി വന്നു.

1942 ആഗസ്റ്റ് 8-നു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തില്‍ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാര്‍ആവശ്യങ്ങള്‍അംഗീകരിച്ചില്ലെങ്കില്‍വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു. ബോംബെയിലെ ഗവാലിയ റ്റാങ്കില്‍ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാന്‍ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര രാഷ്ട്രമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു.

ജാപ്പനീസ് സൈന്യം ഇന്ത്യ-ബര്‍മ്മ അതിര്‍ത്തിവരെ എത്തിയതില്‍വിഹ്വലരായിരുന്ന ബ്രിട്ടീഷുകാര്‍ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ഗാന്ധിയെ പൂനെയിലെ ആഗാ ഖാന്‍കൊട്ടാരത്തില്‍തടവിലടച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമായ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക സമിതിയെ മുഴുവന്‍അഹ്മദ്നഗര്‍കോട്ടയില്‍തടവിലടച്ചു. ബ്രിട്ടീഷുകാര്‍കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതില്‍പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു.

തൊഴിലാളികള്‍തൊഴില്‍‌സ്ഥലങ്ങളില്‍നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങള്‍ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. ഇന്ത്യന്‍അധോലോക സംഘടനകള്‍സഖ്യകക്ഷികളുടെ സേനയ്ക്ക് അവശ്യസാധനങ്ങള്‍എത്തിക്കുന്ന വാഹന നിരകളില്‍ബോംബ് ആക്രമണങ്ങള്‍നടത്തി, സര്‍ക്കാര്‍കെട്ടിടങ്ങള്‍അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാര്‍ത്താവിനിമയ സം‌വിധാനങ്ങള്‍തകര്‍ത്തു. മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന മറ്റ് രാഷ്ട്രീയ ശക്തികളെ ഒരു കുടക്കീഴില്‍ഒറ്റ ശക്തമായ പ്രക്ഷോഭമായി അണിനിരത്താന്‍കോണ്‍ഗ്രസിനു കഴിഞ്ഞില്ല.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യത്തില്‍കോണ്‍ഗ്രസിനു മുസ്ലീം ജനതയുടെ ഭൂരിഭാഗത്തുനിന്നും സജീവമല്ലാത്ത പിന്തുണ ലഭിച്ചു.ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വന്‍തോതില്‍അറസ്റ്റുകള്‍നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകള്‍ചുമത്തി, പ്രകടനക്കാരെ പൊതുസ്ഥലത്ത് ചമ്മട്ടിയ്ക്കടിച്ചു.

പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളുടെ പല പ്രവര്‍ത്തികളും ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളില്‍നിന്നും വ്യതിചലിച്ചു. പ്രാദേശിക അധോലോക സംഘടനകള്‍ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും 1943-ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചു.

1947 ജൂണ്‍3-നു ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ജനറല്‍ആയ വൈസ്കൌണ്ട് ലൂയി മൌണ്ട്ബാറ്റണ്‍ബ്രിട്ടീഷ് ഇന്ത്യന്‍സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാക്കിസ്ഥാന്‍ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14-നു പാക്കിസ്ഥാന്‍ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി.

ഹിന്ദുക്കളും മുസ്ലീങ്ങളും സിഖ് മതസ്ഥരും തമ്മില്‍രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍നടന്നു. പ്രധാനമന്ത്രി നെഹ്രുവും ഉപ പ്രധാനമന്ത്രി സര്‍ദ്ദാര്‍വല്ലഭായി പട്ടേലും മൌണ്ട് ബാറ്റണെ ഇന്ത്യയുടെ ഗവര്‍ണര്‍ജനറല്‍ആയി തുടരാന്‍ക്ഷണിച്ചു. 1948 ജൂണില്‍മൌണ്ട് ബാറ്റണു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവര്‍ണര്‍ജനറല്‍ആയി സ്ഥാനമേറ്റു. 565 നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ദൌത്യം പട്ടേല്‍ഏറ്റെടുത്തു. തന്റെ “പട്ടു കയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ പട്ടേല്‍ഈ ശ്രമങ്ങളെ പൂര്‍ത്തീകരിച്ചു. ജുനഗഡ്, ജമ്മു കശ്മീര്‍, ഹൈദ്രാബാദ് സംസ്ഥാനം, ഓപറേഷന്‍പോളോ എന്നിവയില്‍നാട്ടുരാജ്യങ്ങളെ ഇന്ത്യയോടു ചേര്‍ക്കാന്‍പട്ടേല്‍സൈനീകശക്തി ഉപയോഗിച്ചു.
ഭരണഘടന നിര്‍മ്മിക്കുന്ന ജോലി 1949 നവംബര്‍26-നു നിയമസഭ പൂര്‍ത്തിയാക്കി.

1950 ജനുവരി 26-നു റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവില്‍വന്നു. നിയമസഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രാജേന്ദ്രപ്രസാദ് ഗവര്‍ണര്‍ജനറല്‍രാജഗോപാലാചാരിയില്‍നിന്നും അധികാരം ഏറ്റെടുത്തു. പിന്നാലെ സ്വതന്ത്ര പരമാധികാര ഇന്ത്യ മറ്റ് രണ്ട് ഭൂഭാഗങ്ങളെയും രാഷ്ട്രത്തോടു കൂട്ടിച്ചേര്‍ത്തു: പോര്‍ച്ചുഗീസ് നിയന്ത്രണത്തില്‍നിന്നും 1961-ല്‍ഗോവയും 1954-ല്‍ഫ്രഞ്ച് അധീനതയില്‍നിന്നും പോണ്ടിച്ചേരിയും. 1952-ല്‍ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.

കുറിപ്പ്:ലൈബ്രറി ഓഫ് കോണ്‍ഗ്രസ്,വിക്കിപീഡിയ,കണ്ട്രി സ്റ്റഡീസ് എന്നിവയില്‍നിന്നുളള വിവരങ്ങള്‍ഉള്‍ക്കൊള്ളുന്നു.

Wednesday, August 11, 2010

പ്രഭാതം മുതല്‍പ്രദോഷം വരെ



ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍നാലാമതു പറയുന്ന വ്രതാനുഷ്ഠാന മാസമായ റമദാന്‍വരുന്നത് ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ്.

ശ‌അബാന്‍മുപ്പത് ദിവസം തികയുകയോ റമദാന്‍മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ആരംഭിക്കുന്നു. ശവ്വാല്‍മാസപ്പിറവി കാണുകയോ റമദാന്‍മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍അവസാനിക്കുന്നു. ഇതിനിടയില്‍വരുന്ന 29 അല്ലെങ്കില്‍30 ദിവസമാണ് റമദാന്‍.

ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്.

മാസങ്ങളില്‍അല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാന്‍എന്നാണ് ഇസ്‌ലാമിക വിശ്വാസം. സാധാരണ മാസങ്ങളെ കേവലം പേര് വിളിച്ച് പ്രയോഗിക്കുമ്പോല്‍റമദാന്‍മാസത്തെ മാത്രം ശഹറു റമദാന്‍എന്നാണ് ഖുര്‍ആന്‍വിശേഷിപ്പിക്കുന്നത്.

പരിശുദ്ധ ഖുര്‍ആന്‍ആദ്യമായി അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് ഈ മാസത്തിന് പ്രാധാന്യം നല്‍കുന്നു.

ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക അലെങ്കില്‍അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം. നോമ്പ് എന്ന് സാധാരണയായി പറയുന്നു. എന്നാല്‍ഉപവസിക്കുന്നവന്‍, വ്രതമനുഷ്ടിക്കുന്നവന്‍എന്നൊക്കെയാണ് അര്‍ത്ഥം.

പ്രഭാതം മുതല്‍പ്രദോഷം വരെ അന്നപാനീയങ്ങള്‍ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കുക എന്നാതാണ് സ്വൌം അഥവാ സ്വിയാം.

ഭകഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരിക ഇഛകള്‍ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്. കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങള്‍ക്കും അവന്‍സ്വൌം എടുക്കണം.

റമദാന്‍മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്. അത് രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, അവശരായ വൃദ്ധര്‍, യാത്രക്കാര്‍എന്നിവര്‍ഒഴികെ എല്ലാ മുസ്ലീമുകള്‍ക്കും നിര്‍ബന്ധമാണ്.

റമദാനില്‍ഇസ്ലാം മതവിശ്വസികള്‍നല്കേണ്ട ദാനമാണ് സകാത്ത്.
സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാക്കല്‍, ഗുണകരം എന്നൊക്കെയാണര്‍ഥം. ഇത്‌ധനികന്‍പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികള്‍ക്ക്‌നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ധനികന്റെ സ്വത്തില്‍അവര്‍ക്ക്‌ദൈവം നല്കിയ അവകാശമാണ്‌എന്ന് ഖുര്‍ആന്‍വ്യക്തമാക്കിയിട്ടുണ്ട്‌. നിര്‍ബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ഒന്നാണ് സകാത്ത്.

ശവ്വാല്‍ഒന്നിന് ഈദ് അല്‍ഫിതര്‍ അഥവാ ചെറിയ പെരുന്നാള്‍ആഘോഷിക്കുന്നു.

Wednesday, June 16, 2010

പി.രാമനും,എസ്സ്.ജോസഫും

മാതൃഭൂമി ലക്കം 88:4 ല്‍ പി.രാമന്‍ എഴുതിയ ലേഖനമാണ് ഇങ്ങനെയൊരു കുറിപ്പിന് കാരണം.

പാരത്രിക സൌഭാഗ്യങ്ങളെ കുറിച്ച് സൌന്ദര്യാത്മകമായി സംസാരിച്ച നബി തിരുമേനിയുടെ പ്രഥമ വനിത ആയിഷ പോലും കവിത എഴുതുകയും വായിക്കുകയും ചെയ്തിരുന്നു.പ്രാചീനകാലം മുതല്‍ക്കേ കവിത മാനവ ഹൃദയങ്ങളില്‍ മഹത്തായ സ്വാധീനം ചെലുത്തിയീട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.ജാതിമത, ബ്രാഹ്മണ, അബ്രാഹ്മണ, ദേശ, ഭാഷ ചിന്തകള്‍ക്ക് അതീതമാണ് കവിതയുടെ ലോകം.

അരിസ്റോട്ടിലിന്റെ കാലം മുതല്‍ക്കേ കാവ്യമീമാംസകര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയീട്ടുണ്ട്.

അത്രയൊന്നും മോശമല്ലാത്ത യുവകവികളായ പി.രാമനും,എസ്സ്.ജോസഫും തമ്മിലൊരു കശപിശ പിന്നെ എന്തിനാണെന്ന് മനസ്സിലാവുന്നില്ല.ഒരു പക്ഷെ പരസ്പരം കൂടുതല്‍ അടുത്ത ഇടപഴകാനുള്ള ആഗ്രഹചീതിന്റെ കാവ്യനീതിയായിരിക്കാം!.

"അമ്മകുത്തിയാലും മോള് കുത്തിയാലും അരിവെളുത്താല്‍ പോരെ'' സഹൃദയര്‍ക്ക് വേണ്ടത് കവിതയാണ്.കവിത പഴകാറില്ല.പിഴിഞ്ഞെടുത്ത അക്ഷരങ്ങളുടെ തീതൈല പ്രവാഹമാണത്.പുതുമ നഷ്ടപ്പെടുകയോ,പുരാവസ്തുഗവേഷണശാലയില്‍ അന്വേഷിക്കുകയോ ചെയ്യാറില്ല.

വിനയത്തിന്റെ മഹാസംസ്കാരമായ അക്കിത്തം എഴുതിയപോലെ "കറന്നെടുക്കുന്നത് പ്രകൃതിയുടെ അന്തര്‍ന്നാദമായ സത്യങ്ങളാണ്.അതിനുവേണ്ടത് ഹൃദയശുദ്ധിയും ബുദ്ധിയും വാക്ക് ദേവതയുടെ അനുഗ്രഹങ്ങളും".

പരസ്പരം എണ്ണതുണികൊണ്ട് ഏറ് കൂടുന്നതിനുപകരം കൂടുതല്‍ കാവ്യാത്മകതയിലൂടെ ക്രാന്തദര്‍ശ്ശികളാവാന്‍ ശ്രമിക്കുന്നതാണ് ഉത്തമം.

ജനാതിപത്യവും മതേതരത്വവും

മാതൃഭൂമി ലക്കം 88:4 ല്‍ എം.എന്‍.കാരശ്ശേരി എഴുതിയ 'ജനാതിപത്യവും മതേതരത്വവും' എന്ന ലേഖനം വായിച്ചു.

മതമൌലീകവാദികളുടെ വാക്ക് ശരമേറ്റ് ആനുകാലികങ്ങളില്‍ കിടന്ന് പിടയുന്ന കാരശ്ശേരിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങിനെ ഒരു കാവ്യനീതി.തികച്ചും സ്വാഗതാര്‍ഹമാണീകണ്ടെത്തല്‍ ,എം.എഫ്.ഹുസൈന്‍ വരച്ചിരിക്കുന്നത് തന്നെയാണ് അദ്ദേഹവും വരച്ചിട്ടിരിക്കുന്നത്.

ജാതിമത വ്യവസ്ഥികളുടെ പീഡിതനാവാന്‍ കലാകാരന്‍ ഇടയാകരുത്.പുരാണങ്ങളിലും കാല്‍പനീകതകയിലും യവന സംസ്കാരങ്ങളിലുമെല്ലാം കലാകാരന്‍ ചെന്നെത്തി തന്റെ ദൌത്യത്തിനാവശ്യന്മായ ഊര്‍ജ്ജം അന്വേഷിക്കുന്നത് സ്വാഭാവികമാണ്.

കലാകാരം ആകസ്മികതയുടെ സൃഷ്ടിയാണ്.വിമര്‍ഷനത്തിന് അധീനതനാകുമ്പോഴാണ് കലയുടെ ആത്മാവ് കണ്ടെത്താന്‍ കഴിയുന്നത്.കടിഞ്ഞാണില്ലാത്ത കുതിരയോടാണ് ഭാരതീയ ചിന്ത, ഇന്ദ്രിയങ്ങളെ ഉപമിച്ചത്.കലയും ചരിത്രവും നിശ്ചിപ്തത താല്‍പര്യങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ നാഗരിക വളര്‍ച്ചയാണ് മുരടിക്കുന്നത് എന്ന സത്യം നാം മറക്കരുത്.തൊട്ടതിനും പിടിച്ചതിനുമൊക്കെ മതേതരത്വത്തിന്റെ പേരില്‍ വരച്ച വെച്ച് മതമൌലീക തീവ്രവാദികള്‍ക്ക് രസം പകരുന്നത് ജനാതിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.

പ്രാചീനഭാരതീയ സംസ്കാരങ്ങളില്‍ മുഴുക്കെ മൈഥുനക്രിയകളുടെ ചിത്രീകരണങ്ങളാണുള്ളത്.അതിന്റെ തുടര്‍ച്ചയാണ് ക്ഷേത്രഭിത്തികളില്‍ പോലും പ്രകടമാകുന്നത്.പ്രപഞ്ചസൃഷ്ടിപോലും സംഭവിച്ചത് കാമത്തില്‍ നിന്നാണ് എന്ന പോലെയാണ് കാരശ്ശേരിയുടെ ലേഖനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുവാന്‍ കഴിയുന്നത്.ലേഖകനും മാതൃഭൂമിയുടെ അണിയറശില്‍പികള്‍ക്കും ഒരു പാട് നന്ദി.

Tuesday, March 30, 2010

മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിക്ക് പിറന്നാള്‍ ആശംസകള്‍


ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയായ മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31ന് പുന്നയൂര്‍ക്കുളത്ത് ജനിച്ചു. അച്ഛന്‍ വി.എം. നായര്‍, ഇദ്ദേഹം മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. അമ്മ ബാലാമണിയമ്മ, പ്രശസ്ത കവയത്രിയായിരുന്നു. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു.

1999-ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ‍ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്.ഇദ്ദേഹം 1992 ല്‍ നിര്യാതനായി.

1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടിവര്‍.നാലപ്പാടുള്ള തറവാട് വീട് കേരള സാഹിത്യ അക്കാദമിക്കായി ഇവര്‍ ഇഷ്ടദാനം കൊടുക്കുകയുണ്ടായി.

‘എന്റെ കഥ‘യായ ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാല്യകാല സ്മരണകള്‍, ഡയറിക്കുറിപ്പുകള്‍
നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയവയാണ് പ്രശസ്തമായ കൃതികള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവരാണ്‍ മക്കള്‍.
2009 മേയ് 31-നു് പൂനെയില്‍ വെച്ചു അന്തരിച്ചു.

ഇന്ന് അവര്‍ നമ്മോടൊപ്പമില്ലെങ്കിലും ഈ വേളയില്‍ ചിരാത് മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരിക്ക് 77 ആം പിറന്നാള്‍ ആശംസകള്‍ നേരുന്നു.

Wednesday, March 24, 2010

മലയാണ്മക്കുമിതെയുള്ള സാഹിത്യജീനിയസ്സ്



നോവലിസ്റ്റ്,ചെറുകഥാകൃത്ത്,കാര്‍ട്ടൂണിസ്റ്റ്,രാഷട്രീയ ചിന്തകന്‍,പത്ര പത്രപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്ഥനായ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്‍ 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍,വേലുക്കുട്ടിയുടെയും, കമലാക്ഷിയമ്മയുടെയും മകനായി ജനിച്ചു.

അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍റ്‍ററി, കോട്ടയ്ക്കല്‍ രാജാസ്, കൊടുവായൂര്‍ ബോര്‍ഡ്, പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍, മദിരാശിയിലെ താംബരം, കോര്‍ളി എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യഭ്യാസവും, ഇന്‍റ്‍റര്‍മീഡിയറ്റും, ബി.എയും പാലക്കാട് ഗവണ്‍മെന്‍റ്‍റ് വിക്ടോറിയാ കോളജില്‍ നിന്നും, മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി പിന്നീട് കുറച്ചു കാലം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായും ജോലി നോക്കി.

കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയന്‍. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.

ഫാര്‍ ഈസ്റ്‍റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്‍റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൌമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമായിരുന്നു.

1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴു‍ത്തുകാരില്‍ നിന്നും വിഭിന്നനാക്കുന്നു.

ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍, ഖസാക്കിന്റെ ഇതിഹാസം (1969),ധര്‍മ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),പ്രവാചകന്റെ വഴി (1992),തലമുറകള്‍ (1997). എന്നിവയാണ്‍.

ഇദ്ദേഹത്തിന്റെ പ്രധാന കഥകള്‍, വിജയന്റെ കഥകള്‍ (1978), ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979), കടല്‍ത്തീരത്ത് (1988), കാറ്റ് പറഞ്ഞ കഥ (1989), അശാന്തി (1985), ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993), കുറെ കഥാബീജങ്ങള്‍ (1995) എന്നിവയാണ്‍.

ഇദ്ദേഹത്തിന്റെ പ്രധാന ലേഖനങ്ങള്‍, ഘോഷയാത്രയില്‍ തനിയെ (1988), വര്‍ഗ്ഗസമരം,സ്വത്വം (1988), കുറിപ്പുകള്‍ (1988), ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നിവയാണ്‍.

എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989) എന്നിവ ആക്ഷേപഹാസ്യവും,ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) കാര്‍ട്ടൂണുമാണ്‍ അതുപോലെ സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) ഒരു സ്മരണയുമാണ്‍.

കൂടാതെ പല നോവലുകളും കഥകളും ഇദ്ദേഹം സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സ്റ്‍റോറീസ്, സാഗ ഓഫ് ധര്‍മപുരി,ലെജന്‍ഡ് ഒഫ് ഖസാക്ക്, ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്സ്, ഇദ്ദേഹത്തിന്റെ ഇംഗ്ളീഷ് കൃതികളാണ്‍.

ഭാര്യ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രീയേറ്‍റീവ് ഡയറക്ടറായി ജോലിചെയ്യുന്നു.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്കാരം, പത്മശ്രീ(2001) തുടങ്ങി നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. 1993-ല്‍ പത്മഭൂഷനും അദ്ദേഹത്തെ തേടിയെത്തി.

2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ അന്തരിച്ചുവെങ്കിലും അദ്ദേഹം മലയാള മനസുകളില്‍ വിതച്ച ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനസ്യൂതമായ ഉല്‍ഫുല്ലത അദ്ദേഹത്തെ സജീവ ചേതസ്സാക്കുന്നുണ്ട്.


ഈ ലേഖനം പാഥേയം ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം